ഒരു വൻ തിരിച്ചുവരവിന് ഒരുങ്ങി '2016 ഫോഡ് എൻഡോവർ'
<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു
- 11 Views
- ഒരു അഭിപ്രായം എഴുതുക
നെക്സ്റ്റ് ജനറേഷൻ എൻഡോവർ, 2016 ജനുവരി 20ന് ലോഞ്ച് ചെയ്യിക്കാൻ ഫോഡ് തീരുമാനിച്ചു. ലോഞ്ചിന് മുൻപുള്ള ചുരുങ്ങിയ സമയം കൊണ്ട്, ഈ വാർത്ത എല്ലാവരിലും എത്തിക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുത്. ഈ പുത്തൻ എസ്‌യുവിയുടെ ഹോർഡിങ്ങുകൾ ഇതിനോടകം തന്നെ എല്ലാ നഗരങ്ങളിലും, പല ഇടത്തായി സ്ഥാപിച്ചുകഴിഞ്ഞു. ഫേസ്ബുക്കിലും 2016 എൻഡോവറിന്റെ വിശേഷങ്ങൾ ഇപ്പോൾ കാണുവാൻ കഴിയും. 2008ൽ ടൊയ്റ്റ‘ ഫോർച്യൂണറുടെ വരവോടെ, പഴയ എൻഡോവറിന്റെ ശോഭനകാലത്തിന് മങ്ങലേറ്റിരൂ. അതിന് ശേഷം, ഇതാദ്യമായാണ്, ഒരു ശക്തമായ തിരിച്ച് വരവിന് എൻഡോവർ ഒരുങ്ങുത്. ഇൻഡ്യയിൽ ഇപ്പോൾ നിലവിലുള്ള എസ്‌യുവി ലൈൻഅപ്പിൽ നിന്നും പുതിയ എൻഡോവർ എങ്ങനെ വ്യത്യസ്തമാകൂ എ് നമുക്ക് നോക്കാം.
എക്‌സ്റ്റീരിയർ
ഈ സെഗ്‌മെന്റിൽ നിലവിലുള്ള എല്ലാ കാറുകളും വലിപ്പമേറിയതാണ്. ട്രയൽബ്ലേസറാണ് ഏറ്റവും വലുതെങ്കിലും, ഫോർച്യൂണറും പജീറോയും വലിപ്പത്തിൽ ഒപ്പം നില്ക്കുവയാണ്. ഇതുപോലെ തന്നെ വലിപ്പത്തിൽ ഭീമാകാരനായ പുതിയ എൻഡോവർ, കാഴ്ചയിൽ എല്ലാവരേക്കാളും പുതിയതാണ്. മുൻഭാഗത്ത്, ഹെഡ്‌ലാമ്പുകളെ അപേക്ഷിച്ച് ഹെക്‌സഗണൽ ക്രോം ഗ്രിൽ പ്രബലമായി കാണപ്പെടുതാണ്. കാറിന്റെ ഇരുവശത്തും തള്ളിനില്ക്കു വലിയ വീൽ ആർച്ചുകളുമുണ്ട്. 20 ഇഞ്ച് വലിപ്പമുള്ള ടയറുകളും, വീൽ വെല്ലുകളിലെ ഗ്യാപും, ഏതൊരു പരുക്കൻ ടെറെയ്‌നും എൻഡോവറിന് കീഴടക്കാൻ കഴിയുമെന്ന് തെളിയിക്കുതാണ്. ഇത്രയും വലിപ്പമേറിയ വീലുകൾ റേഞ്ച് റോവറിന് ഉണ്ടങ്കിലും, അതിന്റെ വില എൻഡോവറിനേക്കാൾ കൂടുതലാണ്.
ഇന്റീരിയർ
നിലവിൽ ഫോർച്യൂണർ, മിറ്റ്‌സുബിഷി പജീറോ, ഷെവർലെ ട്രയൽബേസർ തുടങ്ങിയ മൂന്ന് എസ്‌യുവികളാണ് ഇൻഡ്യൻ വിപണിയിലുള്ളത്. ഇന്റീരിയറിന്റെ നിലവാരത്തിൽ ഫോർച്യൂണറും പജീറോയും ട്രയൽബ്ലേസറിന് പിന്നിലാണ്. ഫോർച്യൂണറുടെയും പജീറോയുടെയും ഇന്റീരിയർ കാലഹരണപ്പെട്ടതാണെങ്കിൽ, ട്രയൽബ്ലേസറിന്റെ ഇന്റീരിയർ, ഏറ്റവും വലിപ്പമേറിയതെങ്കിലും, ക്രൂസിന്റേതിന് സമാനമാണ്. പുതിയ എൻഡോവറിന്റെ ആകർഷകമായ ഇന്റീരിയർ, ഗാഡ്ജറ്ററിയിൽ ഈ മൂന്ന് വാഹനങ്ങളെയും പിന്നില്ലാക്കും. മേലെ കാറ്റഗറിയിലെ പല വാഹനങ്ങളേയും പിന്നിലാക്കുതാണ് എൻഡോവറുടെ ഇന്റീരിയർ ഫീചറുകൾ. സ്പീഡ്, ടാക്കോ, ആവറേജ് എഫ്ഇ (ഫ്യുവൽ ഇക്കോണമി), റണ്ണിങ്ങ് എഫ്ഇ, വെഹിക്കിൾ ഇൻക്ലിനേഷൻ തുടങ്ങി സകലതും ഡിസ്‌പ്ലേ ചെയ്യുതാണ് എൻഡോവറിന്റെ അഡ്വാൻസ്ഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. പുതിയ ഫോഡ് എൻഡോവർ ലോഞ്ച് ചെയ്യുതോടൊപ്പം അഡ്വാൻസ്ഡ് സിങ്ക് (എസ്‌വൈഎൻസി) 2 ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഇൻഡ്യയിൽ എത്തിചേരുകയാണ്.
ഹേർട്ട്
ഇവിടെയാണ്, പുതിയ എൻഡോവർ മറ്റ് എസ്‌യുവികളെ ശരിക്കും കടത്തിവെട്ടുത്. 200 പിഎസ് 3.2 ലിറ്റർ ഇൻലൈൻ 5 സിലിണ്ടർ ഡീസൽ മോട്ടോറാണ് എൻഡോവറിന്റെ ഏറ്റവും വലിയ പ്രത്യേകത. സിലിണ്ടറുകളുടെ എണ്ണത്തിൽ മാത്രമായി ഈ വാഹനത്തിന് മറ്റുള്ളവയെ തരംതാഴ്ത്താൻ കഴിയും. ഇതിനെ കൂടാതെ നാല് വേരിയന്റുകളിലായി 160 പിഎസ് 2.2 ലിറ്റർ ഡീസൽ മോട്ടോറും പുതിയ എൻഡോവർ അവതരിപ്പിക്കൂണ്ട്. എറ്റി, എംറ്റി അഥവാ 4 ബൈ 4, 4 ബൈ 2 ഐവയുടെ വിവിധ കോംബിനേഷനുകളിലാകും ഈ വേരിയന്റുകൾ ഇറങ്ങുക. സ്റ്റാൻഡേഡ് 4 ബൈ 4 എറ്റിയിലും രണ്ട് വേരിയന്റുകളിലുമാണ് 3.2 ലിറ്റർ മോട്ടോർ അവതരിക്കുന്നത്.
ഓഫ്-റോഡബിലിറ്റി
ഈ സെഗ്‌മെന്റിലെ എല്ലാ വാഹനങ്ങളും മികച്ച ഓഫ്-റോഡേർസാണ്. 4 ബൈ 2 ആയതിന്റെ പരിമിധികൾ ട്രയൽബ്ലേസറിന് ഉണ്ടങ്കിലും, 240 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഒരു അനുകൂല ഘടകമാണ്. ഫോർച്ച്യൂണറിനെ പോലെ ഓട്ടോമാറ്റിക് ഫീച്ചേഴ്‌സ് ഇല്ലെങ്കിലും കുറഞ്ഞ നിരക്കിലെ ഫീച്ചറുകൾ നിറഞ്ഞ പജീറോയും മികച്ച ഒരു ഓഫ്-റോഡർ ആണ്. ഈൽ 3.2 ലിറ്റർ മോട്ടോർ ഉള്ള എൻഡോവർ, 4 ബൈ 4 എംറ്റിയും 4 ബൈ 4 എറ്റിയും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, ടെറെയ്ൻ റെസ്‌പോസ് സിസ്റ്റം ഉള്ള എൻഡോവറിന്, വിവിധ ടെറെയ്‌നുകളിലായി വിവിധ മോഡുകളിൽ സഞ്ചരിക്കാൻ കഴിയും.