ഹോണ്ട സിറ്റി 2020 അവതരണ ചടങ്ങ് റദ്ദാക്കി
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 38 Views
- ഒരു അഭിപ്രായം എഴുതുക
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം.
-
അവതരണ ചടങ്ങ് ഇനി വരും ദിവസങ്ങളിലൊന്നിൽ നടക്കാനാണ് സാധ്യത. നേരത്തെ പ്രതീക്ഷിച്ചതുപോലെ ഏപ്രിലിലാണ് പുതിയ സിറ്റി വിപണിയിലെത്തുക.
-
1.5 ലിറ്റർ ബിഎസ്6 പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് അഞ്ചാം തലമുറ സിറ്റിയുടെ കരുത്ത്.
-
6 സ്പീഡ് എംടിയും സിവിടിയും ഈഎഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം നൽകുമെന്നാണ് പ്രതീക്ഷ.
-
വി, വിഎക്സ്, ഇസഡ് എക്സ് എന്നീ മൂന്ന് വേരിയന്റുകളിൽ സിറ്റി ലഭിക്കും.
-
11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് വില.
-
ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റ്, മാരുതി സിയാസ്, വിഡബ്ല്യു വെന്റോ, സ്‌കോഡ റാപ്പിഡ്, ടൊയോട്ട യാരിസ് എന്നിവ സിറ്റിയുമായുള്ള കടുത്ത മത്സരം തുടരും.
2020 ഏപ്രിലിൽ വിപണിയിലെത്തുമെന്ന് കരുതുന്ന അഞ്ചാം തലമുറ സിറ്റി സെഡാൻ മാർച്ച് 16 ന് ഗോവയിൽ നടക്കാനിരുന്ന ചടങ്ങിൽ ഹോണ്ട പ്രദർശിപ്പിക്കാനിരിക്കുകയായിരുന്നു. എന്നാൽ ചടങ്ങ് വേണ്ടെന്ന് വച്ചതായി ജാപ്പനീസ് കാർ കമ്പനി അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഗോളതലത്തിൽ ആശങ്ക പരത്തുന്ന മഹാമാരിയായ കൊറോണ വൈറസ് മൂലമാണ് ഈ തീരുമാനം. അവതരണ ചടങ്ങ് റദ്ദാക്കിയിങ്കെലും ഒരു പുതിയ തീയതി ഹോണ്ട ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഇത് വരും ദിവസങ്ങളിൽ ഓൺലൈനിൽ മാത്രമായി ഒതുങ്ങുന്ന ഒന്നായി മാറുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
കൂടുതൽ വായിക്കാം: ചൈനയിൽ നിന്നുള്ള ആന്റി കൊറോണ വൈറസ് എസ്‌യുവിയെ പരിചയപ്പെടാം.
സിറ്റി 2020 നെക്കുറിച്ച് ഹോണ്ട ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. അതിനാൽ, സമയം കളയാതെ നമുക്ക് വിശദാംശങ്ങളിലേക്ക് കടക്കാം.
വി, വിഎക്സ്, ഇസഡ് എക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഹോണ്ട സിറ്റി 2020 അവതരിപ്പിക്കുന്നത്. ഇത് വിട പറയാനൊരുങ്ങുന്ന മോഡലിനേക്കാൾ ഒന്ന് കുറവാണ്. കാരണം പുതിയ സിറ്റിയ്ക്ക് മുമ്പുണ്ടായിരുന്ന ബേസ്-സ്പെക്ക് എസ്‌വി വേരിയൻറ് ലഭിക്കില്ല.
വിട പറയാനൊരുങ്ങുന്ന മോഡലിനെപ്പോലെ, 1.5 ലിറ്റർ ബിഎസ്6 പെട്രോൾ, ഡീസൽ എഞ്ചിനുകളും പുതിയ സിറ്റിയ്ക്കുണ്ടാകും. എന്നാൽ പുതിയ പെട്രോൾ എഞ്ചിൻ പഴയ മോഡലിലുള്ളതിനേക്കാൾ 121 പിഎസ്, 2 പിഎസ് കൂടുതൽ പവർ തരുന്നു. ടോർക്ക് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും പഴയ സിറ്റി 145 എൻഎം നൽകുന്നു എന്ന കാര്യം ഓർത്തുവെക്കാം. ഈ എഞ്ചിൻ ഒരു മാനുവൽ, ഒരു സിവിടി എന്നീ ഓപ്ഷനുകളിൽ തുടർന്നും ലഭിക്കും. അതായത്, വിടപറയാനൊരുങ്ങുന്ന സിറ്റിക്ക് 5 സ്പീഡ് എംടി ലഭിക്കുന്നിടത്ത് 2020 സിറ്റിക്ക് 6 സ്പീഡ് യൂണിറ്റ് വരാൻ സാധ്യതയുണ്ട്.
സിറ്റി ഡീസലിന്റെ വിശദാംശങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെങ്കിലും പഴയതാകാനൊരുങ്ങുന്ന മോഡലിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹോണ്ട സിറ്റിയ്ക്ക് നൽകുന്നത്. 100 പിഎസും 200 എൻഎമ്മും നിർമ്മിക്കുന്ന ഈ എഞ്ചിനോടൊപ്പം 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഇണക്കിച്ചേർത്തിരിക്കുന്നു. പുതിയ സിറ്റിയുടെ ഡീസൽ എഞ്ചിനൊപ്പം ഓപ്‌ഷണൽ സിവിടിയും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വായിക്കാം: ഹ്യുണ്ടായ് വെർണ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു. മാർച്ചിലെ അരങ്ങേറ്റത്തിന് മുമ്പായി ബുക്കിംഗ് തുടങ്ങുന്നു.
വലിപ്പത്തിന്റെ കാര്യത്തിൽ പുതിയ സിറ്റിയും ഒട്ടും പിന്നിലാകാൻ സാധ്യതയില്ല. 4569mm x 1748mm x 1489mm (LxWxH) എന്നിങ്ങനെയാണ് സിറ്റിയുടെ അളവുകൾ. ഇത് പഴയ സിറ്റിയേക്കാൾ 129mm നീളവും 53mm വീതിയും കൂടുതലും എന്നാൽ 6mm ഉയരം കുറവുമാണ്. എന്നാൽ വീൽബേസ് 2600 മില്ലിമീറ്ററായി മാറ്റമില്ലാതെ തുടരുന്നു.
ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, സൺറൂഫ്, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ കൂടാതെ പുതിയ സിറ്റിയിൽ വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്ട് ടെക് എന്നിവയും ഉണ്ടാകും.
11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് 2020 സിറ്റിയുടെ വില. വരാനിരിക്കുന്ന ഫേസ്‌ലിഫ്റ്റഡ് ഹ്യുണ്ടായ് വെർണ, മാരുതി സിയാസ്, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ്, ടൊയോട്ട യാരിസ് എന്നിവയായിരിക്കും സിറ്റിയുടെ എതിരാളികൾ.
കൂടുതൽ വായിക്കാം: ബിഎസ്6 വിഡബ്ല്യു പോളോ & വെന്റോ അവതരിപ്പിച്ചു. പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ മാത്രം ലഭ്യം.
കൂടുതൽ വായിക്കാം: ഹോണ്ട സിറ്റി ഡീസൽ.
0 out of 0 found this helpful