ടാറ്റ് നെക്‌സോൺ പ്രൊഡക്‌ഷൻ വേർഷൻ 2016 ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഓട്ടോ എക്‌സ്പോ 2014 ൽ കൺസപ്‌റ്റ് മോഡലായി അവതരിപ്പിച്ച ടാറ്റ നെക്‌സോണിന്റെ പ്രൊഡക്‌ഷൻ വേർഷൻ ഇത്തവണ 2016 ഓട്ടൊ എക്‌സ്പോയിൽ അവതരിപ്പിച്ചു. ഇന്ത്യൻ നിരത്തുകളിൽ ഉടൻ എത്താൻ പോകുന്ന വാഹനം ബ്ബ്രെസാ, ടി യു വി 300, ഇക്കൊ സ്‌പോർട്ട് എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക. വാഹനത്തിന്റെ ചിത്രങ്ങൾ ഒരുപാട് ചോർന്നിരുന്നെങ്കിലും വാഹനം നന്നായി മൂട്ക്കെട്ടുന്നതിൽ ടാറ്റ വിജയിച്ചിരുന്നു. 2014 ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ച കൺസപ്റ്റുമായി വളരെ അടുത്ത രൂപത്തിൽ വാഹനം എത്തിക്കുന്നതിൽ ടാറ്റ വിജയിച്ചു. കാഴ്‌ചയിൽ മികച്ചതാണ് വാഹനം വിലയിടുന്നതും കൂടി കൃത്യമായാൽ വാഹനം ചൂടപ്പം പോലെ വിറ്റുപോകേണ്ടതാണ്.
എഞ്ചിനുകളെപ്പറ്റി സംസാരിക്കുകയാണെങ്കിൽ, സിക്ക അവതരിപ്പിക്കുന്ന പുതിയ അലൂമിനിയം 1.2 ലിറ്റർ നാചുറലി ആസ്‌പിരേറ്റഡ് പെട്രോൾ എഞ്ചിന്റെ ടർബോചാർജഡ് വേർഷനും, പിന്നെ സിക്കയുടെ 1.05 ലിറ്റർ ഡീസൽ മൊട്ടോറിനൊപ്പം അവതരിപ്പിക്കുന്ന റിവോടോർക്ക് കുടുംബത്തിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായിരിക്കും നെക്‌സോണിനുണ്ടാവുക. സെസ്റ്റിലും ബോൾട്ടിലും ഉപയൊഗിക്കുന്ന 1.2 ലിറ്റർ റിവോട്രോൺ എഞ്ചിനേക്കാൾ വളരെ ശക്‌തികൂടിയതായിരിക്കും ഈ എഞ്ചിൻ. ഡീസൽ എഞ്ചിന് 200 എൻ എം ടോർക്കിൽ 100 ബി എച്ച് പിയിലധികം പവർ പുറന്തള്ളുവാനു കഴിവുണ്ട്. 110 പി എസ് പുറന്തള്ളുന്ന റെനൊ ഡസ്റ്ററിനെപ്പോലെ. ഡീസൽ വേർഷനൊപ്പം 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എത്തുമ്പോൾ പെട്രോൾ വ്വേർഷനിൽ 5 - സ്പീഡ് മാനുവൽ വേർഷനായിരിക്കും ഉണ്ടാവുക. ചിലപ്പോൾ ടാറ്റ ഒരു എ എം ടി വേർഷനും അവതരിപ്പിച്ചേക്കാം, ശ്രദ്ധിച്ച് കാത്തിരിക്കു.
ഊൾവശത്ത് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കൈറ്റിലും സിക്കയിലും ഉപയോഗിക്കുന്നത് കടമെടുത്തതാണ് എന്നാൽ ഇതിനുപുറമെ മറ്റെല്ലാം പുതിയതാണ്, ടാറ്റ മോട്ടോഴ്‌സ് ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും മികച്ച ക്യാബിനുകളിലൊന്നാണിതെന്ന് നിസംശയം പറയാം. ഒരു ടച്ച്സ്‌ക്രീൻ കണക്‌ട് നെക്‌സ്റ്റ് സിസ്റ്റമാണ് ഈ കോംപാക്‌ട് എസ് യു വിക്കുള്ളത്.