• English
  • Login / Register

ഗുജറാത്തിലെ രാജ്‌കോട്ടിൽ ഔഡി പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്‌തു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്‌പൂർ:

ഗുജറാത്തിലെ രാജ്‌കോട്ടിൽ ഔഡി പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്‌തു. ഗുജറാത്തിലെ  നാലാമത്തെ ഷോറൂമിലൂടെ ബ്രാൻഡിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌ കമ്പനി. എൻ എച്ച് 8 അഹമ്മദാബാദ് ഹൈവേയ്‌ക്കരികിൽ 1,00,000 ചതുരശ്ര അടിയിൽ വ്യാപിച്ചിരിക്കുന്ന ഷോറൂമിൽ 11,690 ചതുരശ്ര അടി വലിപ്പത്തിൽ ഒരു ഔഡി സർവീസ് യൂണിറ്റ് കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്.8 ബേയ്കളുള്ള സർവീസ് സ്റ്റേഷനിൽ ദിവസം 16 കാറുകൾ വരെ സർവീസ് ചെയ്യാം.  

ഔഡി ഇന്ത്യയുടെ  തലവൻ ശി. ജോയ്‌ കിങ്ങ്‌, ഔഡി രാജ്ക്കോട്ട്‌ ഡീലർ പ്രിൻസിപ്പാൾ ശ്രി സമീർ മിസ്ട്രി എന്നിവർ ചേർന്നാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഔഡി ഇന്ത്യൗടെ എല്ലാ വാഹനങ്ങളും ഷോറൂമിലുണ്ടാകുന്നതിനൊപ്പം ഒരു വാണിജ്യ ഷോപ്പും ഷോറൂമിലുണ്ടാകും.2,830 ചതുരശ്ര അടിയിൽ ഒരു ബോഡി ആൻഡ്‌ പെയ്ന്റ്‌ ഷോപ്പുകൂടി തുറന്നുകൊണ്ട്‌ ഉപഭോഗ്‌താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ്‌ ഔഡി. രാജ്യാന്തര നിലവാരത്തിലുള്ള സർവീസ്‌ ഉറപ്പാക്കുന്നതിന്‌ വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച ടെക്‌നീഷ്യൻമാരാണ്‌ ഷോറൂമിലുത്‌. ഔഡി ഇന്ത്യയുടെ തലവൻ ശ്രി ജോയ്‌ കിങ്ങ്‌ പരഞ്ഞു, “ ഗുജറാത്ത്‌ വളരെ മികച്ച വളർച്ചയിലൂടെയാണ്‌ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌ നഗരത്തിലെ ജനങ്ങളുടെ പ്രത്യാശയും വളരെ വലുതാണ്‌. അഹമ്മദാബാദ്‌, വഡോദര, സൂറത്ത്‌ എന്നീ ഡീലർഷിപ്പുകൾക്ക്‌ പുറമെ ഔഡി രജ്‌കോട്ട്‌ ഞങ്ങളുടെ സാനിധ്യം സംസ്ഥനത്ത്‌ ശക്‌തമാക്കുന്നു. ഒരു ഔഡി സ്വന്തമാക്കുന്നതിന്റെ അനുഭവം ഉപഭോഗ്‌താക്കൾക്ക്‌ മനസ്സിലാക്കിക്കൊക്കാൻ അഭിമാനത്തോടെ ഞങ്ങൾ തയാറെടുത്തു കഴിഞ്ഞു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience