• English
  • Login / Register

അബാര്‍ത്ത് അവെന്‍ച്യുറായുടെ വിവരങ്ങള്‍ ചോര്‍ന്നു.

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂര്‍:

Abarth Avventura badge wallpaper pics

അബാര്‍ത്തിന്റെ കേട്ടുകേള്‍വികള്‍ സജീവമാക്കാനെന്നോണം, അടുത്തിടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. വരാനിരിക്കു മറ്റൊരു അബാര്‍ത്ത് ഉല്‍പത്തിന്റെ ഫോട്ടൊകളും, ഫിയറ്റ് മോട്ടൊ ക്ലബ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കയാണ്. കീഫോബിന്റേയും, 16 ഇഞ്ച് സ്‌കോര്‍പിയോ പിന്‍സര്‍ അലോയി വീലുകളുടെയും ഫോട്ടോകള്‍ ചോര്‍ന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ പുതിയ ഉല്‍പന്നം അബാര്‍ത്ത് അവെന്‍ച്യുറാ ആണെ് ചിത്രങ്ങള്‍ വ്യക്തമാക്കുു. അബാര്‍ത്ത് പുണ്ടോ പോലെ ഈ വാഹനത്തിന്റേയും, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകളുണ്ട്.

145 ബിഎച്ച്പി പവറും, 212 എന്‍എം ടോര്‍ക്കും തരാന്‍ ശേഷിയുള്ള 1.4 ലിറ്റര്‍ റ്റി ജെറ്റ് എന്‍ജിനാകും അബാര്‍ത്ത് അവെന്‍ച്യുറായിലുള്ളത്. ഒക്‌ടോബര്‍ 19ന് ലോഞ്ച് ചെയ്യു 'അബാര്‍ത്ത് പുണ്ടോ ഇവോ'യ്ക്ക് പിന്നാലെ അവെന്‍ച്യുറായും ലോഞ്ച് ചെയ്യുതാണ്. അബാര്‍ത്ത് അവെന്‍ച്യുറായുടെയും അബാര്‍ത്ത് പുണ്ടോ ഇവോയുടെയും അടിസ്ഥാന ഘടനകള്‍ ഒരുപോലെയാണ്. പുണ്ടോ ഇവോയുടെ അതേ പവര്‍പ്ലാന്റ് ഉപയോഗിക്കുന്ന അവെന്‍ച്യുറായില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉണ്ടാകും.

17.1 കിലോമീറ്റര്‍ പെര്‍ ലിറ്റര്‍ മൈലേജാണ് അബാര്‍ത്ത് അവെന്‍ച്യുറായില്‍ പ്രതീക്ഷിക്കുന്നത്. അബാര്‍ത്ത് പുണ്ടോയില്‍ നി്ന്ന്‌ കേവലം 1.1 സെക്കന്‍ഡ് വൈകി, അതായത് 9.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നി് 100 കിലോമീറ്റര്‍ സ്പീഡിലെത്താന്‍ അബാര്‍ത്ത് അവെന്‍ച്യുറായ്ക്ക് കഴിയും. പുണ്ടോ ഇവോയെ രൂപാന്തരപ്പെടുത്തി തയ്യാറാക്കിയ വേര്‍ഷനാണ് അബാര്‍ത്ത് അവെന്‍ച്യുറാ. പുണ്ടോ ഇവോയുടെ അതേ പവര്‍പ്ലാന്റാണ് അവെന്‍ച്യൂറായില്‍ ഉപയോഗിക്കുന്നതെങ്കിലും, വാഹനത്തിന് അല്‍പം ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ ഇന്ധനക്ഷമത കൃത്യമായി പ്രവചിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. റെഡ്, വൈറ്റ് എന്നീ രണ്ട് കളര്‍ സ്‌കീമുകളില്‍ അവെന്‍ച്യുറാ ലഭ്യമാകും.

ഹോട്ട്‌ ഹാച്ചായ പുണ്ടോയിലേത് പോലെ റേസിങ് സ്ട്രിപ്പുകളോ സ്‌പോര്‍ടി ഗ്രാഫിക്‌സോ അവെന്‍ച്യുറായിലില്ല. എന്നാല്‍, പുണ്ടോയില്‍ നിന്നും അത്ര പ്രകടമായ മാറ്റങ്ങള്‍ അവെന്‍ച്യുറായുടെ ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും ഉണ്ടാകില്ല.

Abarth Avventura Scorpion Pincer Alloys pics

Abarth Avventura keyfob pics

was this article helpful ?

Write your Comment on Abarth അവന്റുറ

കാർ വാർത്തകൾ

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി ആർഎസ് യു8 2025
    ഓഡി ആർഎസ് യു8 2025
    Rs.2.30 സിആർകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • വോൾവോ എക്സ്സി90 2025
    വോൾവോ എക്സ്സി90 2025
    Rs.1.05 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര xev 4e
    മഹേന്ദ്ര xev 4e
    Rs.13 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience