Login or Register വേണ്ടി
Login

ഫോർഡ് പുതിയ വാഹനങ്ങൾക്ക് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ചേർക്കുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

യാത്രക്കാർക്കും ഫോർഡ് വാഹങ്ങൾക്കും ഇടയിലുള്ള ബന്ധം വർദ്ധിപ്പിക്കാൻ ഫോർഡ് ഒരു പടി കൂടി മുന്നോട്ടു വയ്‌ക്കുന്നു. സിങ്ക് കണക്‌ടിവിറ്റി സിസ്റ്റവുമായി സംയോജിപ്പിക്കാവുന്ന തരത്തിൽ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഈ അമേരിക്കൻ വാഹന നിർമ്മാതാക്കൾ ലോഞ്ച് ചെയ്‌തു.

“തങ്ങൾക്ക് പരിചിതമായ സ്മാർട്ട് ഫോൺ ടെക്‌നോളജി വാഹനത്തിലേക്ക് കോണ്ടുവരാനും പിന്നീടത് ഉപയോഗിക്കാനും ഉപഭോഗ്‌താക്കളെ സഹായിക്കുകയാണ്‌ സിങ്ക് ചെയ്യുന്നത്, സിങ്കോടു കൂടി ഞങ്ങൾ ഉപഭോഗ്‌താക്കളുടെ വേഗത്തിൽ സഞ്ചരിക്കുകയാണ്‌, വാഹനത്തിനകത്തും പുറത്തുമുള്ള സ്മാർട്ട് ഫോണുകളുകളുടെ ചോയിസുകളേതായാലും അതുമായി യോജിക്കുന്നതരത്തിൽ മാറാൻ സിങ്ക് സഹായിക്കും,” ഫോർഡ് കണക്‌ടഡ് വെഹിക്കിൾ സർവീസസ് എക്‌സിക്ക്യൂട്ടിവ് ഡയറക്‌ടർ ഡോൺ ബട്‌ലർ പറഞ്ഞു.

നിലവിൽ 15 മില്ല്യൺ ഫോർഡ് വാഹനങ്ങളിലാണ്‌ സിങ്ക് സാങ്കേതികത ഉള്ളത്, 2020 എത്തുമ്പോഴേക്ക് ഈ സംഖ്യ 43 മില്ല്യണായി ഉയരുമെന്നാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും 2017 നോർത് അമേരിക്കൻ മോഡലുകളിൽ ലഭ്യമാകും. പുതിയ ഫോർഡ് എസ്‌കേപ്പുമായിട്ടായിരിക്കും എല്ലാം തുടങ്ങുക. 2016 ൽ പുറങ്ങിയ സിങ്ക് 3 യുമായുള്ള വാഹനങ്ങൾക്ക് ഈ വർഷം അവസാനത്തോടെ അപ്‌ഗ്രേഡ് ലഭിക്കും. സിങ്ക് കണക്‌ട് ടെക്‌നോളജിക്ക് പവർ നൽകുന്ന 4 ജി എൽ ടി ഇ ആയിരിക്കും പുതിയ കൂട്ടിചേർക്കൽ. ഇതുപയോഗിച്ച് ദൂരെ നിന്നുപോലും ഉടമസ്ഥന്‌ വാഹനത്തിന്റെ സവിശേഷതകൾ നിയന്ത്രിക്കാം. ദൂരെ നിന്നുകൊണ്ട് വാഹനം സ്റ്റാർട്ട് ചെയ്യുക, ഡൂർ തുറക്കുക, ഇന്ധനത്തിന്റെ അളവ് നോക്കുക, പാർക് ചെയ്ത വാഹനം കണ്ട്‌ പിടിക്കുക എന്നിവയാണ്‌ സവിശേഷതകളിൽ ചിലത്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയും

ഇന്ത്യൻ വിപണിയിൽ ഇതുവരെ കൂട്ടിച്ചേർക്കലുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മസ്റ്റാങ്ങ് ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കുമെന്ന്‌ പ്രതീക്ഷിക്കാം.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.7 - 9.81 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ