ബിഎസ്6 മഹീന്ദ്ര സ്കോർപിയോ വരുന്നു; പുതുതലമുറ മോഡൽ 2020 ൽ എത്തില്ല
published on മാർച്ച് 07, 2020 02:22 pm by rohit വേണ്ടി
- 37 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
സ്കോർപിയോയുടെ നിലവിലുള്ള 2.2 ലിറ്റർ എഞ്ചിന് തൽക്കാലം ബിഎസ്6 നിബന്ധനകൾ പ്രകാരമുള്ള സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ 2021 അടുത്ത തലമുറ മോഡലിന് പുതിയ 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
-
“ബിഎസ്6 ഡീസൽ മാത്രം” സ്റ്റിക്കർ ഒട്ടിച്ച നിലയിൽ ഒരു മോഡൽ ടെസ്റ്റിംഗ് നടത്തുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു.
-
ബിഎസ്6 എഞ്ചിന്റെ ഔട്ട്പുട്ടിനെ സംബന്ധിച്ച കണക്കുകൾ ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ബിഎസ്4 പതിപ്പുകൾ 120പിഎസ്/280എൻഎം, 140പിഎസ്/320എൻഎം എന്നീ ഔട്ട്പുട്ടുകൾ നൽകുന്നു.
-
സവിശേഷതകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത കുറവ്.
-
ഒരു ലക്ഷം രൂപ വരെ വില കൂടിയേക്കാം.
-
പുതുതലമുറ സ്കോർപിയോ 2021 ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
ബിഎസ്6ലേക്ക് മാറാനുള്ള സമയപരിധി അതിവേഗം അടുത്തെത്തിയപ്പോൾ വരാനിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോഡലുകൾ കൂട്ടിയും കുറച്ചും പുതുക്കുന്ന തിരക്കിലാണ് എല്ലാ പ്രമുഖ കാർ നിർമാതാക്കളും. ബിഎസ്6 ഡീസൽ എഞ്ചിനുമായെത്തുന്ന സ്കോർപിയോ മഹീന്ദ്ര പരീക്ഷണ ഓട്ടം നടത്തുന്നത് അടുത്തിടെ കണ്ടെത്തിയിരുന്നു. അത് നമുക്ക് എങ്ങനെ തിരിച്ചറിയാം എന്നായിരുന്നു എല്ലാവരേയും കുഴക്കിയ ചോദ്യം. ഇന്ധന ടാങ്കിന്റെ ലിഡിൽ ഒട്ടിച്ചിരിക്കുന്ന “ബിഎസ് 6 ഡീസൽ മാത്രം“ സ്റ്റിക്കറാണ് പ്രധാന സൂചന. ഈ പ്രത്യേക ടെസ്റ്റ് വാഹനം ഒരു ഡി140 ബാഡ്ജുമായാണ് നിരത്തിലിറങ്ങുന്നത്. ഇത് ഈ മോഡലിന്റെ പവർ ഔട്ട്പുട്ട് സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി സ്ഥാനക്കയറ്റം ലഭിച്ച അതേ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് ബിഎസ്6 സ്‌കോർപിയോയ്ക്കും കരുത്ത് പകരുന്നത്. ബിഎസ്6 പതിപ്പിന്റെ ഔട്ട്‌പുട്ട് കണക്കുകൾ മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും തെരഞ്ഞെടുത്ത വേരിയന്റിനനുസരിച്ച് ബിഎസ്4 പതിപ്പ് 120 പിഎസ് / 280 എൻഎം അല്ലെങ്കിൽ 140 പിഎസ് / 320 എൻഎം കരുത്ത് ഉൽപ്പാദിക്ക്ക്കും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനുകളാണ് മഹീന്ദ്ര ഈ എഞ്ചിനായി നൽകുന്നത്.
കൂടുതൽ വായിക്കാം: പുതുതലമുറ മഹീന്ദ്ര എക്സ്‌യുവി500 വാങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ നിങ്ങൾക്ക് അൽപ്പം കാത്തിരിക്കേണ്ടി വന്നേക്കാം.
ഓട്ടോ എസി, ക്രൂയിസ് കൺട്രോൾ, എൽഇഡി ഡിആർഎല്ലുകളുള്ള ഓട്ടോ ഹെഡ്‌ലാമ്പുകൾ, മൊബൈൽ സെൻസിംഗ് ഓട്ടോ വൈപ്പറുകൾ, സ്റ്റിയറിംഗ് മൌണ്ടഡ് ഓഡിയോ കൺട്രോളുകൾ, എന്നിവയുൾപ്പെടെ പുതിയ സ്‌കോർപിയോ അതിന്റെ ബിഎസ്4 മുൻഗാമിയുടെ സവിഷേതകൾ അപ്പടി നിലനിർത്തുമെന്നാണ് സൂചന. ബിഎസ്6 അപ്‌ഡേറ്റിനൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവുള്ള നവീകരിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മഹീന്ദ്ര നൽകും.
പുതുതലമുറ സ്കോർപിയോ 2021 ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്6 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പമാകും മഹീന്ദ്ര ഇവ അവതരിപ്പിക്കുക. 2.0 ലിറ്റർ ഡീസൽ മോട്ടോർ നിലവിലുള്ള 2.2 ലിറ്റർ ഡീസലിനേക്കാൾ കരുത്തനാകുമെന്നാണ് സൂചന. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡാർഡായി നൽകുമ്പോൾ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലാണ്. നിലവിലെ മോഡലിനെപ്പോലെ എഡബ്ല്യുഡി (ഓൾ-വീൽ ഡ്രൈവ്) ഡ്രൈവ്ട്രെയിൻ മഹീന്ദ്ര ഒരു ഓപ്ഷനായി നൽകാനും സാധ്യതയുണ്ട്.
വരും ആഴ്ചകളിൽ തന്നെ ബിഎസ്6 സ്കോർപിയോ വിപണിയിലെത്തും. ബിഎസ് 4 സ്കോർപിയോയെക്കാൾ ഒരു ലക്ഷം രൂപ വരെ പ്രീമിയമാണ് ഇതിന്റെ വില, 10.19 ലക്ഷം മുതൽ 16.83 ലക്ഷം വരെ (എക്സ്ഷോറൂം ദില്ലി). ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റർ, കാപ്റ്റർ നിസ്സാൻ കിക്ക്സ്, കിയ സെൽറ്റോസ് എന്നിവർ തന്നെയാകും സ്കോർപ്പിയോയുടെ മത്സരം.
കൂടുതൽ വായിക്കാം: സ്കോർപിയോ ഡീസൽ.
- Renew Mahindra Scorpio Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful