അ ഞ്ചാം തലമുറ ഹോണ്ട സിറ്റിയ്ക്ക് ഇന്ത്യയിൽ ആദ്യ സ്പൈഡ് എമിഷൻ ടെസ്റ്റിംഗ്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഹോണ്ട പുതിയ സിറ്റി അവതരിപ്പിക്കുന്നത് ബിഎസ്6 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ സഹിതമാകുമെന്നാണ് സൂചന.
-
മാർച്ച് 16 നാണ് ഹോണ്ട അഞ്ചാം തലമുറ സിറ്റി സിറ്റി ഇന്ത്യയിൽ പുറത്തിറക്കുന്നത്.
-
2019 നവംബറിൽ തായ്‌ലൻഡിലായിരുന്നു ആഗോളതലത്തിൽ സിറ്റിയുടെ അരങ്ങേറ്റം.
-
പെട്രോൾ വേരിയന്റുകളോടൊപ്പം 6 സ്പീഡ് എംടിയും ഡീസൽ വേരിയന്റുകൾക്ക് സിവിടി ഗിയർബോക്‌സും ലഭിക്കുമെന്നാണ് പ്രതീക്ഷ.
-
വെന്റിലേറ്റഡ് സീറ്റുകൾ, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ പുതിയ സവിശേഷതകളും ഈ ഹോണ്ട സെഡാൻ നൽകും.
-
സിറ്റിയുടെ നിലവിലുള്ള തലമുറയേക്കാൾ പ്രീമിയം പുതിയ സിറ്റിയ്ക്ക് പ്രതീക്ഷിക്കാം.
-
പ്രധാന എതിരാളികൾ മാരുതി സുസുക്കി സിയാസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് വെർന ഫെയ്‌സ്‌ലിഫ്റ്റ് എന്നിവരാണ്.
മാർച്ച് 16 ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റി. ഈ സെഡാൻ ഇന്ത്യയിൽ എമിഷൻ ടെസ്റ്റിംഗിന് വിധേയമാകുന്നതായി വെളിപ്പെടുത്തുന്ന ഒരു സ്പൈ ഷോട്ട് ഈയിടെയാണ് ഞങ്ങൾക്ക് ലഭിച്ചത്.
ഒരു കൂട്ടം ബിഎസ്6 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഹോണ്ട പുതിയ സിറ്റിയിൽ നൽകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള സിറ്റിയുടെ പെട്രോൾ എഞ്ചിൻ തന്നെ പുതുതലമുറ സെഡാനും നൽകുമ്പോൾ വരാനിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി ഡീസൽ എഞ്ചിൻ നവീകരിക്കും. ബിഎസ്6 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 119 പിഎസ് പവറും 145 എൻഎം ടോർക്കുമാണ് നാലാം തലമുറ സിറ്റിയ്ക്ക് നൽകുന്നത്.
സിറ്റിയുടെ പെട്രോൾ മോഡലിന് 5 സ്പീഡ് എംടിയും സിവിടിയും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഡീസൽ മോഡലിനാകട്ടെ 6 സ്പീഡ് എംടി ഗിയർബോക്സ് മാത്രമേ ലഭ്യമാകൂ. എന്നാൽ അമേസിലെന്ന പോലെ ഹോണ്ട അഞ്ചാം തലമുറ സിറ്റിയ്ക്കൊപ്പം ഡീസൽ-സിവിടി ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. . പുതിയ സിറ്റിയുടെ പെട്രോൾ പതിപ്പ് 6 സ്പീഡ് എംടിയുമായി എത്തുമെന്നാണ് പ്രതീക്ഷ. 2021 ൽ സെഡാന്റെ പെട്രോൾ-ഹൈബ്രിഡ് വേരിയന്റും ഹോണ്ടയ്ക്ക് അവതരിപ്പിക്കാവുന്നതാണ്.
കൂടുതൽ വായിക്കാം: ലിറ്ററിന് 30 കിലോമീറ്ററിൽ കൂടുതൽ നൽകുന്ന ജാസ് ഹൈബ്രിഡിന് സമാനമായ സാങ്കേതികവിദ്യ സ്വന്തമാക്കാൻ ഹോണ്ട സിറ്റി ഹൈബ്രിഡ്!
ഇന്ത്യ-സ്പെക്ക് അഞ്ചാം തലമുറ സിറ്റി ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ലെങ്കിലും തായ്‌ലൻഡ്-സ്പെക്ക് മോഡലിൽ വാഗ്ദാനം ചെയ്യുന്നതുപോലുള്ള സവിശേഷതകൾ ഉണ്ടാകുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക് എന്നിവയാണ് പ്രധാന സവിശേഷതകൾ. ഓട്ടോ എസി, സൺറൂഫ്, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകൾ അടുത്ത തലമുറയിലും തുടരാനാണ് സാധ്യത. ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ് എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുത്തിയേക്കാം.
2020 ഏപ്രിലിൽ ഹോണ്ട അഞ്ചാം തലമുറ സിറ്റി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. നിലവിലെ സിറ്റിയുടെ വില 9.91 ലക്ഷം മുതൽ 14.31 ലക്ഷം രൂപ വരെയാണ് (എക്‌സ്‌ഷോറൂം ദില്ലി. പുതുതലമുറ സിറ്റിയ്ക്ക് ഈ വിലയെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം പ്രതീക്ഷിക്കാം. മാരുതി സുസുക്കി സിയാസ് ടൊയോട്ട യാരിസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് വെർണ ഫെയ്‌സ്‌ലിഫ്റ്റ്, വോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നിവയാണ് സിറ്റിയുടെ എതിരാളികൾ.
കൂടുതൽ വായിക്കാം: ഹോണ്ട സിറ്റി ഡീസൽ