ബി എ ഇ, മഹീന്ദ്രയ്ക്ക് ഒരുണർവ് നല്കുന്നു; “മെയ്ക്ക് ഇൻ ഇന്ത്യ” ക്യാംപെയ്നും, ഇന്ത്യൻ ആയുധ സേനയും!

published on ഫെബ്രുവരി 18, 2016 01:51 pm by sumit

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

 M777 Howitzer

ബി എ ഇ സിസ്റ്റംസ്, സുരക്ഷയുടെയും, എയറോസ്പേയ്സിന്റെയും, പ്രതിരോധത്തിന്റെയും രംഗത്തെ അന്തർദേശീയമായ സംഘടന, മഹീന്ദ്രയുമായി നാഴികക്കല്ലായ ഒരു ഉടമ്പടിയ്ക്കായി സമ്മതിച്ചു. ഈ ബ്രിട്ടീഷ് കമ്പനി ഈ ഇന്ത്യൻ കമ്പനിയെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്ത് എം 777 അൾട്രാ വെയ്റ്റ് ഹൗറ്റ്സിയറിന്റെ അസംബ്ലിയ്ക്കും, ഇന്റഗ്രേഷനും , ടെസ്റ്റിന്റെ സൗകര്യത്തിനും (എ ഐ ടി) വേണ്ടിയാണ്‌. എം777 എന്നത് വിവിധ രാജ്യങ്ങളിലെ കരസേന ഉപയോഗിക്കുന്ന ആർട്ടിലറി ഗണ്ണാണ്‌, ഇപ്പോൾ ക്യാനഡയും യു എസ്സുമാണ്‌ ഇത് അണിനിരത്തുന്നത്.

ബി എ ഇ ഒരു സന്ദർഭത്തിൽ ഇങ്ങനെ പറയുകയുണ്ടായി, “ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള മഹീന്ദ്രയുടെ കഴിവ് വിശദമായി പരിശോധിച്ച ശേഷമാണ്‌ ഈ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നത് എന്ന് മാത്രമല്ല്ലാ എം777 ഇന്ത്യ പ്രോഗ്രാമിന്‌ നല്ല മൂല്യവും നല്കും, ഭാവിയിൽ, ഇതിന്റെ കഴിവുകൾ ഇന്ത്യയിൽ ബി എ ഇ യുടെ സ്റ്റാറ്റർജിക്ക് പങ്കാളിയുടെ നിലയിലേയ്ക്ക് വളരുകയും ചെയ്യും.”

ഈ ഉടമ്പടിയെക്കുറിച്ചുള്ള സന്തോഷം പങ്ക് വയ്ക്കുന്നതിനിടയിൽ ബി എ ഇ സിസ്റ്റംസ് , വെപ്പൺ സിസ്റ്റംസിന്റെ വൈസ് പ്രസിഡന്റ് ഡോ. ജോ സെൻഫ്റ്റലെ ഇങ്ങനെ കൂട്ടിച്ചേർക്കുകയുണ്ടായി , “ ഇന്ത്യയിലെ ഡിഫൻസ് മാനുഫാക്ച്ചറിങ്ങ് സ്ഥാപക പങ്കാളി എന്ന നിലയിൽ അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റ് ഫെസിലിറ്റി എന്നിവയുടെ വികസനത്തിനായുള്ള ഞങ്ങളുടെ ഓഫർ സ്വീകരിച്ച് മഹീന്ദ്ര പങ്കാളിയായതിൽ ബി എ ഇ സിസ്റ്റംസിന്‌ സന്തോഷമുണ്ട്. ഈ ഫെസിലിറ്റി എം777 നിർമ്മാണത്തിന്റെ നിരയിലെ അടിസ്ഥാന ഘടകമാണ്‌. ഈ സ്വദേശീയ അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റ് ഫെസിലിറ്റി ഇന്ത്യൻ ആർമിയ്ക്ക് എം777 ന്റെ പരിപാലനവും സ്പെയറുകളും , പിൻതാങ്ങലുമെല്ലാം തദ്ദേശീയമായി ലഭിക്കുന്നത് എളുപ്പമാക്കും. കോൺട്രാക്ട് എഗ്രിമെന്റിൽ പുരോഗമിക്കുന്നതിനായി രണ്ട് ഗവണ്മെന്റുകളെയും പിൻതുണയ്ക്കുന്നത് ഞങ്ങൾ തുടരും അതുകൊണ്ട് എം777 നായി ഞങ്ങൾ ”മെയ്ക്ക് ഇൻ ഇന്ത്യ“ പ്രവർത്തനങ്ങൾ തുടങ്ങുകയാണ്‌.

 Make in India

നിക്ഷേപങ്ങൾ രാജ്യത്ത് കൊണ്ട് വരുകയെന്നത് പ്രഥമ ലക്ഷ്യമായുള്ള ഈ ടൈ അപ് “മെയ്ക്ക് ഇൻ ഇന്ത്യ” ക്യാംപെയ്നിന്‌ സവിശേഷ ഉത്തേജകമാണ്‌. ആയുധങ്ങളുടെ നിർമ്മാണത്തിന്റെ കാര്യം വരുമ്പോൾ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു എന്ന് മാത്രമല്ലാ ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയെ ആശ്രയിച്ചിരുന്നു. ഈ ഉടമ്പടി ലോജിസ്റ്റിക്സിന്റെ കാര്യത്തിൽ മെയ്ഡ്-ഇൻ-ഇന്ത്യ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിനു സഹായകമാകും.

“മെയ്ക്ക് ഇൻ ഇന്ത്യ” ക്യാംപെയ്നോട് പ്രതിജ്ഞാബദ്ധത പുനപ്രസ്താവിച്ച് കൊണ്ട് സംസാരിക്കവെ മഹീന്ദ്ര ഡിഫൻസ് & എയറോ സ്പേയ്സ് പ്രസിഡന്റ് എസ് പി ശുക്ല ഇങ്ങനെ പറയുകയുണ്ടായി “ മഹീന്ദ്രയ്ക്കും ബി എ ഇ സിസ്റ്റംസിനും “മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതിയോട് ഒരേ ദർശനവും , ഒരേ മൂല്യങ്ങളുമാണുള്ളത്. ബി എ ഇ സിസ്റ്റംസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിഫൻസ് കമ്പനികളിൽ ഒന്നാണ്‌ എന്ന് മാത്രമല്ലാ ഞങ്ങൾക്ക് ഇതിലും നല്ലൊരു പങ്കാളിയെ ലഭിക്കുകയുമില്ലാ.”

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience