ഇന്ത്യൻ ഓട്ടോ എക്‌സ്പോയ്‌ക്ക് മുൻപ് തന്നെ സ്‌കോഡ സൂപ്പർബ് ടീസ് ചെയ്‌തു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
സ്‌കോഡയുടെ മുൻനിര വാഹനം സൂപ്പർബിന്റെ 2016 ലെ അവതാരം അവരുടെ ഔദ്യോഗീയ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. ഇന്ത്യൻ ഓട്ടോ എക്‌സ്പോയുടെ ഈ പുതിയ പതിപ്പിൽ ഈ നിർമ്മാതാക്കൾ പങ്കെടുക്കില്ല. 2016 ഒന്നാം പാദം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ ലക്ഷ്വറി സെഡാന് ഏകദേശം 25 ലക്ഷത്തിന് മുകളിൽ വില വരും. ടൊയോറ്റ കാമ്രി, അടുത്ത തലമുറ ഫോക്‌സ്വാഗൺ പസ്സറ്റ് (സ്കോഡയുടെ പാരെന്റ് കമ്പനി) എന്നിവയുമായിട്ടായിരിക്കും കൊമ്പുകോർക്കുക.
ഇന്റീരിയറിലായാലും എക്‌സ്റ്റീരിയറിലായാലും ഓട്ടേറെ രൂപമാറ്റങ്ങളുമായാണ് വാഹനം എത്തുന്നത്. കുറച്ചു കാലങ്ങളായി ഇന്റർനെറ്റിൽ പടർന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ നിന്ന് വാഹനത്തിന്റെ പുറത്തുള്ള ബോൾഡ് ലൈനുകൾ പെട്ടെന്ന് മനസ്സിലാക്കാം. നിലവിലെ കാറിനേക്കാൾ സ്`കോഡ സൂപ്പർബ് കൂടുതൽ തടിച്ചതാണ്, എന്നിരുന്നാലും പഴയ ഗ്രില്ലിന് മാറ്റമൊന്നും ഇല്ല. കൂർത്ത ഹെഡ്‌ലാംപിനൊപ്പം പുതിയ ഡി ആർ എൽ സെറ്റ് അപ്പും എൽ ഇ ഡി പ്രൊജക്‌ടറുകളും ലഭിക്കുമ്പോൾ ഷാർപ് തീം മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ടെയിൽ ലാംപുകളും ഒരുക്കിയിരിക്കുന്നത്.
ഉൾവശത്ത് എല്ലാം ചുരുക്കിയുള്ള രീതിയിലാണ് വാഹനം ഡിസൈൻ ചെയ്`തിരിക്കുന്നത്. എന്നിരുന്നാലും ഈ സ്കോഡ സൂപ്പർബിന് മത്സരത്തിൽ മുന്നിൽ നിൽക്കുവാനുള്ള നിലവാരം ഉണ്ട്. ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും സപ്പോർട്ട് ചെയ്യുന്ന പുത്തൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിന് ലഭിക്കുക. 12 സ്പീക്കറുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും മ്യൂസിക് സിസ്റ്റം എത്തുക. സുഖസൗകര്യം ഉറപ്പാക്കുവാനായി മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോളും ഉണ്ടാകും.
പഴയ 2.0 ലിറ്റർ ടി ഡി ഐ ഡീസൽ എഞ്ചിൻ തന്നെ വാഹനത്തിന് നിലനിർത്തും എന്നാൽ 190 പി എസ് പവറും 400 എൻ എം ടോർക്കും എഞ്ചിൻ പുറന്തള്ളിയേക്കാം. 140 പി എസ് പവറും 320 എൻ ടോർക്കുമാണ് നിലവിലെ എഞ്ചിൻ പുറന്തള്ളുന്നത്. പെട്രോൾ എഞ്ചിനിലും മാറ്റമുണ്ടാകില്ല, നിലവിലെ 1.8 ലിറ്റർ എഞ്ചിൻ 20 പി എസ് പവർ കൂടുതൽ തരുന്ന രീതിയില്ക് നവീകരിക്കും, 180 പി പവറും 250 എൻ എം ടോർക്കുമായിരിക്കും പുതിയ എഞ്ചിൻ പുറന്തള്ളുക.