ബിഎസ്6 കരുത്തുമായി ഫോർഡ് ഫിഗോയും, ആസ്പയറും, ഫ്രീസ്റ്റൈലും, എൻഡോവറും; ബുക്കിംഗ് തുടങ്ങി
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 31 Views
- ഒരു അഭിപ്രായം എഴുതുക
ഫോർഡിന്റെ കണക്റ്റഡ് കാർ ടെക്ക് “ഫോർഡ് പാസ്” എല്ലാ ബിഎസ്6 മോഡലുകളിലും സ്റ്റാൻഡേർഡായി ലഭിക്കും.
-
ഫോർഡ് ശ്രേണിയിലെ ആദ്യ ബിഎസ്6 മോഡൽ ഇക്കോസ്പോർട്ടായിരുന്നു.
-
പുതിയ ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവയിൽ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകൾ മാത്രമായിരിക്കും ഉണ്ടാവുക.
-
ബിഎസ്6 ഫോർഡ് എൻഡോവറിലാകട്ടെ പുതിയ 2.0 ലിറ്റർ ഡീസൽ എഞ്ചിനും 10 സ്പീഡ് എടിയുമാണുള്ളത്.
-
പഴയ ബിഎസ്4 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരൽപ്പം ഉയർന്ന പ്രീമിയം മോഡലുകളായിരിക്കും ഇവ.
ഈ അടുത്തിടെയാണ് ഫോർഡ് ഇന്ത്യ ഇക്കോസ്പോർട്ടിന്റെ ബിഎസ്6 പതിപ്പ് പുറത്തിറക്കിയത്. തൊട്ടുപിന്നാലെ മസ്റ്റാംഗ് ഒഴികെയുള്ള എല്ലാ മോഡലുകൾക്കും ബിഎസ് പതിപ്പുകൾ ലഭ്യമാക്കി ബുക്കിംഗും തുടങ്ങിയിരിക്കുകയാണ് ഫോർഡ്. ഈ വർഷം ഏപ്രിൽ 1 ന് ബിഎസ്6 നിബന്ധനകൾ രാജ്യമൊട്ടാകെ നിലവിൽ വരും.
ഫിഗോയുടേയും ആസ്പയറിന്റേയും ഓട്ടോമാറ്റിക് വേരിയന്റുകൾ ഫോർഡ് നേരത്തെ നിർത്തിയതാണെങ്കിലും ഈ ബിഎസ്6 യുഗത്തിന്റെ അടുത്ത ഘട്ടത്തിലെങ്കിലും കമ്പനി അവ തിരിച്ചു കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. നിലവിൽ ഹാച്ച്ബാക്കും സെഡാനും ബിഎസ്4 എഞ്ചിൻ ഓപ്ഷനുകളായ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുമായാണ് എത്തുന്നത്. ഈ എഞ്ചിനുകളുടെ ഔട്ട്പുട്ടാകട്ടെ യഥാക്രമം 96PS / 120Nm, 100PS / 215Nm എന്നിങ്ങനെയാണ്. ഫ്രീസ്റ്റൈൽ പോലും സമാനമായ എഞ്ചിൻ ഓപ്ഷനുകളും പവർ, ടോർക്ക് ഔട്ട്പുട്ടുമായാണ് ഫോർഡ് നൽകുന്നത്. ഈ എഞ്ചിനുകളുടെ എല്ലാ മോഡുകൾക്കും 5 സ്പീഡ് മാനുവൽ ട്രാൻഷ്മിഷൻ ഓപ്ഷനും ലഭിക്കുന്നു.
പുതിയ 2.0 ലിറ്റർ ഡീസൽ എഞ്ചിനും (180 പിഎസ്, 420 എൻഎം) 10 സ്പീഡ് എടി ഗിയർബോക്‌സുമാണ് ഫോർഡ് ബിഎസ് 6 എൻഡോവറിന് നൽകിയിരിക്കുന്നത്. ഇപ്പോൾ, ബിഎസ് 4 എൻഡോവർ 2.2 ലിറ്റർ, 3.2 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 2.2 ലിറ്റർ എഞ്ചിനിൽ 6 സ്പീഡ് എംടി അല്ലെങ്കിൽ 6 സ്പീഡ് എടി ഉറപ്പു നൽകുന്ന ഫോർഡ് 3.2 ലിറ്റർ യൂണിറ്റ് 6 സ്പീഡ് എടിയുമായി ഇണക്കിച്ചേർക്കുന്നു. 2.2 ലിറ്റർ എഞ്ചിൻ 160പിഎസ്/385എൻഎം ശക്തി തരുമ്പോൾ 3.2 ലിറ്റർ യൂണിറ്റ് 200പിഎസ്/470എൻഎം വാഗ്ദാനം ചെയ്യുന്നു.
- വിവിധ ബിഎസ് 4 എഞ്ചിനുകൾ നൽകുന്ന ഇന്ധനക്ഷമത (ലിറ്ററിന്) താഴെ:
- ഫോർഡ് ഫിഗോ പെട്രോൾ- 20.4 കിലോമീറ്റർ
- ഫോർഡ് ഫിഗോ ഡിസൈൻ- 25.5 കിലോമീറ്റർ
- ഫോർഡ് ആസ്പയർ പെട്രോൾ- 20.4 കിലോമീറ്റർ (ആംബിയന്റ്, ട്രെൻഡ്, ട്രെൻഡ് +); 19.4 കിലോമീറ്റർ (ടൈറ്റാനിയം, ടൈറ്റാനിയം +)
- ഫോർഡ് ആസ്പയർ ഡിസൈൻ- 26.1 കിലോമീറ്റർ
- ഫോർഡ് ഫ്രീസ്റ്റൈൽ പെട്രോൾ- 19 കിലോമീറ്റർ
- ഫോർഡ് ഫ്രീസ്റ്റൈൽ ഡിസൈൻ- 24.4 കിലോമീറ്റർ
- ഫോർഡ് എൻഡോവർ 2.2- 4x2 എംടി 14.2 കിലോമീറ്റർ, എടി - 12.6 കിലോമീറ്റർ
- ഫോർഡ് എൻഡോവർ 3.2 4x4 എടി - 10.6 കിലോമീറ്റർl
മോഡൽ |
ഇപ്പോഴത്തെ വില (എക്സ്-ഷോറൂം, ഡൽഹി) |
ഫിഗോ |
Rs 5.23 lakh to Rs 7.64 lakh |
ആസ്പയർ |
Rs 5.98 lakh to Rs 8.62 lakh |
ഫ്രീസ്റ്റൈൽ |
Rs 5.91 lakh to Rs 8.36 lakh |
എൻഡോവർ |
Rs 29.2 lakh to Rs 34.7 lakh |
പഴയ ബിഎസ്4 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരൽപ്പം ഉയർന്ന പ്രീമിയം മോഡലുകളായിരിക്കും എല്ലാ ബിഎസ്6 പതിപ്പുകളും. ബിഎസ് 6 ഇക്കോസ്പോർട്ടിന് ബിഎസ് 4 പതിപ്പിനേക്കാൾ 13,000 രൂപ കൂടുതൽ പ്രീമിയം പ്രതീക്ഷിക്കാം. ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവയുടെ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കും സമാനമായ വിലവർദ്ധനവ് ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത്. എന്നിരുന്നാലും, പുതിയ എഞ്ചിനും പുതിയ ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കുന്നതിനാൽ എൻഡോവറിന്റെ വില കൂടുതൽ ഉയരാനാണ് സാധ്യത.
അതേസമയം, കണക്റ്റഡ് കാർ ടെക്ക് “ഫോർഡ് പാസ്“ ഫോർഡ് ഇന്ത്യയിൽ അവതരിപ്പിച്ച് കഴിഞ്ഞു. ബിഎസ്6 പതിപ്പുകൾ വിപണിയിലെത്തുന്നതോടെ എല്ലാ മോഡലുകളിലും അവയുടെ വേരിയന്റുകളിലും സ്റ്റാൻഡേർഡായി “ഫോർഡ് പാസ്” ലഭ്യമാകും.
കൂടുതൽ വായിക്കാം: ഫോർഡ് എൻഡോവർ ഡീസൽ
0 out of 0 found this helpful