കാർനിർമ്മാണത്തിൽ ഇന്ത്യയിൽ ഒരു തിരിച്ചുവരവിനൊരുങ്ങി Ford!
<ത ിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 48 Views
- ഒരു അഭിപ്രായം എഴുതുക
കയറ്റുമതിക്ക് വേണ്ടി മാത്രമാണെങ്കിലും ചെന്നൈയിലെ നിർമ്മാണ പ്ലാൻ്റ് പുനരാരംഭിക്കുന്നതിന് ഫോർഡ് തമിഴ്‌നാട് സർക്കാരിന് ഒരു ഔദ്യോഗിക കത്ത് (LOI) സമർപ്പിച്ചു.
ഒടുവിൽ ഇൻ്റർനെറ്റിലെ നിരവധി ഊഹാപോഹങ്ങൾക്ക് ശേഷം, ചെന്നൈയിലെ നിർമ്മാണ പ്ലാൻ്റ് പുനരാരംഭിക്കുന്നതിന് വേണ്ടി മാത്രമാണെങ്കിലും ഇന്ത്യയിൽ വാഹന നിർമ്മാണത്തിലേക്ക് തിരിച്ചുവരാൻ ഫോർഡ് മോട്ടോർ തീരുമാനിച്ചു. കയറ്റുമതി ആവശ്യങ്ങൾക്കായി മാത്രമേ പ്ലാൻ്റിലെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുകയുള്ളൂ. ഉയർന്ന മത്സരമുള്ള ഇന്ത്യൻ വാഹന വിപണിയിലെ കുറഞ്ഞ വിൽപ്പനയും സാമ്പത്തിക നഷ്ടവും കാരണം ഈ അമേരിക്കൻ ബ്രാൻഡ് 2021 ലാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. . എന്നിരുന്നാലും, 2022 ഫെബ്രുവരിയിൽ 20 ബ്രാൻഡുകൾക്കുള്ള ഗവൺമെൻ്റിൻ്റെ PLI ഇൻസെൻ്റീവ് പദ്ധതിയിൽ കമ്പനിയെ ഉൾപ്പെടുത്തിയതോടെയാണ് ഫോർഡിൻ്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. ഫോർഡ് എവറസ്റ്റ് ഇന്ത്യയിൽ മറച്ചുവയ്ക്കാതെ ശ്രദ്ധയിൽപ്പെട്ടതോടെ ഈ ഊഹങ്ങൾ കൂടുതൽ ശക്തമായി.
ഈ അവസരത്തിൽ ഫോർഡ് ഇൻ്റർനാഷണൽ മാർക്കറ്റ്‌സ് ഗ്രൂപ്പ് പ്രസിഡൻ്റ് കേ ഹാർട്ട് അഭിപ്രായപ്പെട്ടു, “പുതിയ ആഗോള വിപണികളിലേക്കുള്ള സേവനത്തിനായി തമിഴ്‌നാട്ടിൽ ലഭ്യമായ നിർമ്മാണ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നതിനാൽ ഇന്ത്യയോടുള്ള ഞങ്ങളുടെ നിലവിലുള്ള പ്രതിബദ്ധത അടിവരയിടുന്നത് കൂടിയാണ് ഈ നടപടി.
ഫോർഡ് ഇന്ത്യയിൽ കാറുകൾ വിൽക്കുമോ?
നിങ്ങൾ ഇന്ത്യയിൽ ഒരു ഫോർഡ് കാറിനായി പ്രതീക്ഷിക്കുന്നുവെങ്കിൽ, നിങ്ങൾ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്ന് തോന്നുന്നു. ചെന്നൈയിൽ ഉത്പാദനം പുനരാരംഭിക്കുന്നതിന് ഫോർഡ് തമിഴ്‌നാട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ഉന്നത ഫോർഡ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയെ തുടർന്നാണ് ഈ പ്രഖ്യാപനം. ഫോർഡ് ഉടൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മോഡലുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വഴിയേ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോൾ ബ്രാൻഡ് കയറ്റുമതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ വിൽപ്പന പുനരാരംഭിക്കുന്നതിനുള്ള പദ്ധതികളൊന്നും വാഹന നിർമ്മാതാവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യയിലെ തൊഴിൽ ശക്തി വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ
ചെന്നൈയിലെ ആഗോള പ്രവർത്തനങ്ങൾക്കായി ഫോർഡ് നിലവിൽ 12,000 പേർക്ക് ജോലി നല്കുന്നു, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 മുതൽ 3,000 വരെ ആളുകൾക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഫോർഡിന് ഗുജറാത്തിലെ സാനന്ദിൽ ഒരു എഞ്ചിൻ നിർമ്മാണ പ്ലാൻ്റ് ഉണ്ട്, അത് തുടർന്നും പ്രവർത്തിക്കുന്നതാണ്.
ഫോർഡ് നേരത്തെ പ്രസ്താവിച്ചവ
2021-ൽ ഫോർഡ് ഇന്ത്യയിൽ ഉൽപ്പാദനം നിർത്തിയപ്പോൾ, CBU (പൂർണ്ണമായി നിർമ്മിച്ച യൂണിറ്റ്) റൂട്ടിലൂടെ ഇന്ത്യയിലേക്ക് മുസ്താങ് സ്‌പോർട്‌സ് കൂപ്പെ, മുസ്താങ് മാക്-ഇ ഇലക്ട്രിക് SUV, ചിലപ്പോൾ റേഞ്ചർ പിക്കപ്പ് എന്നിവ പോലുള്ള മോഡലുകൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് വാഹന നിർമ്മാതാവ് പ്രഖ്യാപിച്ചു, . സമീപകാലത്ത്, പുതിയ തലമുറ ഫോർഡ് എവറസ്റ്റും (എൻഡവർ SUV) റേഞ്ചർ പിക്കപ്പും ഇന്ത്യൻ തീരങ്ങളിൽ കണ്ടെത്തിയിരുന്നു നടത്തിയിരുന്നു, ഇത് ഫോർഡിന് ഉടൻ തന്നെ ഇവിടെയെത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
ഫോർഡ് ഇന്ത്യയിൽ കാറുകൾ വില്പനയ്ക്കായി പുറത്തിറക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ചുവടെയുള്ള കമന്റ് ശേഷനിലൂടെ നിങ്ങളുടെ ചിന്തകൾ ഞങ്ങളെ അറിയിക്കൂ.
ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുക.
0 out of 0 found this helpful