• English
  • Login / Register

ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ 3.24 ലക്ഷം വാഹനങ്ങൾ തിരിച്ച് വിളിച്ചേക്കാം

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 25 Views
  • ഒരു അഭിപ്രായം എഴുതുക

Volkswagen gets into fresh trouble

ഓരോ ദിവസം കഴിയുന്തോറും പുകമറ വിവാദം കൂടിവരികയാണ്‌. മെക്‌സിക്കൻ ഗവൺമെന്റ് മലിനീകരണ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ 8.9 മില്ല്യൺ പിഴ ചുമത്തിയതിന്‌ പിന്നാലെ ഒരു ഇന്ത്യൻ മന്ത്രിയും ഇതിനെപ്പറ്റി ഒരു പ്രസ്താവനയിറക്കി.

ഹെവി ഇൻഡസ്ട്രീസ് യൂണിയൻ മന്ത്രി ശ്രി ആനന്ദ് ഗീത് പറഞ്ഞു അനുവദിനീയമായ പരിധിയുടെ 9 ഇരട്ടി മലിനീകരണമാണ്‌ ഈ ജർമ്മൻ നിർമ്മാതാക്കളുടെ വാഹനങ്ങൾ പുറത്തുവിടുന്നത്. “ ഫാക്ക്‌റ്ററിയിലെ എ ആർ എ ഐ ടെസ്റ്റുകളിൽ ഫോക്‌സ്‌വാഗൺ വാഹനങ്ങൾ നിയമാനുസൃതമാണ്‌ എന്നാൽ റോഡ് ടെസ്റ്റുകളിൽ വാഹനം 9 ഇരട്ടിയോളം മലിനീകരണമാണ്‌ നടത്തുന്നത്. ഇതിനെപ്പറ്റി അവരെ ഞങ്ങൾ അറിയിച്ചു കഴിഞ്ഞു.” എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ഏകദേശം 15 നഗരങ്ങളിൽ ഇന്ത്യൻ വാഹനങ്ങൾ ബി എസ് IV നിലവാരവും ബാക്കിയുള്ളിടത്ത് മൂന്നും പാലിക്കുന്നുണ്ട്. യു എസ് യൂറോപ് രാജ്യങ്ങളെ വച്ച് നോക്കുകയാണെങ്കിൽ നിയമങ്ങൾ അത്ര കടുത്തതല്ല, പുകമറ യന്ത്രം ഘടിപ്പിച്ച് വാഹനങ്ങൾ അനുവദിനീയമായ അളവിന്റെ 40 ഇരട്ടിയോളമാണ്‌ മലിനീകരണമുണ്ടാക്കുന്നതെന്ന്‌ യു എസ്സിൽ പുറത്തിവിട്ടിരുന്നു. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്‌തിയിലെയും ഇന്ത്യയിലെയും നിയമങ്ങൾ തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്താൽ പോലും 40 ഇരട്ടിയെന്നത് അവളരെ കൂടുതലാണ്‌.

“ ഫോക്‌സ്‌വാഗൺ നിയമങ്ങൾ ലംഘിച്ചുവെന്നും അവർക്കതിരെ നടപടി എടുക്കണമെന്നും ഗതാഗത വകുപ്പിനെ ഞങ്ങൾ വിവരം അറിയിച്ചു കഴിഞ്ഞു.” മേക്ക് ഇൻ ഇന്ത്യ വീക് പരിപാടിയിൽ പങ്കെടുക്കവെ ഗീത് ഒരു പ്രസ്താവനയിൽ പറഞ്ഞു. “ മലിനീകരണ നിയമങ്ങൾ തെറ്റിക്കുന്നത് ലാബിലല്ല റോഡിലാണ്‌. ഇത്തരം ഒരു ഉപകരണം കാറിൽ ഘടിപ്പിച്ചുവെന്ന്‌ അദ്ധേഹം സമ്മതിച്ചു. എല്ലാ വാഹനങ്ങളും തിരിച്ചു വിളിക്കണമെന്നാണ്‌ അവർ പറയുന്നത്. തന്റെ കീഴിലുള്ള വകുപ്പിന്‌ ഇതിൽ യാതൊരു അധികാരവുമില്ലെന്നും റോഡ് ഗതാകത യൂണിയൻ മന്ത്രിയായ നിതിൻ ഗഡ്‌കരിക്കാണ്‌ മുഴുവൻ അധികാരവുമെന്നും അദ്ധേഹം പറഞ്ഞു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience