16,444 ഫോർഡ് ഇക്കൊ സ്പോർട്ടുകൾ തിരിച്ചു വിളിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 17 Views
- ഒരു അഭിപ്രായം എഴുതുക
2015 ന്റെ രണ്ടാം പകുതി വാഹന നിർമ്മാതാക്കൾക്ക് അത്ര നല്ല കാലഘട്ടമല്ലായിരുന്നെന്ന് വ്യക്തം, ജൂലായിൽ ജീപ്പിൽ നിന്ന് തുടങ്ങി സെപ്റ്റംബറിൽ ഹോണ്ടയും ഒക്‌ടോബറിൽ ടൊയോറ്റയും അടക്കമുള്ള വാഹന നിർമ്മാതാക്കൾ സാങ്കേതിക കാരങ്ങളാൽ തങ്ങളുടെ വാഹനങ്ങൾ തിരിച്ചു വിളിക്കാൻ നിർബന്ധിതരായിട്ടുണ്ട്. പിന്നെ എല്ലാ വാഹനങ്ങളുടെയും നിലവാരത്തെ ചോദ്യം ചെയ്‌തുകൊണ്ടുണ്ടായ വി ഡബ്ല്യൂ ഡീസൽ ഗേറ്റ് വിവാദവും. 16,444 ഇക്കോ സ്പൊർട്ടുകൾ തിരിച്ചു വിളിക്കാൻ ഉത്തരവിറക്കിക്കൊണ്ട് ഫോർഡ് ഇന്ത്യയും ഇക്കൂട്ടത്തിൽ ചേർന്നു. ട്വിസ്റ്റ് ബീം ബോൾട്ടുമായി ബന്ധപ്പെട്ടതാണ് തകരാർ, സ്പെസിഫിക്കേഷനനുസരിച്ച് മുറുക്കിയിരിക്കാൻ സാധ്യതയില്ലാത്തതു കാരണം പിവോട്ട് ബോൾട്ട് തകരാനും തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ട്ടപ്പെടാനും ഇത് കാരണമായേക്കാം. ഇതുമൂലം അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ എത്രയും വേഗം ഈ തകരാർ പരിഹരിക്കേണ്ടതാണെന്നും ഈ അമേരിക്കൻ വാഹന നിർമ്മാതാക്കൾ അറിയിച്ചു.
ചെന്നൈയിലെ നിർമ്മാണശാലയിൽ 2013 നവംബറിനും 2014 ഏപ്രിലിനും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചു വിളിക്കലിന്റെ ഭാഗമായത്. കമ്പനി പറഞ്ഞതിങ്ങനെ “ ഫോർഡ് ഇന്ത്യ 2013 നംബറിനും 2014 ഏപ്രിലിനും ഇടയിൽ നിർമ്മിച്ച വാഹനങ്ങൾ സ്വന്തമാക്കിയ ഉപഭോഗ്താക്കളുമായി നേരിട്ട് ബന്ധപ്പെട്ട് വാഹനത്തിന്റെ റിയർ ട്വിസ്റ്റ് ബീമിലെ തകരാർ (ആർ ടി ബി) പരിശോധിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചില വാഹനങ്ങളിൽ ആർ ടി ബി ബോൾട്ട് സ്പെസിഫിക്കേഷൻ അനുസരിച്ച് മുറുക്കാത്തതിനാൽ പിവോട്ട് ബോൾട്ട് തകരാൻ സാധ്യതയുണ്ട്. ഈ അവസ്ഥ വാഹനത്തിന്റെ നിയന്ത്രണം കുറയ്‌ക്കുവാനും അതുവഴി അപകട സാധ്യത വർധിപ്പിക്കാനും കാരണമാകും.” സൗജന്യമായാണ് ഫോർഡ് ഈ തകരാർ പരിഹരിച്ചു നൽകുന്നത്. ഇത് രണ്ടാം തവണയാണ് ഫോർഡ് ഇക്കോ സ്പോർട്ട് തിരിച്ചു വിളിക്കുന്നത്, 2014 ഡിസംബറിൽ ഫ്യുവൽ വേപ്പർ ലിനിന്റെ തകരാർ പരിഹരിക്കുന്നതിനു വേണ്ടി 20,752 യൂണിറ്റ് വാഹനങ്ങൾ തിരിച്ചു വിളിച്ചിരുന്നു.