Login or Register വേണ്ടി
Login

Tata Altroz Racerന്റെ ഡ്രൈവിംഗിലൂടെ ഞങ്ങൾ മനസ്സിലാക്കിയ 5 കാര്യങ്ങൾ!

published on ജൂൺ 20, 2024 08:34 pm by shreyash for tata altroz racer

ടാറ്റ ആൾട്രോസ് റേസറിന് കൂടുതൽ ശക്തമായ ടർബോ-പെട്രോൾ എഞ്ചിൻ, സ്പോർട്ടിയർ സ്റ്റൈലിംഗ് ഘടകങ്ങൾ, പുതിയ ഫീച്ചറുകൾ എന്നിവ ലഭിക്കുന്നു.

നിലവിൽ അൾട്രോസിൽ നിന്നുള്ള ഏറ്റവും ശക്തമായ മോഡലാണ് ടാറ്റ അൾട്രോസ് ​റേസർ , മുമ്പ് ലഭ്യമായ അൾട്രോസ് ​​i-turbo-യുടെ പിൻഗാമിയാണ് ഇത്. ഈ റേസർ വേരിയൻ്റിന് നെക്‌സോണിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ശക്തമായ ടർബോ-പെട്രോൾ എഞ്ചിൻ മാത്രമല്ല, അകത്തും പുറത്തും സ്‌പോർട്ടി സ്റ്റൈലിംഗ് ഘടകങ്ങളും ലഭിക്കുന്നു. അതിനാൽ, പേര് സൂചിപ്പിക്കുന്നത് പോലെ, ആൾട്രോസ് റേസറിന് ഇന്ത്യയുടെ ഹോട്ട് ഹാച്ച് എന്ന സ്ഥാനം നേടാനാകുമോ? ഞങ്ങൾക്ക് അടുത്തിടെ ഒരെണ്ണം ഡ്രൈവ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു, ഞങ്ങൾ മനസ്സിലാക്കിയത് ഇതാ താഴെ നൽകിയിരിക്കുന്നു:

കാണാൻ മികച്ചത് എന്നാൽ അപ്പ്ഡേറ്റുകൾ ആവിശ്യമാണ്

​​2020-ൽ ലോഞ്ച് ചെയ്തതു മുതൽ എല്ലായ്‌പ്പോഴും ഒരു നല്ല ഹാച്ച്ബാക്ക് എന്ന രീതിയിൽ തന്നെയാണ് ടാറ്റ അൾട്രോസ് അറിയപ്പെടുന്നത്. റേസർ വേരിയന്റിൽ എപ്പോൾ, പുതിയ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഷേഡുകൾ, ഹുഡ് മുതൽ റൂഫിന്റെ അവസാനഭാഗം വരെ നീളുന്ന ഡബിൾ വൈറ്റ് ലൈൻ, കൂടുതൽ സ്‌പോർട്ടി ലുക്ക് തരുന്ന ബ്ലാക്ക് ഔട്ട് അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, ആൾട്രോസിനു ഉടൻ തന്നെ ഒരു പ്രധാന അപ്‌ഡേറ്റിനായി നൽകേണ്ട സമയമായിരിക്കുന്നു, ഇതിൽ LED ലൈറ്റിംഗ് ഘടകങ്ങളൊന്നും അവതരിപ്പിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

പെയിന്റ് ചെയ്ത മനോഹരമാക്കിയ ബ്രേക്ക് കാലിപ്പറുകൾ ഉൾപ്പെടുത്തി , സ്റ്റൈലിംഗിൽ ടാറ്റയ്ക്ക് അൾട്രോസ് റേസർ കുറച്ച കൂടി മനോഹരമാക്കാമായിരുന്നു എന്നാണ് ഞങ്ങൾ കരുതുന്നത്. ഇവ കറുത്ത അലോയ് വീലുകലുമായി നന്നായി പൊരുത്തപ്പെടുമായിരുന്നു

ശക്തമാണ്, ആവേശമുണർത്തുന്നവയൊന്നും തന്നെയില്ല

അതെ, ടാറ്റ നെക്‌സോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ടാറ്റ അൾട്രോസ് റേസർ ഇപ്പോൾ അവതരിപ്പിക്കുന്നത്. ഈ എഞ്ചിൻ 120 PS പവർ,170 Nm ടോർക്ക് ശേഷി ഉത്പാദിപ്പിക്കുന്നു, ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു. ഈ എഞ്ചിൻ മുമ്പത്തേക്കാൾ ആക്റ്റീവ് ആയതിനാൽ ഡ്രൈവിംഗ് അനുഭവവും ശരിക്കും മെച്ചപ്പെട്ടു. എന്നിരുന്നാലും, ആൾട്രോസ് റേസറിനെ ആവേശകരമെന്ന് സൂചിപ്പിക്കാൻ പര്യാപ്തമായ ഒന്നും തന്നെ ഇതിലില്ല എന്ന് വേണം പറയാൻ . അതിൻ്റെ ക്ലെയിം ചെയ്യപ്പെട്ട 0-100 kmph ന്റെ 11 സെക്കൻഡിൽ കൂടുതൽ ആവശ്യമായ ടൈമിംഗ് പോലും, ഒരു മികച്ച ഹാച്ച്ബാക്ക് നൽകുന്ന ആവേശകരമായ നിലവാരത്തിന് അടുത്തെങ്ങും ഇല്ല. എന്നിരുന്നാലും, ഈ പുതിയ എഞ്ചിൻ്റെ പ്രയോജനം ഡ്രൈവബിലിറ്റിയാണ്. ഓവർടേക്കുകൾക്കും അതിവേഗ ക്രൂയിസിങ്ങിനുമായി നിങ്ങൾക്ക് ഇപ്പോഴും സമൃദ്ധമായ പവർ ലഭിക്കുന്നു എന്നതാണ് വസ്തുത.

കംഫർട്ട്,ബാലൻസ് ഹാൻഡിലിംഗ്

അൽട്രോസ് റേസറിന്റെ സസ്‌പെൻഷനിലും സ്റ്റിയറിംഗ് റെസ്പോൺസിലും ടാറ്റ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അതിനാൽ ഇത് മൂലകളിൽ അൽപ്പം കൂടുതൽ ബാലൻസ് ഉള്ളതായി അനുഭവപ്പെടുന്നു. എന്നിരുന്നാലും, വ്യത്യാസം വളരെ കൂടുതലല്ല, സാധാരണ ആൾട്രോസിന് പോലും നല്ല സ്ഥിരതയും ഹാൻഡിൽ ചെയ്യാനുള്ള ക്ഷമതയും ഉണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഈ മാറ്റങ്ങൾ കംഫർട്ട് ലെവലിനെ ബാധിച്ചിട്ടില്ല, മാത്രമല്ല ആൾട്രോസ് റേസറിന് ഇപ്പോഴും മികച്ച റൈഡ് നിലവാരമുണ്ട്, ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി അനുഭവപ്പെടുന്നു

പ്രീമിയം ക്യാബിനും പുതിയ ഫീച്ചറുകളും

ആൾട്രോസിൻ്റെ റേസർ പതിപ്പിന് ബ്ലാക്ക് ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററിയോട് കൂടിയ കറുത്ത ഡാഷ്‌ബോർഡ് ലഭിക്കുന്നു. ഓൾ-ബ്ലാക്ക് ഇൻ്റീരിയർ തീം ഡാഷ്‌ബോർഡിലെ ഓറഞ്ച് ഇൻസേർട്ടുകൾ, സ്റ്റിയറിംഗ് വീലിലെ ഓറഞ്ച് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ്, സീറ്റ് കവറുകൾ എന്നിവയക്കൊപ്പം നന്നായി ചേര്ന്ന് പോകുന്നു . തീം ആംബിയൻ്റ് ലൈറ്റിംഗ് ഇതിനു കൂടുതൽ മിഴിവ് നൽകുന്നു, ഇതെല്ലാം കൂടിച്ചേരുന്ന ക്യാബിൻ അനുഭവം മുമ്പത്തേതിനേക്കാൾ കൂടുതൽ പ്രീമിയം ആണെന്ന് തന്നെ പറയാം.

വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ പോലുള്ള സൗകര്യങ്ങളാണ് സാധാരണ അൾട്രോസിൽ ടാറ്റ ക്രമീകരിച്ചിട്ടുള്ളത് - പഴയ 7 ഇഞ്ച് യൂണിറ്റിനെ അപേക്ഷിച്ച് അത്യവശ്യമായും പരിഷ്കരിക്കേണ്ടിയിരുന്ന ഒന്നായിരുന്നു ഇത്. മികച്ച ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ കൂടുതൽ സൗകര്യവും മൊത്തത്തിൽ മികച്ച ലേഔട്ടും നൽകുന്നും. മാപ്പുകളും വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും (സെഗ്‌മെൻ്റിൽ ആദ്യം) മിറർ ചെയ്യാൻ കഴിയുന്ന പുതിയ 7 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഇതിന് ലഭിക്കുന്നു. ഇതിൻ്റെ സുരക്ഷാ കിറ്റിൽ 6 എയർബാഗുകളും ബ്ലൈൻഡ് വ്യൂ മോണിറ്ററിംഗ് ഉള്ള 360 ഡിഗ്രി ക്യാമറയും ഉൾപ്പെടുന്നു.

മികച്ച എക്സ്ഹോസ്റ്റും ഓട്ടോമാറ്റിക് ഗിയർ ബോക്‌സും ആവശ്യമാണ്

ആൾട്രോസ് റേസറിനൊപ്പം ടാറ്റ ഒരു ഡ്യുവൽ ടിപ്പ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരണം നൽകിയിട്ടുണ്ട്, ഇത് നല്ലതാണ്, എന്നാൽ കാറിൻ്റെ പുറത്ത് നിന്ന് ഒന്നും കേൾക്കാൻ കഴിയില്ല. കാർ ഓടിക്കുമ്പോൾ ഉള്ളിൽ എക്‌സ്‌ഹോസ്റ്റ് കേൾക്കാനാകുന്നില്ല, കൂടുതൽ മികച്ച ശബ്ദമുള്ള എക്‌സ്‌ഹോസ്റ്റ് ആയിരുന്നുവെങ്കിൽ ഡ്രൈവിംഗ് അനുഭവം അല്പം കൂടി മെച്ചപ്പെട്ടേനെ

കൂടാതെ, ആൾട്രോസ് റേസർ ഇപ്പോൾ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ ലഭ്യമല്ല. എന്നിരുന്നാലും, പിന്നീട് എപ്പോഴെങ്കിലും ടാറ്റയ്ക്ക് 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (DCT) ഓപ്ഷൻ നൽകാൻ കഴിയും.

തീർച്ചയായും ആൾട്രോസ് റേസർ ടാറ്റയിൽ നിന്നുള്ള ഒരു മെച്ചപ്പെട്ട കാർ മോഡലാണ്, അത് കാഴ്ച്ചയിൽ മാത്രമല്ല പ്രകടനത്തിലും സമാനമായ മികവ് പുലർത്തുന്നു.എന്നാൽ, ഒരു ഹോട്ട് ഹാച്ചിൽ നിന്ന് പ്രതീക്ഷിക്കുന്ന ആവേശം നൽകാൻ ഇതിനു സാധിക്കുന്നില്ല, മാത്രമല്ല സവിശേഷതകൾ കാലാഹരണപ്പെട്ടതായോ എന്നും തോന്നിയേക്കാം. ഇതൊക്കെയാണെങ്കിലും, അതിൻ്റെ മെച്ചപ്പെടുത്തിയ സവിശേഷതകളുടെ ലിസ്റ്റ് നിലവിലുള്ള പ്രീമിയം ഹാച്ച്ബാക്ക് എന്ന ശീര്ഷകത്തെ ന്യായീകരിക്കുന്ന ഒന്നാണ്.

അപ്‌ഡേറ്റുകൾക്കും അവലോകനങ്ങൾക്കുമായി കാർദേഖോ വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ

കൂടുതൽ വായിക്കൂ : ടാറ്റ ആൾട്രോസ് റേസർ ഓൺ റോഡ് പ്രൈസ്

s
പ്രസിദ്ധീകരിച്ചത്

shreyash

  • 52 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ടാടാ ஆல்ட்ர Racer

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.6.65 - 11.35 ലക്ഷം*
Rs.4.99 - 7.09 ലക്ഷം*
Rs.3.99 - 5.96 ലക്ഷം*
ഇലക്ട്രിക്ക്
Rs.6.99 - 9.53 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ