വോൾക്സ് വാഗൺ കോംപാക്ട് സിഡാൻ രൂപകല്പനയുടെയും ഫീച്ചേഴ്സിന്റെയും വിശകലനം

published on ജനുവരി 04, 2016 06:11 pm by raunak

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

കഴിഞ്ഞ വർഷത്തിന്റെ മധ്യത്തിൽ ഈ കോംപാക്ട് എസ് യു വി ആദ്യം ചോർന്നിരുന്നു അതുപോലെ വാഹനനിർമ്മാതാക്കൾ അവസാന മാസം വാഹനത്തിന്റെ പുറത്തിറക്കലിനെപ്പറ്റിയും പ്രസ്താവിച്ചിരിന്നു. പ്രഖ്യാപനത്തിന്‌ ശേഷം ഈ വാഹനം ഒരു ജോടി തവണ ചോർന്നിരുന്നു. കൃത്യമായി പറയുകയാണെങ്കിൽ 2016 ഓട്ടോ എക്സ്പോയിലെ ഔദ്യോഗിക പുറത്തിറക്കിലന്‌ മുൻപുള്ള ടെസ്റ്റിങ്ങിന്റെ അവസാന ഭാഗത്ത്. എന്ന് വരികിലും , ഈയടുത്തിടെ അകത്തെയും പുറത്തെയും കൂടിക്കുഴഞ്ഞ ഒരുപാട് വിവരങ്ങൾ ചോർന്നിരുന്നു. രൂപകല്പനയുടെയും ഫീച്ചേഴ്സിന്റെയും കാര്യത്തിൽ ഇത് എന്തെല്ലാം നല്കുന്നുണ്ടെന്ന് നോക്കാം.

റിപ്പോർട്ടുകളനുസരിച്ച് ഈ കോംപാക്ട് സിഡാൻ (സി എസ്) പോളോയുടെ പ്ലാന്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത് (വ്യകതമായത് !) അതുപോലെ കാഴ്ച്ചയിലും പോളോയെ പോലെ തന്നെയാണ്‌ .ടെസ്റ്റ് മ്യൂൾ മൂടിക്കെട്ടിയ നിലയിലായിരുന്നുവെങ്കിലും പോളോയുമായുള്ള സാമ്യതകൾ വളരെ എളുപ്പത്തിൽ തിരിച്ചറിയാനാകുമായിരുന്നു, അതേസമയം ഡാഷ് ബോഡ് അതേപടി പകർത്തിയിരിക്കുകയാണ്‌. ടാക്സിൽ നിന്ന് ബെനഫിറ്റ് ലഭിക്കുന്നതിനായി 4 മീറ്ററിൽ താഴെയുള്ള പുറകുഭാഗം കാഴ്ച്ചയിൽ ഇടുങ്ങിയതാണ്‌.

വോൾക്സ് വാഗൻ കോംപാക്ടിന്റെ ചോർന്ന ചിത്രങ്ങൾ പരിശോധിക്കുക

ഹെഡ് ലൈറ്റ് പോളോയിൽ നിന്ന് ഡയറക്ടായി കടമെടുത്ത നിലയിലാണ്‌ അതുപോലെ ഗ്രില്ലി , ഫേസ് ലിഫ്റ്റ് ചെയ്തിരിക്കുന്ന വെന്റോ അല്ലെങ്കിൽ ജെറ്റായുടെ പോലെ ആയിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. ഇതിനെല്ലാമുപരിയായി ഇതിന്റെ ഡോറുകൾ പോളോയുടെ കാർബൺ കോപ്പി പോലെയാണ്‌, അതുപോലെ വിൻഡോ ലൈനും, പിൻവശത്തെ ക്വാർട്ടർ വിൻഡോയും സാമ്യമുള്ളതാണ്‌. ക്യാബിനെപ്പറ്റി പറയുകയാണെങ്കിൽ മുകളിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഇതു അതേപടി പകർത്തിയിരിക്കുകയാണ്‌. ഗ്ലോബൽ പോളോ ഫേസ് ലിഫ്റ്റിൽ കാണുന്നതുപോലെ ടച്ച് സ്ക്രീൻ യൂണിറ്റ് ടെസ്റ്റ് മ്യൂളിലുമുണ്ട്. എങ്കിലും ഇന്ത്യയിൽ പോളോ വെന്റോയിൽ ഈ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം നല്കുന്നില്ലാ.

നഷ്ടപ്പെടുത്താതിരിക്കുക : വി ഡബ്ല്യൂന്റെ കോംപാക്ട് സിഡാനിൽ നിന്നും ഏത് എഞ്ചിനാണ്‌ പ്രതീക്ഷിക്കുന്നത്?

ഇൻഫോടെയ്ന്മെന്റ് സിസ്റ്റവുമായി താരതമ്യം ചെയ്യുമ്പോൾ ബാക്കി ഫീച്ചേഴ്സെല്ലാം പോളോയുടെ അല്ലെങ്കിൽ വെന്റോയുടെ പോലെയാണ്‌. പുതിയ പ്ലാറ്റ് ഫോം സ്റ്റീറിങ്ങ് വീൽ , കാലാവസ്ഥ നിയന്ത്രണം, ക്രൂയിസ് കൺട്രോൾ (പ്രതീക്ഷിച്ചത്), ഇലക്ട്രോണക്കലായിട്ട് അഡ്ജസ്റ്റ് ചെയ്യാനും മടക്കാനും കഴിയുന്ന പുറത്തെ റിയർ വ്യൂ മിറർ അതുപോലെ മറ്റുള്ളവയും. അതുകൂടാതെ കോംപാക്ട് സിഡാൻ വരുന്നത് വെന്റോയെ പോലെയോ പോളോയെ പോലെയോ സ്റ്റാന്റേർഡ് ഡ്യൂവൽ ഫ്രണ്ട് എയർ ബാഗുകളുമായിട്ടാണ്‌.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience