• login / register

നവീകരിച്ച എക്കൊ സ്‌പൊര്ട് 6.79 ലക്ഷം രൂപക്ക് അവതരിപ്പിച്ചുകൊണ്ട് ഫോര്‍ഡ്.

published on ഒക്ടോബർ 20, 2015 01:50 pm by അഭിജിത് വേണ്ടി

 • 10 കാഴ്ചകൾ
 • ഒരു അഭിപ്രായം എഴുതുക

6.79 ലക്ഷം രൂപക്ക് പുതിയ എക്കൊ സ്‌പൊര്‍ട്ടിന്റെ ബേസ് പെട്രോള്‍ വേരിയന്റ് (ഡല്‍ഹി എക്‌സ് ഷൊറൂമ്) ഫോര്‍ഡ് അവതരിപ്പിച്ചു. ഫോര്‍ഡിന്റെ തന്നെ പുതിയ കാറുകളായ ഫിഗൊയും ഫിഗൊ ആസ്പയറും ഉപയൊഗിക്കുന്ന കൂടുതല്‍ ശക്തിയെറിയ ഡീസല്‍ എന്‍ജിനാണ് ഈ ഒതുക്കമുള്ള എസ് യു വിക്കു ലഭിച്ചിരിക്കുത്. പുറംഭാഗത്തിലൊതുക്കാതെ ഉള്‍വശത്തും ആവശ്യത്തിനു പരിഷ്‌കാരങള്‍ വരുത്തിയിട്ടുണ്ട്.

Ford EcoSport Wipers

100 പി എസ് പവറും 205 എന്‍ എം ടോര്‍ക്കും തരു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നാല്‍ ആസ്പയറിനെപ്പോലെ 215 എന്‍ എം ടൊര്‍ക്ക് തരില്ല. ഇതുകൂടാതെ 125 പി എസ് ശക്തി തരു 1 ലിറ്റര്‍ എക്കൊബൂസ്റ്റ് എന്‍ജിനും 112 പി എസ് തരാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ടിഐവിസിടി പെട്രോള്‍ എന്‍ജിനുമാണ് പുതിയ സവിശേഷതകള്‍.

ഇതിനെല്ലാമുപരി ഫോര്‍ഡ് എക്കൊ ബൂസ്റ്റ് ഓപ്ഷന്‍ ചിലവുകുറച്ച് ട്രെന്റ് പ്‌ള്‌സ് വേരിയന്റിനു കീഴില്‍ കൊണ്ടുവതൊടെ ഈ വാഹനം കൂടുതല്‍ അഭിലഷണീയമായി. കൂടാതെ കമ്പനി പുതുതായവതരിപ്പിച്ച ട്രെന്‍ഡ് പ്‌ളസ് വേരിയന്റില്‍ ട്രെന്‍ഡ് വണ്ണിനേക്കാള്‍ കൂടുതല്‍ സവിഷേതകളുമുണ്ട്.

Ford EcoSport Headlamps

ഇപ്പൊള്‍ കാലം കഴിഞ്ഞ ഫിയസ്തയിലും ഡി ആര്‍ എല്ലിലും കണ്ട് പരിചയിച്ച ഗോള്‍ഡന്‍ ബ്ബ്രോണ്‍സ് മുന്‍പ് ആസസ്സറി ആയിരുങ്കെില്‍ ഇപ്പൊള്‍ പുതിയ ഓപ്ഷനാക്കിയിട്ടുണ്ട്.

വേരിയന്റുകളിലേക്കും അതിന്റെ സവിശേഷതകളിലേക്കും ഒന്നെത്തിനൊക്കാം.

ഫോര്ഡ് എക്കോസ്‌പോര്‍ട് ആംബിയന്റ്: (പെട്രോള്‍ വില: 6.79 ലക്ഷം, ഡീസല്‍: 7.98 ലക്ഷം)

 • ' മുന്നിലെ 12 വൊ പവര്‍ സോക്കറ്റ്(പുതിയത്)
 • ' മുഴുവനായി മടക്കിവയ്ക്കാവു പിന്‍സീറ്റ്.
 • ' യു എസ് ബി, ബ്ലൂ ടൂത്ത് കണക്ടിവിറ്റിയുള്ള എഫ് എം/എ എം റേഡിയൊ.
 • ' ചരിക്കാന്‍ കഴിയുന്ന ടെലസ്‌കൊപിക് അഡ്ജസ്റ്റബിള്‍ സ്റ്റീയറിങ്.
 • ' മുിന്നിലെ പവര്‍ വി്ന്‍ഡോകള്‍.
 • ' ടേണ്‍ ഇന്‍ടികേറ്റേഴ്‌സ് സംയോജിപ്പിച്ച പവര്‍ അഡ്ജസ്റ്റബിള്‍ ഒ ആര്‍ വി എമ്മുകള്‍.

ഫോര്‍ഡ് എക്കൊ സ്‌പോര്‍ട് ട്രെന്‍ഡ്: (പെട്രൊള്‍ വില: 7.75 ലക്ഷം, ഡീസല്‍ 8.70 ലക്ഷം.) ആംബിയന്റ് വേരിയന്റിനു പുറമെ.

 • ' ടാക്കൊമീറ്റര്‍(പുതിയത്).
 • ' ഇ ബി ഡി ഉള്‍പ്പെടെ ഏ ബി ഏസ്(പുതിയത്).
 • ' മുന്നിലെയും പിറകിലെയും പവര്‍ വിന്‍ഡൊകള്‍.
 • ' ഓഡിയൊ കണ്‍ട്രോളുകളുള്ള സ്റ്റീയറിങ്.
 • ' ചായ്ക്കാന്‍ പറ്റുന്ന പിന്‍ സീറ്റുകള്‍.
 • ' 60:40 സ്പ്‌ളിറ്റ് സീറ്റുകള്‍.
 • ' എമര്‍ജന്‍സി ബ്രേക് അപായ സൂചകം.
 • ' പിറകിലെ വൈപര്‍.
 • ' ഉയരം ക്രമീകരിക്കാന്‍ കഴിയു ഡ്രൈവര്‍ സീറ്റ്.

ഫോര്‍ഡ് എക്കൊ സ്‌പോര്‍ട് ട്രെന്‍ഡ് പ്‌ളസ് : (പെട്രൊള്‍ എക്കൊബൂസ്റ്റ് വില: 8.53 ലക്ഷം, ഡീസല്‍ 9.18 ലക്ഷം.) ട്രെന്‍ഡ് വേരിയന്റിനു പുറമെ.

 • ' മുന്നിലെ ഇരട്ട എയര്‍ ബാഗുകള്‍.
 • ' ഓട്ടൊമാറ്റിക് കാലവസ്താ നിയന്ത്രണം.
 • ' പുറം ഭാഗത്തെ താപനില സൂചകം, എകൊണോമീറ്റര്‍, ശരശരി വേഗതാ സൂചകം പിന്നെ ശരശരി ഇന്ധനക്ഷമതാ സൂചകം എിവയടങിയ ഇന്‍സ്ട്രമെന്റ് ക്‌ളസ്റ്റര്‍.
 • ' മുന്നിലെ ഫോഗ് ലാംപുകള്‍.
 • ' ക്രോം ഗ്രില്‍.
 • ' വെള്ളിനിറത്തില്‍ പെയ്ന്റ് ചെയ്ത റൂഫ് റെയിലുകള്‍.

ഫോര്‍ഡ് എക്കൊ സ്‌പോര്‍ട്‌ ടൈറ്റാനിയം: (പെട്രൊള്‍ വില: 8.91 ലക്ഷം, ഡീസല്‍ 9.85 ലക്ഷം.) ട്രെന്‍ഡ് പ്‌ളസ് വേരിയന്റിനു പുറമെ.

 • ' 16 ഇന്‍ജ് അലോയ് വീലുകള്‍.
 • ' പുറകിലെ പാര്‍ക്കിങ് സെന്‍സറുകള്‍.
 • ' താക്കോലില്ലാത്ത പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്‌.

ഫോര്‍ഡ് എക്കൊ സ്‌പോര്‍ട്‌ ടൈറ്റാനിയം എ ടി : ( പെട്രൊള്‍ വില: 9.93 ലക്ഷം) ടൈറ്റാനിയം വേരിയന്റിനു പുറമെ.

 • ' സൈഡും കര്‍ടെയിനും എയര്‍ബാഗ്.
 • ' പരവ്വതാരോഹണ സഹായി.
 • ' ഇ ബി എ, ഇ എസ് സി എിവക്കൊപ്പം ടി സി എസ്സും.

ഫോര്‍ഡ് എക്കൊ സ്‌പോര്‍ട്ട്‌ ടൈറ്റാനിയം പ്‌ളസ്: (പെട്രൊള്‍ എക്കൊബൂസ്റ്റ് വില: 9.89 ലക്ഷം, ഡീസല്‍ 10.44 ലക്ഷം) ടൈറ്റാനിയം വേരിയന്റിനു പുറമെ.

 • ' ഓട്ടോമാറ്റിക് വൈപ്പറുകള്‍.
 • ' ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍.
 • ' ഉള്‍വശത്തെ ഇലക്‌ട്രോക്രോമാറ്റിക് റിയര്‍ വ്യൂ മിറര്‍.
 • ' പകല്‍സമയം കത്തു നൊ എല്‍ ഇ ഡി ലൈറ്റുകള്‍.
 • ' ലെതറില്‍ പൊതിഞ്ഞ ഹാന്‍ഡ് ബ്ബ്രേക്ക്.

എക്കൊസ്‌പോര്‍ട്‌ മത്സരിക്കുന്നത് : ഹ്യൂണ്ടായ് ക്രെറ്റാ, റെനൊ ഡസ്റ്റര്‍, മാരുതി എസ് ക്രോസ്സ്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഇക്കോസ്പോർട്ട് 2015-2021

Read Full News
 • ട്രെൻഡിംഗ്
 • സമീപകാലത്തെ
×
നിങ്ങളുടെ നഗരം ഏതാണ്‌