6 സീറ്റർ മോഡലിന് പിന്നാലെ 7 സീറ്റർ എംജി ഹെക്റ്ററും എത്തുന്നു; അരങ്ങേറ്റം 2020ൽ

published on ഫെബ്രുവരി 12, 2020 11:18 am by saransh വേണ്ടി

 • 20 കാഴ്ചകൾ
 • ഒരു അഭിപ്രായം എഴുതുക

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന 6 സീറ്ററിൽ ക്യാപ്റ്റൻ സീറ്റുകളാണെങ്കിൽ 7 സീറ്ററിൽ ബെഞ്ച് ടൈപ്പ് രണ്ടാം നിര സീറ്റുകളാണ് ഉണ്ടാകുക.

 • 6 സീറ്റർ എംജി ഹെക്റ്റർ ഈ വേനലിൽ പുറത്തിറങ്ങുമ്പോൾ 2020 ദീപാവലിയോടടുപ്പിച്ച് 7 സീറ്ററും എത്തിയേക്കും.

 • ഹെക്റ്റർ പ്ലസിന്റെ പവർട്രെയിനും സവിശേഷതകളും സ്റ്റാൻഡേർഡ് ഹെക്റ്ററിന്റേത്

 • പ്രധാന എതിരാളികൾ ടാറ്റ ഗ്രാവിറ്റാസും പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്രയുടെ രണ്ടാം തലമുറ എക്സ്‌യു-വി500യും.

7-Seater MG Hector Plus To Be Launched After 6-Seater In 2020

എംജി ഹെക്റ്റർ പ്ലസ് (മൂന്ന് നിര ഹെക്റ്റർ) എംജി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. രൂപസൌന്ദര്യം മിനുക്കിയെത്തുന്ന ഹെക്റ്റർ പ്ലസിന് 6 സീറ്റർ  ഹെക്റ്ററിനേക്കാൾ ഒരു നിര സീറ്റുകൾ കൂടുതലാണ്. അതേസമയം 6 സീറ്ററിനാകട്ടെ രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകളാണുള്ളത്. എന്തായാലും ഹെക്റ്റർ പ്ലസിന്റെ ഒരു 7 സീറ്റർ പതിപ്പ് ഈ വർഷം തന്നെ  ദീപാവലിയോടനുബന്ധിച്ച് അവതരിപ്പിക്കാൻ എംജി ഒരുങ്ങുന്നതായാണ് സൂചന. ഹെക്റ്റർ പ്ലസിന്റെ 6 സീറ്റർ മോഡൽ ഈ വേനലിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. 

കൂടുതൽ വായിക്കാം: ഓട്ടോ എക്‌സ്‌പോ 2020 ൽ ഹെക്ടർ പ്ലസ് ആയി എംജി ഹെക്ടർ 6 സീറ്റർ പുറത്തിറക്കി എംജി

രണ്ടാംനിര ക്യാപ്റ്റർ സീറ്റുകളും മൂന്നാംനിരയിലെ 50:50 സ്പ്ലിറ്റ് സീറ്റുകളുമുള്ള 6 സീറ്റർ ഹെക്റ്റർ പ്ലസുമായി താരതമ്യപ്പെടുത്തുമ്പോൾ 7 സീറ്റർ ഹെക്റ്ററിന് 60:40 സ്പ്ലിറ്റ് ബെഞ്ച് ടൈപ്പ് രണ്ടാംനിര സീറ്റുകളായിരിക്കും ഉണ്ടാവുക. അതുപോലെ നിലവിലുള്ള ഹെക്റ്ററുമായി മുട്ടിച്ചു നോക്കുമ്പോൾ വരാനിരിക്കുന്ന ഹെക്റ്റർ 6, 7 എന്നീ മൂന്നുനിര സീറ്ററുകൾക്ക് സ്ലൈഡ് ചെയ്യാവുന്ന രണ്ടാംനിര സീറ്റുകളാണ് എംജി നൽകുന്നത്. ഇവ അഡ്ജസ്റ്റ് ചെയ്യുന്നതിലൂടെ മൂന്നാംനിരയിലെ യാത്രക്കാർക്ക് ലെഗ്‌റൂം നൽകാൻ വേണ്ടിയാണിത്. 

Baojun 530 7-Seater

5, 6 സീറ്റർ ഹെക്റ്ററുകളിലുള്ള എഞ്ചിനും സവിശേഷതകളും തന്നെയായിരുക്കും 7 സീറ്ററിനും. 2.0 ലിറ്റർ ഡീസൽ (170പി‌എസ്/350എൻ‌എം), 1.5 ലിറ്റർ ടർബോ ചാർജ്ജ്ഡ് പെട്രോൾ (143പി‌എസ്/250എൻ‌എം) എന്നിവയാണ് എംജി തരുന്ന എഞ്ചിനുകൾ. ഈ രണ്ട് ഓപ്ഷനുകൾക്കൊപ്പവും 6 സ്പീഡ് മാന്വൻ ഗിയർബോക്സും ലഭിക്കുന്നു. തീർന്നില്ല, പെട്രോൾ മോഡലിൽ മാത്രം 6 സ്പീഡ് ഡിസിടി ഓപ്ഷനുമുണ്ട്.

7-Seater MG Hector Plus To Be Launched After 6-Seater In 2020

പനോരമിക് സൺ‌റൂഫ്, 10.4 ഇഞ്ച് വെർട്ടിക്കൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്മെന്റ് സിസ്റ്റവും കണക്റ്റഡ് കാർ ടെക്നോളജി സാധ്യമാക്കുന്ന ഇസിമ്മും,360 ഡിഗ്രി കാമറ, എയർ ബാഗുകൾ 6 എണ്ണം വരെ, മുൻ‌വശത്ത് പവർ സീറ്റുകൾ, പവർ ടെയ്‌ൽഗേറ്റ് എന്നിവയാണ് സ്റ്റാൻഡേർഡ് ഹെക്റ്റർ ഫീച്ചറുകൾ.

7-Seater MG Hector Plus To Be Launched After 6-Seater In 2020

6 സീറ്റർ വേരിയന്റുമായി കിടപിടക്കുന്ന തരത്തിലായിരിക്കും 7 സീറ്റർ എംജി ഹെക്റ്ററിന്റെ വിലയെന്നാണ് സൂചന. സ്റ്റാർഡേർഡ് മോഡലിനേക്കാൾ ഒരു ലക്ഷം രൂപ കൂടുതലാകും 7 സീറ്ററിന്. 12.73 ലക്ഷത്തിനും 17.43 ലക്ഷത്തിനും ഇടയിലാണ് സ്റ്റാർഡേർഡ് ഹെക്റ്ററിന്റെ വില. (എക്സ് ഷോറൂം, പാൻ ഇന്ത്യ). പുറത്തിറങ്ങുമ്പോൾ ടാറ്റ ഗ്രാവിറ്റാസ്, 2020 മഹീന്ദ്ര എക്സ്‌യു-വി500, എക്സ്‌യു-വി500 അടിസ്ഥാനമാക്കിയുള്ള ഒരു ഫോർഡ് എന്നീ മോഡലുകളുമായാണ് എംജി 7 സീറ്റർ കൊമ്പുകോർക്കുക. 

കൂടുതൽ വായിക്കാം: 2020 XUV500 നെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ

കൂടുതൽ വായിക്കാം: എം‌ജി ഹെക്ടറിന്റെ ഓൺ റോഡ് വിലയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ എംജി ഹെക്റ്റർ Plus

7 അഭിപ്രായങ്ങൾ
1
N
nitesh
Oct 3, 2020 11:05:53 AM

I also need mg hector 8 seater launch date & eagerly waiting for this car

Read More...
  മറുപടി
  Write a Reply
  1
  A
  a k mitra
  Aug 30, 2020 10:36:55 PM

  I need 7 seat MG Hector plus sharp, launch date & price?

  Read More...
   മറുപടി
   Write a Reply
   1
   a
   akshay
   Aug 29, 2020 6:07:34 PM

   sir jo hector plus six seater mai third row only kids ke baithne ki spacing hai wo hi spacing hai kya 7 seater mai bhi a

   Read More...
    മറുപടി
    Write a Reply
    Read Full News

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    Ex-showroom Price New Delhi
    • ട്രെൻഡിംഗ്
    • സമീപകാലത്തെ
    ×
    We need your നഗരം to customize your experience