Login or Register വേണ്ടി
Login

വേരിയന്റ് തിരിച്ചുള്ള ഹ്യുണ്ടായ് എക്സ്റ്ററിന്റെ എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകൾ പരിശോധിക്കാം

published on മെയ് 11, 2023 08:05 pm by rohit for ഹ്യുണ്ടായി എക്സ്റ്റർ

എക്‌സ്‌റ്റർ എന്നത് ഹ്യുണ്ടായിയുടെ പുതിയ എൻട്രി ലെവൽ, പെട്രോൾ മാത്രമുള്ള SUV ഉൽപ്പന്നം ആയിരിക്കും, ബുക്കിംഗുകൾ ഇതിനകം തുടങ്ങിയിട്ടുണ്ട്

  • 11,000 രൂപക്ക് എക്‌സ്‌റ്റർ SUV-യുടെ ബുക്കിംഗ് ഹ്യൂണ്ടായ് സ്വീകരിക്കുന്നു.

  • അഞ്ച് വിശാലമായ വേരിയന്റുകളിൽ എക്സ്റ്റർ വിൽക്കും: EX, S, SX, SX (O), SX (O) കണക്റ്റ്.

  • MT, AMT ഓപ്ഷനുകളുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഇതിൽ ഉണ്ടാകും.

  • ഇത് ഒരു ഓപ്ഷണൽ CNG കിറ്റ് സഹിതമായിരിക്കും വരിക.

  • മിഡ്-സ്പെക്കിലും ഉയർന്ന വേരിയന്റുകളിലും മാത്രമേ AMT ഓഫർ ചെയ്യുന്നുള്ളൂ.

  • ഇതിന് മിഡ്-സ്പെക്ക് S, SX വേരിയന്റുകളിൽ ഓപ്ഷണൽ CNG കിറ്റ് ലഭിക്കും.

  • സൺറൂഫ്, ഓട്ടോ AC, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • വിലകൾ 6 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കും (എക്സ്-ഷോറൂം).

നമുക്ക് ഈയിടെ ഹ്യുണ്ടായ് എക്സ്റ്റർ ചില ഔദ്യോഗിക ചിത്രങ്ങളിലൂടെ ആദ്യമായി നല്ല രീതിയിൽ കാണാൻ കഴിഞ്ഞു, കാർ നിർമാതാക്കൾ 11,000 രൂപക്ക് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, മൈക്രോ SUV-യുടെ വേരിയന്റുകൾ, എഞ്ചിൻ-ഗിയർബോക്‌സ് കോമ്പോകൾ, കളർ ഓപ്ഷനുകളുടെ പേരുകൾ എന്നിവയുൾപ്പെടെ ഇതിന്റെ ഒന്നിലധികം വിശദാംശങ്ങളും ഹ്യുണ്ടായ് വെളിപ്പെടുത്തിയിട്ടുണ്ട്.

വേരിയന്റ് തിരിച്ചുള്ള എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകൾ

പവർട്രെയിൻ

EX

EX (O)

S

S (O)

SX

SX (O)

SX (O) കണക്റ്റ്

1.2-ലിറ്റർ MT


ഉവ്വ്


ഉവ്വ്


ഉവ്വ്

ഉവ്വ്


ഉവ്വ്

ഉവ്വ്

ഉവ്വ്

1.2-ലിറ്റർ AMT


ഇല്ല

ഇല്ല


ഉവ്വ്


ഇല്ല

ഉവ്വ്

ഉവ്വ്


ഉവ്വ്

1.2-ലിറ്റർ CNG MT


ഇല്ല


ഇല്ല

ഉവ്വ്

ഇല്ല

ഉവ്വ്

ഇല്ല


ഇല്ല

വേരിയന്റ് ലൈനപ്പിൽ മുഴുവൻ പെട്രോൾ-MT കോംബോ ഓഫർ ചെയ്യുമെങ്കിലും, മിഡ്-സ്പെക്ക് S ഉയർന്ന സ്‌പെക്‌ SX, SX (O), SX (O) കണക്റ്റ് ട്രിമ്മുകൾ എന്നിവയിലേക്ക് മാത്രമായി AMT ഓപ്ഷൻ റിസർവ് ചെയ്യാൻ ഹ്യൂണ്ടായ് തീരുമാനിച്ചു. അങ്ങനെയാണെങ്കിലും, തീർച്ചയായും മാനുവൽ ട്രാൻസ്മിഷനിൽ പരിമിതപ്പെടുത്തിയിരിക്കുന്ന മിഡ്-സ്പെക്ക് S, SX വേരിയന്റുകളിൽ മാത്രമേ CNG കിറ്റ് ലഭ്യമാകൂ.

ഇതും കാണുക: ചാർജിംഗ് സമയത്ത് ഹ്യുണ്ടായ് ക്രെറ്റ EVയുടെ ഒരു ടെസ്റ്റ് മ്യൂൾ കണ്ടെത്തി

ഇതിലുള്ള പവർട്രെയിൻ

എക്സ്റ്റർ ഗ്രാൻഡ് i10 നിയോസിന്റെ 1.2-ലിറ്റർ പെട്രോൾ യൂണിറ്റിന്റെ കൂടെ (83PS/114Nm), 5-സ്പീഡ് MT, AMT ഓപ്ഷനുകൾക്കൊപ്പമാണ് ലഭ്യമാവുക എന്ന് ഹ്യുണ്ടായ് ആദ്യമേ പറഞ്ഞിട്ടുണ്ട്. മിഡ്‌സൈസ് ഹാച്ച്‌ബാക്കിൽ കാണുന്നത് പോലെ, 5-സ്പീഡ് MT-യുമായി ചേർന്ന്, 69PS/95Nm ഉൽപ്പാദിപ്പിക്കുന്ന CNG കിറ്റോടുകൂടിയ അതേ എഞ്ചിൻ മൈക്രോ SUV-യിലും ലഭിക്കും.

ഡിസൈൻ, ഉപകരണ വിശദാംശങ്ങൾ

ഹ്യുണ്ടായിയുടെ പുതിയ എൻട്രി ലെവൽ SUV ഉൽപ്പന്നമാകുന്ന എക്‌സ്‌റ്ററിന് ബോൾഡ് ലുക്ക് ലഭിക്കുന്നു, ചങ്കി വീൽ ആർച്ചുകൾ, ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകൾ എന്നിവ കാരണമായി സാധാരണ ബോക്‌സി രൂപവും ലഭിക്കുന്നുണ്ട്. H-ആകൃതിയിലുള്ള LED DRL-കൾ, ടെയിൽലൈറ്റുകളിലെ ഘടകങ്ങൾ, വലിയ സ്കിഡ് പ്ലേറ്റുകൾ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾക്കുള്ള ക്രോം സറൗണ്ട് എന്നിവയും മറ്റ് മികവുറ്റ എക്സ്റ്റീരിയർ സവിശേഷതകളിൽ ഉൾപ്പെടുന്നു.

എക്‌സ്‌റ്ററിന്റെ ഫീച്ചർ ലിസ്റ്റ് ഹ്യുണ്ടായ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, സിംഗിൾ-പെയ്ൻ സൺറൂഫ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഗ്രാൻഡ് i10 നിയോസിൽ ഉള്ളതിനേക്കാൾ വലിയ ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ എന്നിവ സഹിതം ഇത് വരുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ, സ്റ്റാൻഡേർഡ് ആയി നാല് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിവേഴ്‌സിംഗ് ക്യാമറ എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഇതും വായിക്കുക:: 2023 ഏപ്രിലിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച 15 കാറുകൾ ഇവയാണ്

ലോഞ്ച് ടൈംലൈൻ

എക്‌സ്‌റ്റർ ജൂണിൽ വിൽപ്പനക്കെത്തുമെന്ന് നമ്മൾ വിശ്വസിക്കുന്നു, വില 6 ലക്ഷം രൂപ മുതൽ (എക്‌സ് ഷോറൂം) വില തുടങ്ങാൻ സാധ്യതയുണ്ട്. ഇത് മത്സരിക്കുന്നത് ടാറ്റ പഞ്ച്, സിട്രോൺ C3 കൂടാതെ മാരുതി ഫ്രോൺക്സ്, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് എന്നിവയോടായിരിക്കും.

r
പ്രസിദ്ധീകരിച്ചത്

rohit

  • 18 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഹുണ്ടായി എക്സ്റ്റർ

S
sanjeev desai
May 19, 2023, 1:24:10 PM

Which colour options are available for exter

S
shiv
May 18, 2023, 7:57:42 AM

Want to buy

J
jalal
May 14, 2023, 1:11:29 PM

Launch date and mileage

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.86.92 - 97.84 ലക്ഷം*
Rs.68.50 - 87.70 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
Rs.1.36 - 2 സിആർ*
Rs.7.51 - 13.04 ലക്ഷം*
Rs.43.81 - 54.65 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ