Login or Register വേണ്ടി
Login

ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കുവാനിരുന്ന ഫോക്‌സ്‌വാഗണിന്റെ പുതിയ കോംപാക്‌ട്‌ സെഡാണിന്റെ ചിത്രങ്ങൾ പുറത്ത്‌

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ന്യൂ ഡൽഹി:

ഇന്ത്യൻ വിപണിയിലേക്കുള്ള ഫോക്‌സ്‌വാഗണിന്റെ പുതിയ കാർ സബ് 4 മീറ്റർ പോളൊ സെഡാൻ പൂണെയക്കടുത്ത് എൻ എച്ച് 4 ൽ ടെസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടു. ഈ സബ് 4 മീറ്റർ സെഡാൻ ഇന്ത്യയ്ക്കുവേണ്ടി പ്രത്യേകം നിർമ്മിച്ചതാണെന്ന്‌ ഫോക്‌സ്‌വാഗൺ വെളിപ്പെടുത്തിയതോടെ ഇതിനെപ്പറ്റി ആകാംഷ ഉണർന്നിരുന്നു. ഈ വാഹനം ഒരു ചെറിയ വെന്റൊ ആയിരിക്കുമൊ ബൂട്ട് കൂട്ടിച്ചേർത്ത ഒരു പോളോ ആയിരിക്കുമൊ എന്ന്‌ സംവാദങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ നോക്കിയാൽ രണ്ടാമത് പറഞ്ഞതാണ്‌ ശരിയെന്ന് വ്യക്തമാകും. ശ്രദ്ധയിൽപ്പെട്ട വാഹനം മുഴുവനായി പൊതിഞ്ഞു കെട്ടിയിരുന്നെങ്കിലും പോളോയ്‌ക്ക് സമാനമായ ടെയിൽ ലൈറ്റ് ക്ലസ്റ്റർ വ്യക്തമായിരുന്നു. ഡിസയർ, എക്‌സെന്റ്, അമേസ്, സെസ്റ്റ് ആസ്പയർ എന്നിവയോടായിരിക്കും വാഹനം മത്സരിക്കുക. പോളോ ഹാച്ചിന്‌ അതിന്റെ സെഗ്‌മെന്റിലെ മറ്റു വാഹനങ്ങളേക്കാൾ കൂടുതൽ വിലയിട്ടിരുന്നു അതുകൊണ്ടുതന്നെ ഈ വാഹനത്തിനും വില അൽപ്പം കൂടിയേക്കാം എന്ന്‌ പ്രതീക്ഷിക്കാം.

ഇതുവരെ ഈ ജർമ്മൻ കാർ നിർമ്മാതാക്കൾ ഉറപ്പു പറഞ്ഞിട്ടില്ലെങ്കിലും ഈ സെഡാൻ പോളോയുടെ എഞ്ചിൻ ഓപ്‌ഷനുകളായ 1.2 ലിറ്റർ എം പി ഐ 3 സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ടി ഡി ഐ ഡീസൽ എന്നിവ ഉപയോഗിക്കാനാണ്‌ സാധ്യത. 3750 ആർ പി എമ്മിൽ 110 എൻ എം ടോർക്കും 5400 ആർ പി എമ്മിൽ 74 ബി എച്ച് പി പവറും ഈ പെട്രോൾ എഞ്ചിൻ പുറന്തള്ളും. എന്നാൽ ഡീസൽ എഞ്ചിൻ 4200 ആർ പി എമ്മിൽ 88.8 ബി എച്ച് പി പവറും 1500 - 2500 ആർ പി എമ്മിനിടയിൽ 230 എൻ എം ടോർക്കും ഉൽപ്പാതിപ്പിക്കും. രണ്ട് എഞ്ചിനുകളും 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടായിരിക്കും എത്തുക. ഫോക്‌ശ്‌വാഗൺ വെന്റോയുടേ 7 - സ്‌പീഡ് ഡി എസ് ജി യുടെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ ഈ വാഹനത്തിന്‌ ഒരു ഡ്വൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട്‌ കൂടിയ 1.5 ലിറ്റർ ടി ഡി ഐ ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പൂണെയ്‌ക്കടുത്തുള്ള ഫോക്‌സ്‌വാഗന്റെ ചകര പ്ലാന്റിൽ വച്ചായിരിക്കും നിർമ്മാണം നടക്കുക.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ