Login or Register വേണ്ടി
Login

ഹ്യൂണ്ടായ് ജെനിസിസിനെ നയിക്കാൻ ഇനി എക്‌സ് ലംബോർഗിനി എക്‌സിക്യൂട്ടീവ് മാൻഫ്രെഡ് ഫിറ്റ്സ്ജെറാൾഡ്

published on dec 29, 2015 03:02 pm by akshit

ന്യൂ ഡെൽഹി: ജനുവരി 2016 മുതൽ തങ്ങളുടെ ലക്‌ഷ്വറി ബ്രാൻഡായ ജെനിസിസിന്റെ നയിക്കാനായി ഹ്യൂണ്ടായ് പഴയ ലംബോർഗിനി എക്‌സിക്യൂട്ടിവ് മാൻഫ്രെഡ് ഫിറ്റ്സ്ജെറാൾഡിനെ ചുമതലപ്പെടുത്തി.

ഇറ്റാലിയൻ സ്പോർട്ട്സ് കാർ നിർമ്മാതാക്കളുടെ ബ്രാൻഡ് ഡിസൈൻ ഡയറക്‌ടർ ആയിരുന്ന ഫിറ്റ്സ്ജെറാൾഡ് ഈ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ സീനിയർ വൈസ് പ്രെസിഡന്റായിട്ടായിരിക്കും ചുമതലയേൽക്കുക. ലക്ഷ്വറി കാർ ബ്രാൻഡായ ജെനിസിസിന്റെ ആഗോള തന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള ചുമതല ഇനി അദ്ധേഹത്തിനായിരിക്കും.

ജർമ്മൻ ടി വി നിർമ്മാതക്കളായ ലോവിൽ ചേരാനുന്നതിനുവേണ്ടി 2011 ഈ 52 കാരൻ ലംബോർഗിനി വിട്ടത്. അതിനുശേഷം സ്വന്തമായി ‘ദ ബ്രാൻഡ് ആൻഡ് കൺസൾട്ടൻസി ഫം' എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങി. കാർ ബ്രാൻഡ് വിപണന തന്ത്രങ്ങളിൽ 20 വർഷത്തെ അനുഭവ സമ്പത്തുമായാണ്‌ അദ്ധേഹത്തിന്റെ വരവ്.

“ തന്റെ പന്ത്രണ്ട് വർഷ്മ നീണ്ട ലംബോർഗിനിനിയിലെ കരിയറിനിടയിൽ ലംബോർഗിനിയെ ഒരു പ്രോട്ടോടൈപ് കാർ കമ്പനി എന്ന നിലയിൽ നിന്ന് വളർത്തി ഒരു ലക്ഷ്വറി കാർ ബ്രാൻഡാക്കുന്നതിൽ ഫിറ്റ്സ്ജെറാൾഡ് മികച്ച സംഭാവനകളാണ്‌ നൽകിയത്, ബ്രാൻഡ് ഡിസൈൻ ഡയറക്ക്‌ടർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് അദ്ധേഹം ലംബോർഗിനിയുടെ വിൽപ്പന പത്തിരട്ടിയോളം വർദ്ധിപ്പിച്ചു,” ഹ്യൂണ്ടായ് ഒരു പ്രസ്താവനയിൽ പറഞ്ഞതാണിത്.

കൊറിയക്കാരല്ലാത്ത എക്‌സിക്യൂട്ടിവുകളുടെ കൂട്ടത്തിലേക്ക് ചീഫ് ഡിസൈൻ ഓഫീസർ പീറ്റർ ശ്രേയർ, ബെൻലിയുടെ ലൂക് ഡോങ്കെർവോക്, ബി എം ഡബ്ല്യൂ ന്റെ ആൽബേർട്ട് ബെർമൻ എന്നിവർക്കൊപ്പം സിയോളിലുള്ള ഹ്യൂണ്ടായുടെ ഹെഡ്ക്വാർട്ടറിൽ അദ്ധേഹം ജോലി തുടങ്ങും.

ഹ്യൂണ്ടായ് മോട്ടോർ കോർപ്, കിയ മോട്ടോഴ്‌സിനോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന നിർമ്മാതക്കൾ തങ്ങളുടെ ലക്ഷ്വറി വിഭാഗമായ ജെനിസിസിന്റെ ലോഞ്ച് നവംബറിലാണ്‌ പ്രഖ്യാപിച്ചത്. ചുരുങ്ങി വരുന്ന ലാഭം വർദ്ധിപ്പിക്കാൻ മികച്ച ലാഭം തരുന്ന സെഗ്‌മെന്റായ പ്രീമിയം സെഗ്‌മെന്റ് ലക്ഷ്യം വച്ച് കൊണ്ടാണ്‌ പുതിയ നടപടി.

a
പ്രസിദ്ധീകരിച്ചത്

akshit

  • 15 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ