• English
  • Login / Register

ഇന്ത്യയിൽ ഇലക്ട്രിക് മിനി കൺട്രിമാനിന് ബുക്കിംഗ് ആരംഭിച്ചു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 61 Views
  • ഒരു അഭിപ്രായം എഴുതുക

ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മിനി കൺട്രിമാൻ കാർ നിർമ്മാതാക്കളുടെ വെബ്‌സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം

IMG_256

  • ഇലക്‌ട്രിക് കൺട്രിമാനിനായുള്ള ആഗോള ഉൽപ്പാദനം ഈ വർഷം ആദ്യം ആരംഭിച്ചു, ഇന്ത്യൻ വിപണിയിലെ വിലകൾ ഉടൻ തന്നെ പ്രഖ്യാപിക്കും

  • പുതിയ മിനി കൂപ്പറിന് സമാനമായി പുനർരൂപകൽപ്പന ചെയ്ത അഷ്ടഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലും LED ടെയിൽലൈറ്റുകളും ഫീച്ചർ ചെയ്യുന്നു.

  • പരമ്പരാഗത ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിന് പകരമായി 9.4 ഇഞ്ച് റൗണ്ട് OLED ടച്ച്‌സ്‌ക്രീൻ മധ്യഭാഗത്തായി സജീകരിച്ചിരിക്കുന്നു

  • .ഇലക്ട്രിക് മിനി കൺട്രിമാൻ 400 കിലോമീറ്ററിലധികം ക്ലെയിം ചെയ്യുന്ന റേഞ്ചിനായി 66.4 kWh ബാറ്ററി പായ്ക്ക് സാഹിത്യമാണ് വരുന്നത്.

2023 അവസാനത്തോടെ, ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മിനി കൺട്രിമാൻ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്യുന്നതാണ്. ഈ ഇലക്ട്രിക് കൺട്രിമാൻ ഉടൻ തന്നെ ഇന്ത്യയിലും അരങ്ങേറ്റം കുറിക്കും, അതിനുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

എക്സ്റ്റീരിയർ  

2024 മിനി കൺട്രിമാൻ ഇലക്‌ട്രിക് ബ്രാൻഡിൻ്റെ അഞ്ച് വാതിലുകളുള്ള ഓഫറും  അതിൻ്റെ ക്ലാസിക് രൂപവും നിലനിർത്തിക്കൊണ്ടുതന്നെ ആകർഷകമായ ഡിസൈനിൽ ലഭിക്കുന്നു. DRL-കൾക്കായി കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റ് പാറ്റേണുകളുള്ള പുതിയ LED ഹെഡ്‌ലൈറ്റുകളാൽ ചുറ്റുമായി സങ്കീർണ്ണമായ ഡിസൈൻ ഘടകങ്ങളുള്ള ഒരു പുതിയ അഷ്ടഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലാണ് ഇത് അവതരിപ്പിക്കുന്നത്.

Electric Mini Countryman front look

വശങ്ങളിൽ, 20 ഇഞ്ച് വരെ വലുപ്പമുള്ള പുതിയ അലോയ് വീൽ ഡിസൈനുകളാണ് ഇതിൽ അവതരിപ്പിക്കുന്നത്.

Electric Mini Countryman sidelook

ആധുനിക പിക്‌സലേറ്റഡ് രൂപത്തോടെ പുനർരൂപകൽപ്പന ചെയ്‌ത LED ടെയിൽലൈറ്റുകൾ പിൻഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. സ്‌മോക്കി ഗ്രീൻ, സ്ലേറ്റ് ബ്ലൂ, ചില്ലി റെഡ് II, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, ബ്ലേസിംഗ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ആറ് വർണ്ണ സ്കീമുകളിൽ വരാനിരിക്കുന്ന മിനി ഇലക്ട്രിക് കൺട്രിമാൻ വാഗ്ദാനം ചെയ്യുന്നു.

Mini Countryman Electric rear look

ഇന്റീരിയറുകൾ

2024 മിനി കൺട്രിമാൻ EV-യുടെ ഇൻ്റീരിയർ പുതിയതും ലാളിത്യമുള്ളതുമാണ്, അതേസമയം ഐക്കണിക് സർക്കുലർ തീം പിന്തുടരുന്നു. ഇതിൻ്റെ ഡാഷ്‌ബോർഡ് 9.4 ഇഞ്ച് റൗണ്ട് OLED ടച്ച്‌സ്‌ക്രീൻ സെന്റപീസ് ആയി എടുത്തുകാണിക്കുന്നു. ഈ സെൻട്രൽ സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ് മാത്രമായല്ല പ്രവർത്തിക്കുന്നത്, ഇതിൽ  ഡ്രൈവറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുന്നു, കൂടാതെ ഇവിടെ പരമ്പരാഗത ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഇല്ല. ഒരു ഓപ്ഷണൽ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ ഒരു ആക്സസറിയായി മാത്രമാണ് ലഭ്യമാകുന്നത്.

Mini Countryman Electric interiors

പാർക്കിംഗ് ബ്രേക്ക്, ഗിയർ സെലക്ടർ, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, എക്സ്പീരിയൻസ് മോഡ് ടോഗിൾ, വോളിയം കൺട്രോൾ എന്നിവ സെൻട്രൽ സ്ക്രീനിന് താഴെയുള്ള ടോഗിൾ ബാർ കൺസോളിൽ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. ഗിയർ ലിവർ ഉണ്ടായിരുന്ന സ്ഥലത്ത്  വയർലെസ് ചാർജിംഗ് ട്രേ ആണ് നിലവില് സജ്ജീകരിച്ചിട്ടുള്ളത്. ഒരു പനോരമിക് ഗ്ലാസ് റൂഫ് ക്യാബിനിലെ വായുസഞ്ചാരം വർദ്ധിപ്പിക്കാന് സഹായിക്കുന്നു, കൂടാതെ പിൻ സീറ്റുകൾ 40:20:40 സ്പ്ലിറ്റിൽ മടക്കി ട്രങ്ക് സ്പേസ് 460 ൽ നിന്ന് 1450 ലിറ്ററായി വർദ്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്.

IMG_260

സവിശേഷതകളും സുരക്ഷയും

മിനി കൺട്രിമാൻ ഇലക്‌ട്രിക്കിന്റെ സവിശേഷതകളിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിൽ ഒരു മസാജ് ഫംഗ്‌ഷൻ, ആംബിയൻ്റ് ലൈറ്റിംഗ്, ഒരു ഇലക്‌ട്രോക്രോമിക് ഇൻസൈഡ് റിയർവ്യൂ മിറർ, ഓട്ടോ ആക് , കണക്റ്റഡ് കാർ ടെക് എന്നിവ ലഭിക്കുന്നു.

സുരക്ഷ പരിഗണിക്കുമ്പോൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സ്യൂട്ടാണ് EV-ക്ക് ലഭിക്കുന്നത്. ഇതിന് ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും ലഭിക്കുന്നു.

ബാറ്ററി, മോട്ടോർ, റേഞ്ച്

ഇലക്ട്രിക് കൺട്രിമാന് ആഗോളതലത്തിൽ മിനി രണ്ട് ഓപ്ഷനുകളാണ് നല്കുന്നത്: E, SE എന്നിവയാണവ. രണ്ടും സമാനമായ 66.4 kWh ബാറ്ററി പായ്ക്ക് ആണ് ഉപയോഗിക്കുന്നത്. മിനി കൺട്രിമാൻ E-ക്ക് 204 PS,250 Nm ടോർക്ക്   ഉത്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ഉള്ളത്, WLTP ക്ലെയിം ചെയ്യുന്ന റേഞ്ച് 462 കിലോമീറ്ററാണ്. മുൻ ചക്രങ്ങളെ ചലിപ്പിക്കുന്ന സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിന് ലഭിക്കുന്നത്. പ്രകടനത്തിൻ്റെ കാര്യത്തിൽ, ഇത് 8.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കുകയും അതിൻ്റെ പരമാവധി വേഗതയായ 170 kmph ലേക്ക് എത്തുകയും ചെയ്യും.

IMG_261

കൂടുതൽ ശക്തിയേറിയ SE-യ്ക്ക് ഓൾ-വീൽ-ഡ്രൈവ് ശേഷിക്കായി രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉണ്ട്, ഓരോ ആക്‌സിലിലും ഒന്ന് എന്ന രീതിയിൽ സജീകരിക്കുന്നു, മൊത്തം 313 PS-,494 Nm  ഔട്ട്‌പുട്ട് ലഭിക്കുന്നു. ഈ സജ്ജീകരണത്തിന് 433 കിലോമീറ്റർ വരെ WLTP-ക്ലെയിം ചെയ്ത റേഞ്ച് ലഭിക്കുന്നു. പെർഫോമൻസ് കണക്കുകൾ കാണിക്കുന്നത് 0-100 kmph സമയം 5.6 സെക്കൻഡും ഉയർന്ന വേഗത 180 kmph ആണ്.

രണ്ട് മോഡലുകളും 130 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, ഇതിൽ 30 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.

എതിരാളികൾ

48.10 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്ന നിലവിലെ പെട്രോൾ പവർ മോഡലിനേക്കാൾ വളരെ കൂടുതലാണ് ഓൾ-ഇലക്ട്രിക് മിനി കൺട്രിമാന്റെ വിപണിയിലെ  വില പ്രതീക്ഷിക്കുന്നത്. റഫറൻസിനായി, ഓൾ-ഇലക്ട്രിക് മിനി കൂപ്പർ SEയുടെ അവസാന വില 53.50 ലക്ഷം രൂപയിൽ നിന്നാണ് (എക്സ്-ഷോറൂം) എന്നത് നിരീക്ഷിക്കാം. ഇത് BMW iX1, വോൾവോ XC40 റീചാർജ് എന്നിവയുമായി കിടപിടിക്കുന്നു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience