Login or Register വേണ്ടി
Login

2016 ഓട്ടോ എക്സ്പോയിലേയ്ക്ക് ടൊയോട്ട വയോസ് വരുന്നു

published on ജനുവരി 25, 2016 05:24 pm by sumit for ടൊയോറ്റ വിയസ്

ഓട്ടോ എക്സ്പോ 2016 ലേയ്ക്ക് വയോസിനെ കൊണ്ടുവരുവാൻ ടൊയോട്ട എല്ലാം തയ്യാറാക്കിയിരിക്കുന്നു. ഇതിലൂടെ ഈ ജാപ്പനീസ് കാർ നിർമ്മാതാക്കൾ സി-സെഗ്മെന്റ് സിഡാൻ സ്പേയ്സിലേയ്ക്ക് കടക്കുകയാണ്‌ എന്നുമാത്രമല്ലാ മാരുതി സിയസ്, ഹുണ്ടായി വെർണ്ണ, ഹോണ്ട സിറ്റി എന്നിവയ്ക്കെതിരെ മത്സരിക്കുകയും ചെയ്യും. ഫോർഡിന്റെ പുതിയതായി ലോഞ്ച് ചെയ്ത എൻഡവറിനെതിരായി ഈ ഓട്ടോമൊബൈൽ ഇവന്റിൽ ടൊയോട്ട എല്ലാ-പുതിയ ഫോർച്യൂണറും പ്രദർശിപ്പിച്ചേക്കും.

സ്മാർട്ട് എൻട്രി സിസ്റ്റം, പ്രൊജക്ടർ ഹെഡ് ലാമ്പ്, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് നിയന്ത്രണം, എ ബി എസ്, ഡ്യൂവൽ എയർബാഗുകൾ, പുഷ് സ്റ്റാർട്ട് സിസ്റ്റം, ഇംമൊബിലൈസർ, എക്കോമീറ്റർ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ഇന്ത്യയിൽ വയോസ് നല്കപ്പെടുമെന്നാണ്‌ കരുതപ്പെടുന്നത്. തായ്‌ലന്റ് വേർഷൻ വരുന്നത് 4-സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായിട്ടാണ്‌ ഇത് തന്നെ ഇന്ത്യയിലേയ്ക്കും അതിന്റെ വഴി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാർ നിർമ്മാതാക്കൾ ഇപ്പോൾ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയിരിക്കുന്നു, സുഖകരമായ ഒരു സവാരിയ്ക്കായുള്ള ഘടകം യോജിപ്പിച്ചാണ്‌ ഇത് തരുന്നത്.

യന്ത്രപരമായി, സി സെഗ്മെന്റ് സിഡാൻ അവതരിപ്പിക്കുന്നത് ടൊയോട്ട ഏറ്റിയോസിലുള്ള അതേ 1.5 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ മിൽ തന്നെയാണ്‌. ഡീസൽ എഞ്ചിന്‌ 170 എൻ എം ടോർക്കിനൊപ്പം 67 ബി എച്ച് പി പരമാവധി പവർ നല്കാൻ കഴിയും, അതേസമയം പെട്രോൾ പവർഹൗസ് 132 എൻ എമ്മിനൊപ്പം 88.7 ബി എച്ച് പി ഉണ്ടാക്കാനുള്ള കഴിവുണ്ട്. എങ്കിലും വലിപ്പം വയോസിന്‌ ഒരു പ്രശ്നം തന്നെയാണ്‌ എതിരാളികളെ അപേക്ഷിച്ച് താരതമ്യേന ചെറുതാണ്‌ വയോസ്, പക്ഷേ അത് ടൊയോട്ട എങ്ങനെ ഉൾഭാഗം കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും. 7.5 നും 10 ലക്ഷത്തിനുമിടയിൽ വില വന്നേക്കാം, എന്തായാലും എതിരാളികൾക്ക് കടുത്ത മത്സരം നല്കാൻ സിഡാൻ തയ്യാറാണ്‌.

s
പ്രസിദ്ധീകരിച്ചത്

sumit

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ടൊയോറ്റ വിയസ്

Read Full News

trendingസെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.73.50 - 78.90 ലക്ഷം*
ഇലക്ട്രിക്ക്
Rs.2.03 - 2.50 സിആർ*
ഇലക്ട്രിക്ക്
Rs.41 - 53 ലക്ഷം*
Rs.11.53 - 19.13 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ