ഇക്കോസ്പോർട്ടിന്റെ എതിരാളി ഷവർലറ്റ് നിവയുടെ പേറ്റന്റ് ചിത്രങ്ങൾ പുറത്തിറങ്ങി
dec 23, 2015 03:14 pm അഭിജിത് ഫോർഡ് ഇക്കോസ്പോർട്ട് 2015-2021 ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
ഷവർലറ്റ് നിവ, ഫോർഡ് ഇക്കോ സ്പോർട്ടിന്റെ എതിരാളിയുടെ പേറ്റന്റ് ചിത്രങ്ങളും തുടർന്ന് ഇന്റീരിയറിന്റെ ചിത്രങ്ങളും പുറത്തായി. 2017 ൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്ന ഈ കൊംപാക്‌ട് എസ് യു വി ഇന്ത്യയിൽ എത്താനുള്ള സാധ്യതയും വളരെ വലുതാണ്. 2014 ലെ മോസ്‌കൊ ഓട്ടോ ഷോയിൽ വാഹനത്തിന്റെ കൺസപ്‌റ്റ് വേർഷൻ പ്രദർശിപ്പിച്ചിരുന്നു.
വാഹനത്തെ സൂക്ഷിച്ച് നോക്കിയാൽ ഇക്കോ സ്പോർട്ടിന്റെ പല സവിശേഷതകളും നമുക്ക് കാണാം, ഹെഡ്ലാംപ്, സിൽഹൗറ്റ്, ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന വീൽ, പിന്നെ ചുറ്റികെട്ടിയ പിന്നിലെ വിൻഡ് സ്ക്രീൻ തുടങ്ങിയവയാണവയിൽ ചിലത്. ഷഡ്‌ഭുജത്തിലുള്ള മുന്നിലെ ഗ്രിൽ ഷവർലറ്റിന്റെ ഡിസൈൻ വിന്യാസത്തോട് നീതി പുലർത്തി.
ഉൾവശത്തേക്ക് എത്തി നോക്കിയാൽ ഷവർലറ്റിന്റെ പരമ്പരാഗതമായ കറുത്ത നിറത്തിലുള്ള ഇന്റീരിയർ നിങ്ങൾക്ക് കാണാൻ കഴിയും, പിയാനൊയുടെ കറുത്ത നിറത്തിലുള്ള ഇന്റീരിയറിൽ ക്രോമുമിന്റെയും സൂചനകൾ ഉണ്ട്. ടച്ച് സ്ക്രീൻ ഇല്ലാത്ത സാധരണ മ്യൂസിക് സിസ്റ്റമാണ് വാഹനത്തിലുള്ളതെന്നാണ് കാഴ്‌ചയിൽ വ്യക്തമാകുന്നത്. ഇതെല്ലാം നിർമ്മാണ ഘട്ടത്തിലുള്ള ചിത്രങ്ങളല്ലാത്തതിനാൽ ഒന്നും ഉറപ്പിച്ചു പറയാൻ കഴിയില്ല, ചിലപ്പോൾ നിർമ്മാണത്തിലേക്ക് കടക്കുമ്പോൾ ടച്ച് സ്‌ക്രീൻ ഉൾപ്പെടുത്തിയേക്കം.. ഇന്റീരിയറിന്റെ ചിത്രങ്ങൾ ശ്രദ്ധിച്ചപ്പോൾ എനിക്ക് ബോണറ്റ് പുറത്തേക്ക് നീണ്ടിരിക്കുന്നത് കാണാൻ കഴിയില്ലായിരുന്നു, മുന്നിലെ വിൻഡ് സ്ക്രീൻ തീരുന്നത് വരെ മാത്രം നീണ്ടു നിൽക്കുന്ന ബോണറ്റ്. ഇത് ടെസ്റ്റിങ്ങിനു വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഇന്റീരിയർ ഷെൽ ആകാനാണ് സാധ്യത, നിർമ്മണ ഘട്ടത്തിൽ ഇത്തരം ഷെല്ലുകൾ നിർമ്മിക്കുക സ്വാഭാവികമാണ്.
കട്ടിയുള്ള ഷോൾഡർ ലൈനുകൾ, മുഴുവനും പുതിയുന്ന പ്ലാസ്റ്റിക് ക്ലാഡിങ്ങ്, മികച്ച വീൽ ആർക്കുകളും (ഷവർലറ്റിന്റെ സൈലിയിലുള്ള) റൂഫ് റെയിലുകളും ചേരുന്നതാണ് മറ്റ് സവിശേഷതകൾ. മറുവശത്ത് ഇന്റീരിയറിൽ ഒരു ഒരു സ്പോർട്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഒരു മൾട്ടി ഫങ്ങ്‌ഷൻ സ്റ്റീയറിങ്ങ് വീലും ഉൾക്കൊള്ളിച്ചിട്ടുണ്ട്.