ഹോണ്ട ബി ആര്‍ വി യുടെ കളര്‍ സ്കീമുകള്‍ വെളിപ്പെടുത്തി.
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 15 Views
- 4 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ഹോണ്ട തങ്ങളുടെ കോംപാക്ട് ക്രോസ്സോവര്‍ ബി ആര്‍ വി യുടെ ഇന്തൊനെഷ്യന്‍ മാര്‍ക്കെറ്റിലെ നിറങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. ആകര്‍ഷകമായ ആറ് നിറങ്ങളില്‍ ആയിരിക്കും വാഹനം എത്തുന്നതായിരിക്കും. ടാഫ്ഫെറ്റാ വൈറ്റ്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ക്രിസ്റ്റള്‍ ബ്ലാക് പേള്‍, മിസ്ട്രി ഗ്രീന്‍ പേള്‍, പാഷന്‍ റെഡ് പേള്‍ തുടങിയ വിളിപ്പെരുകളിലായിരിക്കും നിറങ്ങള്‍ എത്തുക. കൂടാതെ പുത്തന്‍ ബി ആര്‍ വിയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള നിറങ്ങളായ സില്‍വര്‍, ഗ്രീന്‍, റെഡ് മുതലായവ വിപണിയില്‍ ആദ്യമായെത്തുന്നവയാണെന്നാണ് ഹോണ്ടയുടെ അവകാശവാതം. 16 ഇന്‍ജ് അലോയ് വീലുകളുമായി നിരത്തിലിറങുന്ന വാഹനം പ്രധാനമായും എതിരിടുക ഹ്യൂണ്ടായ് ക്രേറ്റയൊടായിരിക്കും.
ഹോണ്ട ബി ആര്‍ വിയില്‍ ഇന്ത്യയിലിപ്പൊള്‍ ടെസ്റ്റിങ്ങ് നടന്നുകൊണ്ടിരിക്കുന്ന 1.6 ലിറ്റര്‍ ഇ-ഡിടി ഇസി മോട്ടോര്‍ ആയിരിക്കാനാണ് സാധ്യത. 120 പി എസ് ശക്തിയും 300 എന്‍ എം ടോര്‍ക്കും തരാന്‍ ശേഷിയുള്ള ഈ എന്‍ജിന്‍ യൂറോപ്പിലും മറ്റും ഇപ്പൊള്‍ വന്‍ പ്രചാരത്തിലാണ്, അതിനൊടൊപ്പം തന്നെ ഇപ്പോള്‍ ഹോണ്ടാ സിറ്റിയില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ വി റ്റി ഇ സി മോട്ടോര്‍ കൂടി വാഹനത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 6,600 ആര്‍ പി എമ്മില്‍ 120 പി എസ് പവറും 4,600 ആര്‍ പി ഏമ്മില്‍ പരമാവധി ടോര്‍ക്കായ 145 എന്‍ എമ്മും തരാന്‍ എന്‍ജിനു കഴിയും. സി വി റ്റി അല്ലെങ്കില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പമായിരിക്കും എന്‍ജിനുകള്‍ എത്തുകയെന്ന് പ്രതീക്ഷിക്കാം.
ഇന്തൊനേഷ്യയിലെ വില നിലവാരം കണക്കിലെടുക്കുകയാണെങ്കില്‍ വാഹനം 10.80 ലക്ഷത്തിനും 12.40 ലക്ഷത്തിനും ഇടയിലുള്ള ശ്രേണിയില്‍, എതാണ്ട് 11 ലക്ഷം രൂപയക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. അളവുകള്‍ നോക്കുകയാണെങ്കില്‍ 4,445 മി മി നീളവും 1, 735 മി മി വീതിയും 1,650 മി മി ഉയരവും കൂടാതെ വീല്‍ ബേസ് 2,660 മി മി യോടൊപ്പം ഗ്രൌണ്ട് ക്ലിയറന്‍സ് 200 മിമി യും ഉണ്ടാകും. തപുകരയിലും രാജസ്ഥാനിലും ഉള്ള പ്ലാന്റുകളിലായി 2016 ഏപ്രിലോടുകൂടി നിര്‍മ്മാണം തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.