Login or Register വേണ്ടി
Login

എം 4 ജി ടി എസ്സിന്റെ 700 യൂണിറ്റുകൾ മാത്രം ഒരുക്കാൻ ബി എം ഡബ്ല്യൂ തയ്യാറെടുക്കുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ന്യൂ ഡെൽഹി:

അടുത്തിടെ പുറത്തുവിട്ട ഒരു മാധ്യമ റിപ്പോർട്ട് പ്രകാരം ചൂടൻ എം 4, എം 4 ജി ടി എസ് കൂപിന്റെ നിർമ്മാണം പ്രതിദിനം 5 യൂണിറ്റുകളായി വെട്ടിക്കുറച്ചു.

അടുത്ത വർഷം മാർച്ചിനും ഡിസംബറിനുമിടയിൽ 700 എണ്ണമായിരിക്കും നിർമ്മിക്കുക അതിൽതന്നെ 300 എണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സിനു വേണ്ടിയും, 50 എണ്ണം കാനഡയ്ക്കുവേണ്ടിയും, 30 എണ്ണം യു കെയ്ക്ക് വേണ്ടിയും, മിച്ചമുള്ളവ ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് വേണ്ടിയുമായിരിക്കും. എം 6 ജി ടി 3 എം 135 ഐ കപ് റേസ് കാറുകൾ തുടങ്ങിയവ നിർമ്മിക്കുന്ന അതേ സ്‌ഥലത്ത് തന്നെയായിരിക്കും ഈ വാഹനങ്ങളുടെ നിർമ്മാണം നടക്കുക.

സാധാരണ 4 - സീരീസ് കൂപിനെപ്പോലെ നിർമ്മാണം തുടങ്ങുന്ന എം 4 ജി ടി എസ്സിന്‌ പിന്നീട് ബി എം ഡബ്ല്യൂ എം ഡിവിഷനിൽ വച്ചായിരിക്കും സ്‌പെഷ്യൽ അപ്‌ഗ്രേഡുകൾ ലഭിക്കുക. വാട്ടർ ഇഞ്ഞക്‌ഷൻ സിസ്റ്റം, കാർബൺ സെറാമിക് ബ്രേക്കുകൾ, അഡജസ്റ്റബിൾ എം കോയിലോവർ സസ്‌പെൻഷൻ, ടൈറ്റാനിയം എക്‌ഷോസ്റ്റ് സിസ്റ്റം, ബെസ്‌പോക് എം ലൈറ്റ് അലോയ് വീലുകൾ ഒപ്പം മൈക്കെലിൻ പൈലറ്റ് സ്പോർട്ട് കപ് 2 ടയറുകൾ എന്നിവയടങ്ങിയതാണ്‌ സ്പെഷ്യൽ അപ്‌ഗ്രേഡുക്കൾ.

493 കുതിര ശക്‌തിതരാൻ കഴിവുള്ള 3.0 ലിറ്റർ ബൈ ടർബൊ എഞ്ചിനാണ്‌ വാഹനത്തിന്റെ കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കി മി യിലെത്താൻ 3.7 സെക്കന്റുകൾ മതിയെങ്കിലും 305 മണിക്കൂറിൽ കി മി യിൽ കൂടുതൽ വേഗത കൈവരിക്കാതിരിക്കാൻ ഇലക്‌ട്രോണിക് നിയന്ത്രണങ്ങളുണ്ട്. ഈ ജി ടി എസ് വേർഷൻ നർബർഗ്രിങ്ങ് ഏതാണ്ട് 7 മിനിട്ട് 28 സെക്കണ്ടുകളിൽ പൂർത്തിയാക്കും. അതോടെ വാഹനം എം 3/എം 4 ലൈനിൽ ഇതുവരെയുള്ളതിൽ ഏറ്റവും വേഗതയേറിയതാവുന്നതിനൊപ്പം 14- മൈൽ റിങ്ങിൽ ചുറ്റിയ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ ബിമ്മറുമാവുന്നു.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.7 - 9.81 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ