ജനുവരി 28 ന്‌ ഫോർഡ്‌ മസ്റ്റാങ്ങ്‌ ഇന്ത്യയിൽ ലോഞ്ച്‌ ചെയ്യുന്നു

published on ജനുവരി 20, 2016 05:44 pm by konark for ഫോർഡ് മസ്താങ്ങ് 2016-2020

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

റിപ്പോർട്ടുകളനുസരിച്ച്‌ ഫോർഡ്‌ ഇന്ത്യ അവരുടെ കുറെയധികം പ്രസിദ്ധിയാർജിച്ച മസിൽ കാർ, മസ്റ്റാങ്ങ്‌ ജനുവരി 28 ന്‌ ലോഞ്ച്‌ ചെയ്യാൻ പോകുന്നു. മുൻപ്‌ പ്രതീക്ഷിച്ചിരുന്നത്‌ ഫോർഡ്‌ വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ മസ്റ്റാങ്ങ്‌ ലോഞ്ച്‌ ചെയ്യുമെന്നായിരുന്നു.

മസ്റ്റാങ്ങിന്റെ ആദ്യ തലമുറ 1964 ലാണ്‌ ലോഞ്ച്‌ ചെയ്തത്‌, ഇത്‌ ഈ അമേരിക്കക്കാരന്റെ ആറാമത്തെ തലമുറയാണ്‌. 305 ബി എച്ച്‌ പി പ്രൊഡ്യൂസ്‌ ചെയ്യുന്ന 2.3 -ലിറ്റർ എക്കോബൂസ്റ്റ്‌ എഞ്ചിൻ, 300 ബി എച്ച് പി നല്കുന്ന 3.7 വി6 , 420 ബി എച്ച് പി പവർ നല്കുന്ന ക്ലാസിക്ക് 5.0 ലിറ്റർ വി 8 എഞ്ചിൻ എന്നീ 3 ഓപ്ഷനുകളിൽ മസ്റ്റാങ്ങ് ലോഞ്ച് ചെയ്യുമെന്നാണ്‌   പ്രതീക്ഷിക്കുന്നത്. അതുപോലെ വാങ്ങുന്നവർക്ക് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് വെരിയന്റ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാനും സാധിക്കും. വില 50 ലക്ഷത്തിൽ നിന്ന് തുടങ്ങുമെന്നാണ്‌  പ്രതീക്ഷിക്കുന്നത്.

 ആറാമത്തെ തലമുറയിലെ മസ്റ്റാങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്  എന്ന് പറയുന്നത് അതിന്റെ പുതിയ ഐ ആർ എസ് സിസ്റ്റമാണ്‌ (ഇൻഡിപെൻഡന്റ് റിയർ സസ്പെൻഷൻ). ഇതോടൊപ്പം വിദേശ കമ്പോളങ്ങളിൽ വില്ക്കാൻ പോകുന്ന പുതിയ മസ്റ്റാങ്ങ് ഫാക്ടറി രൂപകല്പന ചെയ്ത റൈറ്റ് ഹാൻഡ് ഡ്രൈവ് എക്സ്പോർട്ട് മോഡലിന്റെ ആദ്യ വേർഷനാണ്‌. ഫീച്ചേഴ്സിന്റെ കാര്യത്തിലും മസ്റ്റാങ്ങ് സമ്പന്നാണ്‌. ഒരേ സമയം 3 ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക്ക് വൈപ്പറുകൾ , സ്റ്റാർട്ട്/ സ്റ്റോപ് ബട്ടൺ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ഒന്നിച്ചാണ്‌ പ്രതീക്ഷിക്കുന്നത്. എട്ട്-ഇഞ്ച് സബ് വൂഫറും, 12 സ്പീക്കറുകളുമുള്ള 390 വാട്ട് ശങ്കർ പ്രോ ഓഡിയോ സിസ്റ്റവും ടോപ് എൻഡ് വെരിയന്റിൽ ലഭിച്ചുവെന്ന് വരാം. 

ഫോർഡ് നാളെ അടുത്ത തലമുറ എൻഡവർ ലോഞ്ച് ചെയ്യുന്നു. ഇവിടുത്തെ അതിന്റെ വികാസം നമുക്ക് കാണാം: ഫോർഡ് എൻഡവർ എവല്യൂഷൻ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഫോർഡ് മസ്താങ്ങ് 2016-2020

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകോപ്പ കാർസ്

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience