ബി എം ഡബ്ല്യൂ ഐ 8 2016 ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കുന്നു

published on ഫെബ്രുവരി 05, 2016 03:25 pm by bala subramaniam

  • 12 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

ഡ​‍ീ ഓട്ടോ എക്‌സ്പോ 2016 ൽ പുത്തൻ ജനറേഷൻ 7 സീരീസിന്റെയും പുതിയ എക്‌സ് 1 ന്റെയും പ്രദർശനവുമായി ബന്ധപ്പെട്ട് ഈ വർഷം മുഴുവൻ ബി എം ഡബ്ല്യൂ തിരക്കിലായിരുന്നു. ഇതിനോടൊപ്പം തങ്ങളുടെ ഹൈബ്രിഡ് സ്‌പോർട്ട്സ് കാറായ ബി എം ഡബ്ല്യൂ ഐ 8 ഉം അവരുടെ പവലിയണിൽ പ്രദർശനത്തിന്‌ വച്ചിട്ടുണ്ട്. വരും ഭാവിയിൽ എല്ലാ മോഡലുകളിലേക്കും എത്തിയേക്കാവുന്ന കമ്പനിയുടെ സങ്കീർണ്ണമായ ടെക്‌നോളജി പ്രദർശിപ്പിക്കുവാനാണ്‌ ഐ 8 നിർമ്മിച്ചിരിക്കുന്നത്.

ഒരു ഇലക്‌ട്രിക്മോട്ടോറും പെട്രോൾ എഞ്ചിനും ചേർന്ന്‌ പ്രവർത്തിച്ച് മികച്ച ഇന്ധനക്ഷമത തരുന്ന ഇന്റലിജന്റ് പ്ലഗ് ഇൻ ഹൈബ്രിഡ് സംവിധാനമാണ്‌ ബി എം ഡബ്ല്യൂ ഐ 8 ൽ ഘടിപ്പിച്ചിരിക്കുന്നത്. മുൻചക്രങ്ങൾക്ക് ശക്‌തിനൽകുന്ന ഇലക്‌ട്രിക് പവർ 131 എച്ച് പി യോളം വരും.

ആഹനത്തിന്റെ പിൻ ചക്രങ്ങൾക്ക് ശക്‌തിനൽകുന്ന ബി എം ഡബ്ല്യൂ ട്വിൻ പവർ ടർബൊ 1.5 ലിറ്റർ 3 - സിലിണ്ടർ പെട്രോൾ എഞ്ചിൻ പരമാവധി 231 എച്ച് പി പവർ പുറന്തള്ളും. ഈ രണ്ടും യൂണിറ്റുകളും ചേർന്ന് ഐ 8 ന്‌ 362 എച്ച് പി പവറാണ്‌ നൽകുന്നത്, അതിനാൽ പൂജ്യത്തിൽ നിന്ന്‌ 100 കി മി വേഗം വാഹനത്തിന്‌ 4.4 സെക്കന്റുകൾക്കുള്ളിൽ കൈവരിക്കാൻ കഴിയും. ഇന്ധന ഉപയോഗവും സി ഒ 2 വിന്റെ പുറന്തള്ളലും ഇതുവരെയുള്ളതിൽ വച്ചേറ്റവും കുറവാണ്‌, ലിറ്ററിന്‌ 47.45 കി മി എന്ന തോതിൽ ഇന്ധന ഉപയോഗം കുറയുമ്പോൾ കിലൊ മീറ്ററിന്‌ 50.36 ഗ്രാം എന്ന തോതിലേക്ക് സി ഒ 2 പുറന്തള്ളലും കുറയുന്നു. പിൻചകരങ്ങളിലേക്കുള്ള പവർ 6 - സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി കൈമാറുമ്പോൾ 2 സ്റ്റേജ് ഓട്ടോമാറ്റിക് ഉപയോഗിച്ചാണ്‌ മുൻചക്രങ്ങളിൽ പവറെത്തുക.

ലൈഫ് ഡ്രൈവ് ആർക്കിടെക്‌ച്ചറിന്റെ ഒരു വിഭിന്നമായ ശൈലിയാണ്‌ ഐ 8 ന്‌ ലഭിച്ചിരിക്കുന്നത്. ബി എം ഡബ്ല്യൂ ഐ മോഡലുകൾക്ക് വേണ്ടി വികസിപ്പിച്ച ഈ ശൈലിയുടെ പ്രത്യേകത ഭാരക്കുറവിന്റെയും സുരക്‌ഷയുടെയും മികച്ച സങ്കലനമാണ്‌. ലൈഫ് ഡ്രവി ആർക്കിടെക്‌ച്ചറിൽ രണ്ട് വ്യത്യസ്തമായ മോഡ്യൂളുകളാണുള്ളത്. എഞ്ചിൻ, ഇലക്‌ട്രിക് മോട്ടോർ, ബാറ്ററി പാക്ക്, പവർ ഇലക്ട്രോണീക്സ്, ചേസിന്റെ ഭാഗങ്ങൾ, സ്‌ട്രക്‌ച്ചർ, ക്രാഷ് ഫങ്ങ്ഷനുകൾ എന്നിവയെല്ലാം ഒരു അലൂമിനിയം ഡ്രൈവ് മോഡ്യൂളിനുള്ളിലും, പിന്നെ 2+2 സീറ്റർ കാർബൺ ഫൈബർ റി എൻഫോഴ്‌ഡ് പ്ലാസ്റ്റിക് (സി എഫ് ആർ പി) പാസഞ്ചർ സെല്ലിനുള്ളിലും.

ഇത് വാഹനത്തിന്റെ ഭാരം ഗണ്യമായി കുറയ്‌ക്കുന്നതിന്‌ സഹായിച്ചിട്ടുണ്ട്, ബി എം ഡബ്ല്യൂ ഐ 8 ന്റെ ഭാരം 1,490 കി ഗ്രാമിൽ താഴെയാണ്‌. ബാറ്ററി യൂണിറ്റ് താഴെ ഘടിപ്പിച്ചിരിക്കുന്നതിനാൽ വാഹന്ത്തിന്റെ താഴ്‌ന്ന സെന്റർ ഓഫ് ഗ്രാവിറ്റിയും ലഭിക്കും. ഏതാണ്ട് 460 മി മി യിൽ താഴെ ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള ബി എം ഡബ്ല്യൂ ഐ 8 50;50 അനുപാതത്തിലുള്ള ഭാര വിന്യാസം കാരണം അനായാസേന കൈകാര്യം ചെയ്യാം.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingകാറുകൾ

  • ലേറ്റസ്റ്റ്
  • ഉപകമിങ്
  • പോപ്പുലർ
×
We need your നഗരം to customize your experience