Login or Register വേണ്ടി
Login

ഹ്യുണ്ടായ് എക്‌സ്റ്ററിന് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറായി ഇനി 6 എയര്‍ബാഗുകള്‍

published on മെയ് 17, 2023 07:20 pm by tarun for ഹ്യുണ്ടായി എക്സ്റ്റർ

വരാനിരിക്കുന്ന മൈക്രോ എസ്യുവി ജൂണ്‍ അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

  • എൻട്രി ട്രിമ്മുകളിൽ ഓപ്‌ഷനുകളായി ESC, VSM, ഹിൽ ഹോൾഡ് അസിസ്റ്റ്, ബർഗ്ലാർ അലാറം എന്നിവ എക്സ്റ്ററിൽ ഉൾപെടുത്തിയേക്കും.
  • ഓട്ടോ ഹെഡ്‌ലാമ്പുകൾ, ISOFIX, പിൻ ക്യാമറ, TPMS എന്നിവയും ഒരു ഡാഷ്‌ക്യാമും ഉയർന്ന വേരിയന്റുകളിൽ ലഭ്യമാകും.
  • ഒരു ഇലക്ട്രിക് സണ്‍റൂഫ്, വലിയ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി എന്നിവയും പുതുതായി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • മാനുവല്‍, AMT ഓപ്ഷനുകളുള്ള 1.2-ലിറ്റര്‍ പെട്രോള്‍ എന്‍ജിനും സിഎന്‍ജിയും വാഗ്ദാനങ്ങളായുണ്ട്.
  • 6 ലക്ഷം രൂപ മുതലാണ് എക്‌സ്‌റ്ററിന് (എക്‌സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയായ എക്‌സ്റ്ററിന് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുമെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചു. ജൂണില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന മൈക്രോ എസ്യുവിയുടെ മറ്റ് സുരക്ഷാ ഫീച്ചറുകളും നിര്‍മ്മാതാവ് വിശദീകരിച്ചിട്ടുണ്ട്.

ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ആദ്യത്തെ സബ് കോംപാക്റ്റ് എസ്യുവി ആയിരിക്കും വരാനിരിക്കുന്ന എക്സ്റ്റര്‍. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍(ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ(VSM), ഹില്‍ അസിസ്റ്റ്, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, അഞ്ച് സീറ്റുകള്‍ക്കുള്ള റിമൈന്‍ഡറുകള്‍, ഇബിഡി ഉള്ള എബിഎസ്, ബര്‍ഗ്ലര്‍ അലാറം എന്നിവയാണ് ബാക്കിയുളള അടിസ്ഥാന സുരക്ഷാ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതും വായിക്കുക: ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകൾ പരിശോധിക്കാം.

എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഒരു റിയർ ഡീഫോഗർ, റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയുണ്ടാകും. ഡാഷ് ക്യാം ഒരു ജനപ്രിയ ആക്സസറിയാണെങ്കിലും, ഫീച്ചറുകളുടെ ലിസ്റ്റിന്റെ ഭാഗമായിട്ടായിരിക്കും ഹ്യുണ്ടായ് എക്സ്റ്ററിനൊപ്പം ഇത് വാഗ്ദാനം ചെയ്യുക. ഇത് സെഗ്‌മെന്റിനുള്ള വാരിയന്റുകളിൽ ആദ്യത്തെ ആയിരിക്കും. സൗകര്യങ്ങളുടെ കാര്യത്തിൽ, ഇലക്ട്രിക് സൺറൂഫ്, വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് എസി എന്നിവയുമായി ഹ്യുണ്ടായ് എക്‌സ്‌റ്റർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാനുവൽ, എഎംടി ട്രാൻസ്മിഷനുകൾക്കിടയിൽ തിരഞ്ഞെടുക്കാവുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഹ്യൂണ്ടായ് എക്‌സ്‌റ്ററിനെ വാഗ്ദാനം ചെയ്യാനിരിക്കുന്നത്. ഒരു സിഎൻജി കിറ്റിന്റെ തിരഞ്ഞെടുപ്പിനൊപ്പം ഇത് ലഭ്യമാകും. EX, S, SX, SX (O), SX (O) കണക്ട് എന്നീ അഞ്ച് ട്രിമ്മുകളിൽ ഇത് ലഭ്യമാകും.

ഇതും കാണുക: ചാർജ് ചെയ്യുമ്പോൾ ഹ്യുണ്ടായ് ക്രെറ്റ EVയുടെ ഒരു ടെസ്റ്റ് മ്യൂൾ കണ്ടെത്തി
ഹ്യുണ്ടായ് എക്‌സ്‌റ്ററിന് 6 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടാറ്റ പഞ്ച്, സിട്രോൺ c3, മാരുതി ഫ്രോങ്ക്സ് റെനോ കിഗർ, നിസാൻ മാഗ്നൈറ്റ് എന്നിവയ്‌ക്ക് ഇത് പ്രധാന എതിരാളിയായിരിക്കും

t
പ്രസിദ്ധീകരിച്ചത്

tarun

  • 20 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഹുണ്ടായി എക്സ്റ്റർ

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.86.92 - 97.84 ലക്ഷം*
Rs.68.50 - 87.70 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
Rs.1.36 - 2 സിആർ*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ