ഇന്ത്യയെ ലക്ഷ്യമാക്കി നിർമ്മിക്കുന്ന മിനി ക്ലബ് മാൻ ചിനയിൽ വച്ച് പുറത്തായി [ഇന്റീരിയറിന്റെ വിശദമായ ചിത്രങ്ങൾ ഉള്ളിൽ]
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ന്യൂ ഡൽഹി:
2016 അവസാനത്തോട് കൂടിയായിരിക്കും മിനി ക്ലബ് വാൻ ഇന്ത്യൻ നിരത്തുകളിലെത്തുക. കാറിന്റെ ഒരു പ്രൊഡക്‌ഷൻ സ്പെസിഫിക്കേഷൻ ടെസ്റ്റ് മോഡൽ ചൈനയിലെ നിരത്തുകളിൽ ടെസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തായി. വാഹനത്തിന്റെ ഇന്റീരിയറിന്റെ വിശദ വിവരങ്ങളും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ എൽ ഇ ഡി ഹഡ്‌ലാംപുകളും ( എൽ ഇ ഡി ആർ ഇ കളും അടങ്ങിയത്) ടെയിൽ ലൈറ്റുകളും ആർക്കും കാണാൻ കഴിയും.
മിനി കണക്‌റ്റഡ് ഇൻഫൊടെയിൻമെന്റ് സിസ്റ്റം, എൽ ഇ ഡി ആംബിയന്റ് ലൈറ്റനിങ്ങ്, മിനി ഹെഡ് അപ് ഡിസ്‌പ്ലെ, പേഡട്രിയൻ വാണിങ്ങിന്റെയും കോളിഷൻ വാർണിങ്ങിന്റെയും കൂടെ പ്രവർത്തിക്കുന്ന ഇനിഷ്യൽ ബ്രേക്ക് ഫങ്ങ്‌ഷൻ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകൾ. സ്വിച്ച് ഗീയർ, എച്ച് വി എ സി നോബുകൾ, എന്തിന് വാഹനത്ത്ജിന്റെ സ്റ്റീയറിങ്ങ് വീൽ വരെ നിലവിലെ മിനികളുടെ നിരയിൽ ഉള്ളതുപോലെയാണ്.
135 ബി എച്ച് പി പവർ ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ മോട്ടറും, ക്ലബ് മാൻ എസ് വേരിയന്റുകളിലുള്ള 190 ബി എച്ച് പി പവർ പുറന്തള്ളുന്ന 2.0 ലിറ്റർ പെട്രോൾ മില്ലും അടക്കം എഞ്ചിനുകളുടെ ഒരു നിര തന്നെയുണ്ട് വാഹനത്തിനൊപ്പം. ബി എം ഡബ്ല്യൂ എക്‌സ് 1 പോലുള്ള എതിരാളികളുമായി ഇഞ്ചോടിഞ്ച് പൊരുതാൻ ഈ എഞ്ചിനുകൾ സഹായിക്കും. ഓപ്‌ഷനായി 1.5 ലിറ്റർ 4 സിലിണ്ടർ ഡീസൽ എഞ്ചിനും ലഭ്യമാകും.
വരും തലമുറ കൺട്രിമാൻ അവരുടെ റെട്രൊ മോഡേൺ ശൈലി നില നിർത്തിക്കൊണ്ട് ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷനിലായിരിക്കും എത്തുക. മിനി വാഹന നിരയിലുള്ള മറ്റു കാറുകളെപ്പോളെ യു കെ എൽ പ്ലാറ്റ്ഫോമിലായിരിക്കും വാഹനം എത്തുക. ഫണ്ട് വീൽ ഡ്രൈവ് ഓപ്‌ഷനോടൊപ്പം റിയർ വീൽ ഡ്രൈവ് ഓപ്‌ഷൻ കൂടി അടുത്ത തലമുറ കൺട്രിമാനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
0 out of 0 found this helpful