ഒക്ടോബര്‍ 19 ന് ആബാര്‍ത്ത് പൂന്റൊ ഇ വി ഒ ലോന്‍ജ് ചെയ്യാന്‍ ഒരുങിക്കൊണ്ട് ഫിയറ്റ്.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 16 Views
- ഒരു അഭിപ്രായം എഴുതുക
ഫിയറ്റ് തങളുടെ 145 ബി എച് പി അബാര്‍ത്ത് പൂന്റൊയിലൂടെ രാജ്യത്തെ വേഗതയേറിയ ഹാച്ച്ബാക്ക് വാഹനങളുടെ മുഖച്ഛായമാറ്റിമാറിക്കനൊരുങുന്നു.
രാജ്യത്ത് പെര്‍ഫോമന്‍സ് ബ്രാന്‍ഡ് അവതരിപ്പിക്കുന്ന ആദ്യത്തെ മുഖ്യധാരാ വാഹന നിര്‍മ്മാതാക്കളാണ് ഫിയറ്റ്. ഈ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ അബാര്‍ത്ത് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത് 595 കോമ്പറ്റിസിയോണിലാണ്, എന്നാല്‍ ആബാര്‍ത് പൂന്റൊയുടെ പ്രകടനം ഒരുപക്ഷേ ബ്രാന്‍ഡിന്റെ രാജ്യത്തെ പ്രജാരം കാര്യമായി വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കും. ഫിയറ്റ് 10 ലക്ഷത്തിന്‍ താഴെ വിലയിടുമെന്നു പ്രതീക്ഷിക്കുന്ന വാഹനം മല്‍ത്സരിക്കുക താരതമ്യേന ശക്തി കുറഞ്ഞ വി ഡബ്ല്യൂ പോളോ ജി റ്റി റ്റി എസ് ഐ, ഫൊര്ഡ് ഫിഗൊ 1.5 ലിറ്റര്‍ റ്റി ഐ - വി സി റ്റി എന്നിവയോടായിരിക്കും. കൂടാതെ ഫിയറ്റ് പൂന്റൊ ഇ വി യൊയുടെ ലോന്‍ജിനു ശേഷം അധികം വൈകാതെ തന്നെ അബാര്‍ത് അവെന്റുറാ പുറത്തിറക്കുന്നതായിരിക്കും. അവന്റുറക്കും ശക്തി നല്‍കുക അബാര്‍ത്തിന്റെ അതേ മോട്ടോര്‍ തന്നെ ആയിരിക്കും.
അബാര്‍ത്ത് പൂന്റൊയുടെ സവിശേഷതകള്‍ രണ്ട് ദിവസങള്‍ക്കുമുന്‍പ് ചോര്‍ന്നു. 8.8 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കി മി വേഗതയില്‍ക്കുതിക്കാന്‍ ഈ ഹാച്ച്ബാക്കിനു കഴിയം. 1.4 ലിറ്റര്‍ റ്റി-ജെറ്റ് ടര്‍ബൊ മോട്ടോര്‍ 145 ബി എച് പി കരുത്തും പരമാവധി 212 എന്‍ എം ടൊര്‍ക്കും നല്‍കും. വാഹനം ലിറ്ററിന് 16.3 കി മി മൈലേജ് തരുമെന്നാണ് റിപ്പൊര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. നേരത്തേ പുറത്തിറക്കിയ സമയത്ത് വാഹനത്തിന്റെ പൊക്കം കുറച്ചെന്നും, അബാര്‍ത്ത പൂന്റൊ ഇ വി ഒയുടെ ഗ്രൌണ്ട് ക്ലിയറന്‍സ് 155 ആയെന്നും ഫിയറ്റ് പറഞ്ഞിരുന്നു. അബാര്‍ത്ത് സ്കോര്‍പിയന്‍ അലോയ് കൊണ്ടുള്ള 16 ഇന്‍ജ് വീലുകളിലായിരിക്കും വാഹനം നിരത്തില്‍ കുതിക്കുക.