2016 മിനി കൂപ്പർ മാർച്ച് 16 ന് ലോഞ്ച് ചെയ്യും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 23 Views
- ഒരു അഭിപ്രായം എഴുതുക
മിനി കൂപ്പർ പുത്തൻ പുതിയ വാഗ്‌ദാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണ്, 2016 കൂപ്പർ കൺവേർട്ടബിൾ മാർച്ച് 16 ന് ലോഞ്ച് ചെയ്യും. കൂപ്പർ കൺവേർട്ടബിൾ സി ബി യു ( കംപ്ലീറ്റ്‌ലി ബിൽഡ് യൂണിറ്റ്) ആയിട്ടായിരിക്കും ഇന്ത്യയിൽ എത്തിക്കുക. പുതിയ യു കെ എൽ പ്ലാറ്റ്ഫോമിലായിരിക്കും വാഹനം നിർമ്മിക്കുക.
ബി എം ഡബ്ല്യൂ ഇന്ത്യാ പ്രസിഡന്റ് ഫിലിപ്പ് വൺ സാർ 2016 കൺവേർട്ടബിളിന്റെയും ക്ലബ്മാന്റെയും ഇന്ത്യൻ വിപണിയിലെ ലോഞ്ച് 2016 ഓട്ടോ എക്‌സ്‌പോയിൽ സ്ഥിരീകരിച്ചു.
2016 മിനി കൺവേർട്ടബിളിന് ഒരു സോഫ്‌റ്റ് ഫാബ്രിക്ക് ടോപ്പാണുള്ളത്, ബൂട്ട് ലിഡിലേക്ക് മടങ്ങിയിരിക്കുന്ന ഫോൾഡിങ്ങ് ഒരു ഇലക്‌ട്രിക് മോട്ടറുപയോഗിച്ചാണ് വർക്ക് ചെയ്യുന്നത്. ടോപ് തുറക്കാൻ 18 സെക്കന്റാണ് ആവശ്യം വരിക പണ്ടത്തെക്കാളും സ്‌മൂത്ത് ആണ് അടക്കലും തുറക്കലും എന്നാണ് മിനി അവകാശപ്പെടുന്നത്.
നിലവിലെ മ്മോഡലിനേക്കാൾ വലിപ്പ്മേറിയതാണ് 2016 കൂപ്പർ കൺവേർട്ടബിൾ. ഇപ്പോൾ 98 മി മി നീളവും 44 മി മി വീതിയും, 7 മി മി ഉയരവും കൂടുതലാണ് വാഹനത്തിന്. കൂടാതെ 28 മി മി നീളക്കൂടുതലാണ് വീൽ ബേസ്. വലിപ്പ കൂടുതൽ ക്യാബിൻ സ്‌പേസും ബൂട്ട് സ്‌പ്സും വർദ്ധിപ്പിക്കുവാൻ കാരണമായി. 133.9 ബി എച്ച് പവർ തരുന്ന 1.5 ലിറ്റർ 3- സിലിണ്ടർ പെട്രോൾ എഞ്ചിനുപയോഗിച്ചായിരിക്കും ഈ പ്രീമിയം ഹാച്ച് ബാക്ക് പ്രവർത്തിക്കുക. 1.5 ലിറ്റർ 3 സിലിണ്ടർ ഡീസൽ എഞ്ചിൻ 115.9 ബി എച്ച് പവർ പുറന്തള്ളും.
2016 കൂപ്പർ കൺവേർട്ടബിളിന് 35 ലക്ഷം രൂപ വില വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗൺ ബീറ്റിൽ, അബാർത്ത് 595 കോംപറ്റിസിയോൺ, ബി എം ഡബ്ല്യൂ 1 സീരീസ്, മെഴ്‌സിഡസ് എ ക്ലാസ്സ് എന്നിവയ്‌ക്കൊപ്പം ലക്ഷ്വറി ഹാച്ച്ബാക്ക് സെഗ്‌മെന്റിലായിരിക്കും വാഹനം മത്സരിക്കുക.
0 out of 0 found this helpful