2020 ഹ്യുണ്ടായ് ക്രെറ്റയ്ക്ക് പ്രതീക്ഷിക്കുന്ന വിലകൾ: കിയ സെൽറ്റോസിനും നിസ്സാൻ കിക്ക്സിനും വെല്ലുവിളി?
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്ക്കരിച് ചു
- 41 Views
- ഒരു അഭിപ്രായം എഴുതുക
സെൽറ്റോസിനേക്കാൾ സവിശേഷതകൾ കൂടുതലായതിനാൽ ക്രെറ്റയ്ക്ക് വിലയും കൂടുതലായിരിക്കുമോ?
ഹ്യുണ്ടായ് 2020 ക്രെറ്റയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. 25,000 രൂപ ടോക്കണായി നൽകി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ഹ്യുണ്ടായ് ഡീലർഷിപ്പ് സന്ദർശിച്ചോ നിങ്ങൾക്ക് ബുക്ക് ചെയ്യാം. അതിനുമുമ്പായി നമുക്ക് വേരിയന്റുകളുടെ വിവരങ്ങളും പ്രതീക്ഷിക്കുന്ന വിലയും പരിശോധിക്കാം. .
കിയ സെൽറ്റോസിന് കരുത്തുപകരുന്ന ബിഎസ്6 1.5 ലിറ്റർ പെട്രോൾ, ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് എന്നിവ തന്നെയാണ് ക്രെറ്റയിലും. കൂടുതൽ വിശദാംശങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
പെട്രോൾ |
1.5 ലിറ്റർ പെട്രോൾ |
1.5 ലിറ്റർ ഡീസൽ |
1.4 ലിറ്റർ ടർബോ പെട്രോൾ |
പവർ |
115PS |
115PS |
140PS |
ടോർക്ക് |
144Nm |
250Nm |
242Nm |
ട്രാൻസ്മിഷൻ |
6-speed MT/ CVT |
6-speed MT/ AT |
7-speed DCT |
നിങ്ങൾക്ക് തെരഞ്ഞെടുക്കാനായി ക്രെറ്റയുടെ അഞ്ച് വകഭേദങ്ങളാണ് ഹ്യുണ്ടായ് നൽകുന്നത് - E, EX, S, SX, SX (O). നിങ്ങളുടെ മനസിനിണങ്ങിയ ക്രെറ്റയുടെ വേരിയന്റിന്റെ വില എത്രയാകുമെന്ന് നോക്കാം.
വേരിയന്റ് |
|
1.5 ലിറ്റർ ഡീസൽ, |
1.4 ലിറ്റർ ഡീസൽ |
E |
Rs 9.99 lakh |
||
EX |
Rs 9.99 lakh |
Rs 11.29 lakh |
|
S |
Rs 10.99 lakh |
Rs 12.69 lakh |
|
SX (AT) |
Rs 12.29 lakh (Rs 13.49 lakh) |
Rs 14.35 lakh (15.69 lakh) |
Rs 15.99 lakh |
SX(O) (AT) |
Rs 13.49 lakh (Rs 14.49 lakh |
Rs 15.69 lakh (Rs 16.99 lakh) |
Rs 16.99 lakh |
കുറിപ്പ്: ഈ വിലകൾ എകദേശ കണക്കുകളാണ്. അവ അന്തിമ പട്ടികയിൽ നിന്ന് വ്യത്യാസപ്പെടാം
സാധാരണ ഹ്യുണ്ടായ് ചെയ്യാറുള്ളതുപോലെ പുതിയ ക്രെറ്റ വാങ്ങുമ്പോൾ ഒരു ഇൻട്രൊഡക്ടറി വില വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. പുതിയ എസ്‌യുവിയിലേക്ക് ഉപയോക്താക്കൾ കൂടുതൽ ആകർഷിക്കപ്പെടുന്നതോടെ വില വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.
വിടപറയാനൊരുങ്ങുന്ന മോഡലിനെ വെല്ലുന്ന പൂർണമായും പുനർരൂപകൽപ്പന ചെയ്ത കറുപ്പും ബീജും നിറങ്ങളിലുള്ള ഡാഷ്ബോർഡ് ലേഔട്ടും ഹ്യൂണ്ടായ് ക്രെറ്റയുടെ അഭിമാനമാകും. കൂടാതെ, പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 7 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇസിം ഉൾപ്പെടെയുള്ള ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, കണക്റ്റഡ് ടെക്കിനായി ഹോട്ട്കീകളുള്ള അപ്‌ഡേറ്റ് ചെയ്ത ഐആർവിഎം (ഇന്റേണൽ റിയർവ്യൂ മിറർ), ഡ്രൈവ് മോഡ് സെലക്ടർ , ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളികളുടെ വിലനിലവാരം നമുക്ക് ഒന്നു പരിശോധിക്കാം.
മോഡൽ |
ഹ്യുണ്ടായ് ക്രെറ്റ |
ടാറ്റ ഹാരിയർ |
നിസ്സാൻ കിക്ക്സ് |
എംജി ഹെക്ടർ |
കിയ സെൽറ്റോസ്. |
എക്സ് ഷോറൂം ഡൽഹി |
Rs 10 lakh to Rs 17 lakh (expected) |
Rs 13.69 lakh to Rs 20.25 lakh |
Rs 9.55 lakh to Rs 13.69 lakh |
Rs 12.73 lakh to Rs 17.43 lakh |
Rs 9.89 lakh to Rs 17.29 lakh |
കൂടുതൽ വായിക്കാം: ഹ്യുണ്ടായ് ക്രെറ്റ ഡീസൽ.