ഒക്ടൊബര്‍ 15 ന് എത്താന്‍ ഒരുങ്ങികൊണ്ട് ബി എം ഡബ്ല്യൂ എക്‌സ് 6 എമ്മും എക്‌സ് 5 എമ്മും.
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 19 Views
- ഒരു അഭിപ്രായം എഴുതുക
ബി എം ഡബ്ല്യു പെര്‍ഫോമന്‍സ് കാറുകളായ എക്‌സ് 6 എമ്മിന്റെയും എക്‌സ് 5 എമ്മിന്റെയും എക്‌സ്‌ക്‌ളൂസീവ് ചിത്രങള്‍ കഴിഞ്ഞ ജുലൈയില്‍ ഞങ്ങള്‍ നിങ്ങള്‍ക്കുമുന്‍പില്‍ എത്തിചിരുുന്നു, ഈ ഇരട്ട്കളെ ഒക്ടൊബര്‍ 15 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മതാക്കള്‍. ഒന്നരക്കൊടിയിലേറെ വില പ്രതീക്ഷിക്കാവു ഈ രണ്ട് കാറുകളും പുറത്തിറങ്ങുന്നതോടെ ഉപഭൊഗ്ത്താക്കളുടെയും ആരാധകരുടെയും ഇടയിലുള്ള കമ്പനിയുടെ ഇമേജിന് കാര്യമായ വര്‍ധനവുണ്ടാകും. മറ്റു രണ്ട് ജര്‍മ്മന്‍ കാര്‍ ഭീമന്‍മാര്‍കൂടി അവരുടെ പെര്‍ഫൊമന്‍സ് കാറുകള്‍ ഇന്ത്യയിലെക്കെത്തിച്ചുകഴിഞ്ഞു, ഔഡി ആര്‍ എസ് 7, മെഴ്‌സിഡസ് എസ് 63 എ എം ജി കൂപ്, ഔഡി ആര്‍ എസ് 6 അവന്റ് ഏന്നിങ്ങനെ പൊകുന്നു നീണ്ട നിര.
രണ്ടു വാഹനങളും എത്തുക 4.4 ലിറ്റര്‍ റ്റ്വിന്‍ ടര്‍ബൊ വി 8 എന്‍ജിനുമായാവും, 750 എന്‍ എം എന്ന സാമാന്യം വലിയ ടോര്‍ക്കും 575 പി എസ് പവറും തരാന്‍ ശേഷിയുണ്ടതിന്. ബി എം ഡബ്ല്യു എക്‌സ് ഡ്രൈവ് ഓള്‍ വീല്‍ സിസ്റ്റവുമായി കൂട്ടിയൊജിപ്പിചിട്ടുള്ള പാഡില്‍ ഷിഫ്‌റ്റേഴ്‌സുള്ള 8 സ്പീഡ് ഓട്ടൊമാറ്റിക്കിനാണ് ട്രാന്‍സ്മിഷന്റെ ചുമതല.
അകത്തും പുറത്തും ഉചിതമായ മാറ്റങ്ങളോടെ ആയിരിക്കും ഇരുവാഹങ്ങളും എത്തുന്നത്. മുന്നിലെയും പിന്നിലെയും ബംബറുകള്‍ തമ്മിലുള്ള വ്യത്യാസം, വലിയ അലോയ് വീലുകള്‍, റ്റ്വിന്‍ ക്വാഡ് എക്‌സൊസ്റ്റ് ടിപ്‌സ്, ചുറ്റിനുമുള്ള എം ബാഡ്ജിങ് എന്നിവയായിരിക്കും പ്രധാന മാറ്റങള്‍.
പുറത്തിങ്ങിക്കഴിയുമ്പോള്‍ രണ്ട് കാറുകളും മത്സരിക്കുക മെഴ്‌സ്ഡസ് ബെന്‍സ് ജി 63 എ എം ജി, പൊര്‍ഷെ കെയിന്‍ ടര്‍ബൊ എിവയ്‌ക്കെതിരെയായിരിക്കും.