സുസുക്കി എക്സ്എൽ7 ഇന്തോനേഷ്യയിൽ പുറത്തിറക്കി മാരുതി സുസുക്കി; ഇന്ത്യയുടെ കാത്തിരിപ്പ് നീളുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
എക്സ്എൽ6 ലെ ക്യാപ്റ്റൻ സീറ്റുകൾക്ക് പകരം രണ്ടാമത്തെ നിരയിൽ ബെഞ്ച് സീറ്റുള്ള മോഡലാണ് സുസുക്കി എക്സ്എൽ7 എന്ന പേരിൽ അവതരിപ്പിക്കുന്നത്.
-
മാരുതി സുസുക്കി എക്സ്‌എൽ6 നേക്കാൾ ഒരൽപ്പം നീളവും ഉയരവും കൂടുതലാണ് എക്സ്‌എൽ7 ന്.
-
ഇന്ത്യാ-സ്പെക്ക് മോഡലിന്റെ അകത്തും പുറത്തും ചില പ്രത്യേകതകളും പ്രതീക്ഷിക്കാം.
-
പിന്നിലെ രണ്ട് നിരകളും മടക്കിവക്കുമ്പോൾ എക്സ്‌എൽ6 നേക്കാൽ സ്ഥലമുണ്ട് എക്സ്‌എൽ7 ന്റെ ബൂട്ടിന്.
-
ഇന്ത്യാ-സ്പെക്ക് എക്സ്‌എൽ6ന് കരുത്ത് പകരുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് എക്സ്‌എൽ7 നും മാരുതി നൽകുന്നത്.
നെയിംപ്ലേറ്റുകളും പേരുകളും കൊണ്ട് കളിക്കുകയാണ് മാരുതി സുസുക്കി. ഇപ്പോഴിതാ നെക്സ ഡീലർഷിപ്പ് ശൃംഗലയിലൂടെ വിറ്റഴിച്ചിരുന്ന എക്സ്‌എൽ6 ന് ഒരു കസിനെ ലഭിച്ചിരിക്കുകയാണ് ഇന്തോനേഷ്യയിൽ. സ്വാഭാവികമായും ഈ പുതിയ മോഡലിനെ എക്സ്‌എൽ7 എന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്! ഒരു യാത്രക്കാരനെകൂടി കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന എക്സ്‌എൽ7 ഇന്ത്യാ-സ്പെക്ക് എക്സ്‌എൽ6 മായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം മാറ്റങ്ങളും പുതിയ സവിശേഷതകളുമായാണ് എത്തുന്നത്.
ഒറ്റനോട്ടത്തിൽ എക്സ്‌എൽ7 ന്റെ രൂപം എക്സ്‌എൽ6നെ ഓർമ്മിപ്പിക്കുമെങ്കിലും അല്പം വിശാലമായ ടയറുകളുള്ള 16 ഇഞ്ച് അലോയ് വീലുകൾ, കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ്, റിയർ സ്‌പോയിലർ, ടെയിൽഗേറ്റിലെ വ്യത്യസ്ത ബാഡ്ജ് സ്പോട്ടുകൾ എന്നിവ എക്സ്‌എൽ7 ന്റെ മാത്രം പ്രത്യേകതളായി തിരിച്ചറിയാം. രണ്ട് കാറുകളേയും ഒരുമിച്ച് നിർത്തി പരിശോധിച്ചാൽ കൂടുതൽ സൂക്ഷ്മമായ വ്യത്യാസങ്ങളും തെളിഞ്ഞുവരും. എക്സ്എൽ 7 ന് 5 എംഎം നീളവും 10 എംഎം ഉയരവും എക്സ്‌എൽ6 നേക്കാൾ കൂടുതലുണ്ട്. പക്ഷേ മറ്റെല്ലാ വശങ്ങളിലും ഇരു മോഡലുകളും ഒപ്പത്തിനൊപ്പമാണ്.
ഉൾവശത്താകട്ടെ എക്സ്എൽ7 ന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ലഭ്യമാക്കിയിരിക്കുന്നു. പിൻ ക്യാമറ ഡിസ്പ്ലേയുള്ള ഐആർവിഎം, രണ്ടാമത്തെ വരിയിൽ മടക്കാവുന്ന ആംസ്ട്രെസ്റ്റുള്ള ഒരു ബെഞ്ച് സീറ്റ് എന്നിവ പുറമേ. രണ്ട് വരികളിലെ ഇരിപ്പിടങ്ങളും മടക്കിവച്ചാൽ എക്സ്എൽ 7 ന്റെ ബൂട്ട് സ്പേസ്സ് സഹോദര മോഡലിനെക്കാൾ കൂടുതലാണ്. ഇരു മോഡലുകളും തമ്മിലുള്ള ഒർ താരതമ്യം താഴെ.
കോൺഫിഗുറേഷൻ |
എക്സ്‌എൽ6 |
എക്സ്‌എൽ7 |
ആൾ ത്രീ റോസ് അപ്പ് |
209 litres |
153 litres |
ത്രീ റോസ് ഫോൾഡഡ് |
550 litres |
550 litres |
മൂന്ന്, രണ്ട് റോ ഫോൾഡദ് |
692 litres |
803 litres |
ഇന്ത്യാ-സ്പെക്ക് എക്സ്‌എൽ6 ന് കരുത്തുപകരുന്ന 1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിനാണ് എക്സ്എൽ7 നും. 105പിഎസ്/ 138 എൻഎം നൽകുന്ന ഈ എഞ്ചിൻ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായാണ് എത്തുന്നത് - 5-സ്പീഡ് MT, 4-സ്പീഡ് എടി.


ഏഴു പേരെ ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റാൻ എക്സ്‌എൽ6 ന് സാധിച്ചിരുന്നു. എക്സ്‌എൽ6 ന്റെ അടിസ്ഥാന മോഡലായ എർട്ടിഗ എംപിവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരൽപ്പം പരുക്കനാണ് ഈ മോഡലിന്റെ മുൻഭാഗം എന്നതാകാം ആ ഇഷ്ടത്തിന് പിന്നിൽ. വലിപ്പത്തിനും ഓരോ ദിവസവും കാറുകൾ പരമാവധി ഉപയോഗിക്കുന്ന കാര്യത്തിലും പേരുകേട്ടവരാണ് ഇന്ത്യൻ കുടുംബങ്ങൾ. എക്സ്‌എൽ7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഇതെല്ലാം മാരുതിയ്ക്ക് മതിയായ കാരണങ്ങളാണ്. വിലയാകട്ടെ 9.85 ലക്ഷത്തിനും 11.51 ലക്ഷത്തിനും ഇടയ്ക്ക് വില വരുന്ന എക്സ്‌എൽ6ൽ നിന്ന് വലിയ വ്യത്യാസം വരാനും സാധ്യതയില്ല.
കൂടുതൽ വായിക്കാം: എക്സ്‌എൽ6 ഓൺ റോഡ് പ്രൈസ്.