Login or Register വേണ്ടി
Login

പുതുക്കിയ ടാറ്റ ടിഗോർ 5.75 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു

published on ജനുവരി 25, 2020 03:56 pm by rohit for ടാടാ ടിയോർ

ഈ പുതിയ അപ്ഡേറ്റ് കഴിഞ്ഞതോടെ സബ് 4 മീറ്റർ സെഡാൻ വിഭാഗത്തിൽ 1.05 ലിറ്റർ ഡീസൽ എൻജിൻ ടിഗോർ ഒഴിവാക്കി.

  • അൾട്രോസിന്റേത് പോലുള്ള ഫ്രണ്ട് ഗ്രിൽ.

  • ബി.എസ് 6 അനുസൃതമായ 1.2 ലിറ്റർ പെട്രോൾ എൻജിൻ.

  • മുൻപത്തെ പോലെ തന്നെയുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകൾ(5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി).

  • ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സ്കോർ.

  • ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ് വീലും പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പും.

  • 5.75 ലക്ഷം മുതലാണ് വില(ഡൽഹി എക്സ്ഷോറൂം വില)

പുതുക്കിയ ടിഗോർ ബി.എസ് 6 മോഡൽ, ടാറ്റ മോട്ടോർസ് പുറത്തിറക്കി. ഏപ്രിൽ 1,2020 മുതലാണ് ഈ സബ്4 മീറ്റർ സെഗ്മെന്റ് സെഡാൻ വില്പനയ്ക്ക് എത്തുക. എക്സ് ഇ,എക്സ് എം, എക്സ് സെഡ്,എക്സ് എം എ,എക്സ് സെഡ് പ്ലസ്,എക്സ് സെഡ് എ പ്ലസ് എന്നീ വേരിയന്റുകളിൽ ലഭ്യമാകും. പുതിയരൂപത്തിൽ എത്തുമ്പോൾ വിലയിൽ ഉണ്ടായ വ്യത്യാസം ഇങ്ങനെയാണ്:

വേരിയന്റ്

പെട്രോൾ

എക്സ് ഇ

5.75 ലക്ഷം രൂപ

എക്സ് എം

6.10 ലക്ഷം രൂപ

എക്സ് സെഡ്

6.50 ലക്ഷം രൂപ

എക്സ് സെഡ് പ്ലസ്

6.99 ലക്ഷം രൂപ

എക്സ് എം എ

6.60 ലക്ഷം രൂപ

എക്സ് സെഡ് എ പ്ലസ്

7.49 ലക്ഷം രൂപ

മുഖം മിനുക്കിയെത്തുന്ന ടിഗോറിൽ ബി എസ് 6 അനുസൃതമായ 1.2 ലിറ്റർ,3 സിലിണ്ടർ പെട്രോൾ എഞ്ചിനാണുള്ളത്. 86 PS പവറും 113 Nm ടോർക്കും പ്രദാനം ചെയ്യും. പവർ ഔട്പുട്ടിൽ 1 PS വർദ്ധനവ് വന്നപ്പോൾ ടോർക്കിൽ 1 Nm കുറവാണ് ഉണ്ടായത്. ബി എസ് 4 വേർഷനുമായുള്ള താരതമ്യത്തിലാണ് ഈ കണക്കുകൾ. നേരത്തെ ഉണ്ടായിരുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകൾ തന്നെയാണ് ഇത്തവണയും ലഭ്യമാക്കിയിരിക്കുന്നത്: 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എ എം ടി.

ഡിസൈനിൽ ഉണ്ടായ മാറ്റത്തിൽ പ്രധാനം അൾട്രോസിന് സമാനമായ ഫ്രണ്ട് ഗ്രില്ലാണ്. ഹെഡ്‌ലാമ്പുകളിലും ഫ്രണ്ട് ബമ്പറിലും മാറ്റമുണ്ട്. സ്‌പോർട്ടി ലുക്കുള്ള എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും പുതുക്കിയ ഫോഗ് ലാമ്പ് ഹൗസിംഗും കാണാം. 5 പുതിയ കളർ ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്-ബർഗണ്ടി ഷേഡ് ടീസറിൽ ദൃശ്യമായിരുന്നു.കാറിന്റെ അളവുകളിലും ചെറിയ മാറ്റമുണ്ട്. നീളം 1 മില്ലി മീറ്റർ കുറയ്ക്കുകയും ഉയരം 5 മില്ലി മീറ്റർ കൂട്ടുകയും ചെയ്തു.മുൻപുണ്ടായിരുന്ന ടിഗോറിൽ 3 ടയർ ഓപ്ഷനുകൾ നൽകിയിരുന്നു. ഇപ്പോൾ അത് 14 ഇഞ്ച് അല്ലെങ്കിൽ 15 ഇഞ്ച് അലോയ് വീൽ എന്ന രണ്ട് ഓപ്ഷനുകളിലേക്ക് ചുരുങ്ങി.

ഫീച്ചറുകൾ നോക്കിയാൽ വലിയ മാറ്റങ്ങൾ ഇല്ല എന്ന് പറയേണ്ടി വരും. 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വിത്ത് ആപ്പിൾ കാർ പ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ,8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ എന്നിവ നിലനിർത്തി. ഒപ്പം ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ് വീലും പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് സുരക്ഷ ക്രമീകരണങ്ങളായ ഡ്യൂവൽ ഫ്രണ്ട് എയർ ബാഗുകൾ,എ.ബി.എസ് വിത്ത് ഇ.ബി.ഡി, റിയർ പാർക്കിംഗ് സെൻസർ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ ടിഗോർ 5.75 ലക്ഷം രൂപ മുതൽ ലഭ്യമാകും(ഡൽഹി എക്സ് ഷോറൂം വില) മാരുതി സുസുകി ഡിസയർ,ഹോണ്ട അമേസ്,ഫോർഡ് ആസ്പയർ,ഫോക്സ് വാഗൺ അമിയോ, ഹ്യൂണ്ടായ് ഓറ എന്നിവയുമായാണ് ടിഗോറിന്റെ മത്സരം. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ്ങും ടിഗോർ നേടിയിട്ടുണ്ട്.

കൂടുതൽ വായിക്കാം: ടിഗോറിന്റെ ഓൺ റോഡ് വില

r
പ്രസിദ്ധീകരിച്ചത്

rohit

  • 64 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ടാടാ ടിയോർ

Read Full News

explore കൂടുതൽ on ടാടാ ടിയോർ

ടാടാ ടിയോർ

Rs.6.30 - 9.55 ലക്ഷം* get ഓൺ റോഡ് വില
പെടോള്19.28 കെഎംപിഎൽ
സിഎൻജി26.49 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

trendingസെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.73.50 - 78.90 ലക്ഷം*
ഇലക്ട്രിക്ക്
Rs.2.03 - 2.50 സിആർ*
ഇലക്ട്രിക്ക്
Rs.41 - 53 ലക്ഷം*
Rs.11.53 - 19.13 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ