Login or Register വേണ്ടി
Login

ഫോഴ്‌സ്‌ മോട്ടോഴ്‌സ്‌ 2016 ട്രക്‌സ്‌ ക്രൂസര്‍ ഡിലക്‌`സ്‌ 8.68 ലക്ഷത്തിന്‌ ലോഞ്ച് ചെയ്തു.

published on ഒക്ടോബർ 26, 2015 04:32 pm by nabeel

ഫോഴ്‌സ്‌ മോട്ടോഴ്സ്‌ തങ്ങളുടെ ജനപ്രിയ വാഹനമായ ട്രക്‌സ്‌ പുത്തന്‍ നവീകരണങ്ങളോടെ പുറത്തിറക്കി. 8.68 ലക്‌ഷം രൂപ വില വരുന്ന ഈ നവീകരിച്ച മോഡലിന്‌ ഇപ്പോള്‍ രണ്ട്‌ രീതിയിലുള്ള ഇന്‍റ്റീരിയറും പുത്തന്‍ ഇന്‍സ്റ്റ്രുമെന്‍റ്റ്‌ ക്ളസ്റ്ററോടുകൂടിയ ഡാഷ്ബോര്‍ഡും സവിശേഷതയായിട്ടുണ്ട്‌. കൂടാതെ യാത്രക്കാരുടെ സൌകര്യാര്‍ദ്ധം എയര്‍ കണ്ടീഷനിങ്ങും ലഭ്യമാക്കിയിട്ടുണ്ട്‌. മൂന്നു വര്‍ഷം അല്ലെങ്കില്‍ 3 ലക്ഷം കിമി വാറന്‍റ്റിയോടൊപ്പം 7 സൌജന്യ സര്‍വീസുകളോടും കൂടിയാണ്‌ പുതിയ ട്രാക്‌സ്‌ ഡീലക്‌സ്‌ എത്തുന്നത്‌.

മെഴ്‌സിഡസ്‌ ഒ എം 616 ല്‍ നിന്ന്‌ കിട്ടിയ 1800-2000 ആര്‍ പി എമ്മില്‍ 230 എന്‍ എം ടോര്‍ക്ക്‌ തരാന്‍ കഴിവുള്ള 2.6 ലിറ്റര്‍ 81 ബി എച്ച്‌ പി എന്‍ജിനായിരിക്കും ഈ എയര്‍ കണ്ടീഷന്‍ ചെയ്ത ട്രക്‌സിന്‌ കരുത്തേകുക. പുത്തന്‍ ഫ്രണ്ട്‌ ഗ്രില്ലിനൊപ്പം പുതിയ മുന്നിലെയും പിറകിലെയും നവീകരിച്ച ബംബറും ഹെഡ്‌ലൈറ്റും ചേര്‍ന്ന എക്സ്റ്റീരിയര്‍ ഈ എ സി മോഡലിനെ കാഴ്ചയില്‍ മികച്ചതും പുതുമ നിറഞ്ഞതുമാക്കുന്നു. കൂടാതെ കറുത്ത നിറത്തിലുള്ള സൈഡ്‌ ഗ്രാഫിക്കുകളും വീല്‍ ആര്‍ക്കുകളൂം പിന്നെ സ്റ്റൈലിഷ്‌ വീല്‍ ക്യാപ്പുകളും ചെരുന്നതോടെ വാഹനത്തിന്‌ മോഡേണ്‍ ലൂക്കിനൊപ്പം മികച്ച റോഡ്‌ പ്രസന്‍സും കൈവരുന്നു. സേല്‍സ്‌ ആന്‍ഡ്‌ മാര്‍കറ്റിങ്ങിന്‍റ്റെ പ്രസിഡന്‍റ്റായ ശ്രി അശുതോഷ്‌ മിശ്ര പറഞ്ഞു "മുഴുവനായി രാജ്യത്ത്‌ വികസിപ്പിച്ചെടുത്ത ആദ്യത്തെ മള്‍ട്ടി യുട്ടിലിട്ടി വാഹനമാണ്‌ ട്രക്‌സ്‌. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകളായി ഇന്ത്യയിലെ മധ്യവര്‍ഗത്തിന്‍റ്റെ യാത്രാ മാര്‍ഗവും ഗുഡ്‌സ്‌ കാരിയറുമായി വാഹനം മുന്നില്‍ത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി നടത്തുന്ന തുടര്‍ച്ചയായ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ വാഹനത്തിന്‍റ്റെ ദീര്‍ഘായുസ്സ്‌ ഫോഴ്‌സ്‌ മോട്ടോഴ്‌സ്‌ ഉറപ്പുവരുത്തുന്നുണ്ട്‌. കൂടുതല്‍ യാത്രാസൌകര്യങ്ങളോടെ എത്തുന്ന പുത്തന്‍ വേരിയന്‍റ്റ്‌ ആ വിഭാഗത്തില്‍ ഒരു പടി കൂടി മുന്നിലേക്ക്‌ വച്ചു.

n
പ്രസിദ്ധീകരിച്ചത്

nabeel

  • 15 കാഴ്ചകൾ
  • 2 അഭിപ്രായങ്ങൾ

Write your അഭിപ്രായം

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ