• English
  • Login / Register

ഓട്ടോ എക്സ്പോ 2016 ന്റെ താരങ്ങൾ

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ഇൻഡ്യയിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ഓട്ടോ ഇവന്റായിരുനു ഓട്ടോ എക്സ്പോയുടെ 13- ാമത് എഡിഷൻ. മേളയിലെ സന്ദർശകരെ മുഴുവൻ അതിശയിപ്പിക്കുന്നതായിരുന്നു ഇവിടത്തെ വാഹനങ്ങളുടെ ധാരാളിത്വവും ആഗോള നിർമ്മാതാക്കൾ കാഴ്ചവച്ച ടെക്നിക്കൽ വൈഭവവും. എല്ലാ വാഹനങ്ങളും സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചു. ഇതിൽ ചില കാറുകൾ, അവയുടെ സ്റ്റൈലിഷ് ലുക്ക്, ബ്രാൻഡ് അപ്പീൽ, സെഗ്മെന്റ് എന്നിവ കൊണ്ട് കാണികളിൽ കൂടുതൽ കൌതുകം ജനിപ്പിക്കുകയായിരുന്നു. അത്തരം ചില കാറുകളുടെ ലിസ്റ്റ് നമ്മൾ ഇവിടെ തയ്യാറാക്കി കഴിഞ്ഞു. 2016 ഓട്ടോ എക്സ്പോയിലെ ഏറ്റവും ശ്രദ്ധേയമായ കാറുകളെ അറിയാൻ താഴേക്ക് നോക്കാം.

മാരുതി വിതാര ബ്രെസ്സ

ആദ്യ റ്റീസർ ഇറങ്ങിയ ദിവസം തന്നെ ഒരുപാട് ഫാൻ ഫോളോവേഴ്സിനെ സൃഷ്ടിച്ച വാഹനമാണ് മാരുതി വിതാര ബ്രെസ്സ. അതിന്റെ കാരണങ്ങൾ ഇവിടെ ചേർക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമേക്കറായ മാരുതിയുടെ ആദ്യ കോംപാക്ട് എസ് യുവി ആണ് വിതാര ബ്രെസ്സ. ഫോഡ് ഇക്കോസ്പോർട്ട്, റ്റിയുവി300 തുടങ്ങിയ വാഹനങ്ങൾ നിറഞ്ഞ ഇവിടത്തെ ഹോട്ടസ്റ്റ് സെഗ്മെന്റിലോട്ടാണ് വാഹനം കടന്ന് വരുന്നത്. ഈ സെഗ്മെന്റിലെ വാഹനങ്ങൾക്ക് കൂടുതൽ ജനപ്രീതി ഉണ്ടാക്കുന്നതാണ് മാരുതിയുടെ ഈ നീക്കം. 
കോംപാക്ട് ആണെങ്കിൽ കൂടിയും, ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്ന മസ്കുലാരിറ്റിയും സ്റ്റൈലിഷ്നെസ്സും ഈ വാഹനത്തിൽ കാണാം. 90പിഎസ് പവറും 200എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന ഫിയറ്റിന്റെ 1.3 ലിറ്റർ ഡീസൽ എൻജിനാണ് ഈ കാറിലുള്ളത്. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനോട് കൂടി എത്തുന്ന വാഹനം മാർച്ച് 2016ൽ ലോഞ്ച് ചെയ്യും.

റെനോ ഡസ്റ്റർ ഫേസ് ലിഫ്റ്റ്

ഫ്രഞ്ച് ഓട്ടോ മേക്കറുടെ ഭാഗ്യവാഹനമാണ് ഇതെന്നത് തർക്കമില്ലാത്ത കാര്യമാണ്. കോംപാക്ട് എസ് യുവി സെഗ്മെന്റിലെ ഒരു പുത്തൻ വാഹനമായി 2012ൽ ലോഞ്ച് ചെയ്ത് റെനോ ഡസ്റ്ററിന്, ഇത് ഒരു അപ്ഡേറ്റിനുള്ള സമയമാണ്. ഓട്ടോ എക്സ്പോ എന്ന ഈ ഗ്രാൻഡ് ഇവന്റ്  ഇതിന് ഏറ്റവും നല്ല സന്ദർഭവും. യുവാക്കളുടെ ജനപ്രിയ വാഹനം കൂടിയായ ഡസ്റ്ററിന്റെ ഫേസ് ലിഫ്റ്റ്, എക്സ്പോയിൽ മാധ്യമങ്ങളേയും സന്ദർശകരേയും ഒരുപോലെ ആകർഷിച്ചു. 
എഎംടി മെക്കാനിസവും, ഡിസൈൻപരമായ മാറ്റങ്ങളും ഉൾപ്പെടുന്ന പുതിയ ഡസ്റ്റർ, ഹ്യൂണ്ടായി ക്രെറ്റയുടെ വർദ്ധിച്ച് വരുന്ന ജനപ്രീതിക്ക് തടയിട്ടേക്കും. എൻജിന്റെ കാര്യത്തിലും 2016 ഡസ്റ്റർ മികവ് പുലർത്തും; വാഹനത്തിന്റെ വില ഇനിയും പുറത്ത് അറിയിച്ചിട്ടില്ല.

ഹോണ്ട ബിആർവി

ഏറെ പ്രതീക്ഷയോടെ ഇൻഡ്യ കാത്തിരുന്ന വാഹനങ്ങളിൽ ഒന്നാണ് ജാപ്പനീസ് ഓട്ടോമേക്കറുടെ ഈ പുത്തൻ എസ് യുവി. തായ്‌ലാൻഡ്, ഇൻഡോനേഷ്യ വിപണികളിൽ സാനിധ്യം അറിയിച്ചുകഴിഞ്ഞ ബിആർവി, കോംപാക്ട് എസ് യുവികളായ ക്രെറ്റ, ഡസ്റ്റർ എന്നിവയുടെ വർദ്ധിക്കുന്ന ജനപ്രീതിക്ക് തടയിടാൻ, ഇൻഡ്യയിൽ ലോഞ്ച് ചെയ്യുകയാണ്. ബ്രയോ പ്ളാറ്റ്ഫോമിൽ മൊബിലിയോ എംപിവിയുടെ ഡിസൈൻ ശൈലിയിൽ തീർത്ത വാഹനമാണ് ഹോണ്ട ബിആർവി.
എതിരാളികൾക്ക് മേൽ മുൻതൂക്കം നേടാൻ 5 സീറ്റർ, 7 സീറ്റർ വേർഷനുകളിൽ ഈ വാഹനം ഇറക്കുന്നതാണ്. പെട്രോൾ, ഡീസൽ വേർഷനുകൾ അവതരിപ്പിക്കുന്ന വാഹനം 1.5 ലിറ്റർ ഐ-വിടെക് പെട്രോൾ മില്ലും, 1.5 ലിറ്റർ ഐ-ഡിടെക് ഡീസൽ മില്ലും ഉപയോഗിക്കും. ഹോണ്ടയുടെ മറ്റ് കാറുകളിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഈ എൻജിനുകൾ, ബിആർവിയിലും അതേ മികവ് പുലർത്തുമെന്ന് പ്രതീക്ഷിക്കാം. വരുന്ന മാസങ്ങളിൽ ഏതിലെങ്കിലും വാഹനത്തിന്റെ ലോഞ്ച് ഉണ്ടായിരിക്കും.

ടൊയോട്ട ഇന്നോവ ക്രൈസ്റ്റ

ആദ്യം സൌത്ത് ഏഷ്യൻ വിപണിയിലും പിന്നെ ഇൻഡ്യയിലും ലോഞ്ച് ചെയ്യുക എന്ന ഫിലോസഫിയാണ് ടൊയോട്ടയും പിന്തുടരുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. തായ്‌ലാൻഡ്, ഇൻഡോനേഷ്യ വിപണികളിൽ ഇറങ്ങിയ നെക്സ്റ്റ്-ജെൻ ടൊയോട്ട ഇന്നോവ, ഇൻഡ്യയിലും, ഇന്നോവ ക്രൈസ്റ്റ എന്ന പേരിൽ ഇറങ്ങുന്നതാണ്. 
വലിയ ഫാമിലീസിന്റെ ഹോട്ട് ഫേവറൈറ്റായ വാഹനം ഇപ്പോഴും ഏവർക്കും പ്രിയപ്പെട്ടതാണ്. സമയാസമയങ്ങളിൽ എല്ലാ വാഹനങ്ങളും അപ്ഗ്രേഡ് ചെയ്യുന്നതിനാൽ, ഇന്നോവയുടെയും പുതിയ വേർഷനായി ജനങ്ങൾ കാത്തിരിക്കെയാണ്. പുതിയ ഗ്ളോബൽ ആർക്കിടെക്ചർ പ്ളാറ്റ്ഫോമിലുള്ള ഈ ഇന്നോവയ്ക്ക്, പുത്തൻ ലക്ഷ്യുറി ഗാഡ്ജറ്ററികൾ നിറഞ്ഞ ഇന്റീരിയറും നവീകരിച്ച എക്സ്റ്റീരിയറുമാണുള്ളത്. സുരക്ഷാ ഫീച്ചറുകളോടൊപ്പം, പുതിയ 2.4 ലിറ്റർ ഡീസൽ എൻജിനും അവതരിപ്പിക്കുന്ന ഇന്നോവ ഒരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന് വേണം കരുതാൻ.

ഫോഡ് മസ്താ ങ്

എക്സ്പോയിൽ ഈ കാർ കണ്ടവർക്ക് അത് ഒരു മറക്കാനാവാത്ത ദിനമാകും. സർവ്വ പ്രൌഢിയോടെയും നിന്ന ഈ പോണി കാറായിരുന്നു ഫോഡിന്റെ ഹാളിലെ പ്രധാന ആകർഷണം. സമയാസമയങ്ങളിലെ അപ്ഗ്രേഡ്സിലൂടെ, മസ്താങ് എന്നും സമകാലീന വാഹനങ്ങൾക്കൊപ്പം നിൽക്കുകയായിരുന്നു.  വൈകി ആണേലും, മസ്താങ് ഇപ്പോൾ ഇൻഡ്യയിൽ എത്തിച്ചേർന്നിരിക്കെയാണ്.
ടോപ് എൻഡ് ജിടി ട്രിമ്മാണ് പ്രദർശിപ്പിച്ച വാഹനം. ഇതിന്റെ മോൺസ്റ്റർ എൻജിൻ 5 ലിറ്റർ ടിഐ-വിസിടി വി8, ഏവരേയും ആവേശം കൊള്ളിക്കുന്ന 435 പിഎസ് പവറും 542 എൻഎം ഉയർന്ന ടോർക്കും ഉല്പാദിപ്പിക്കും. പാഡിൽ ഷിഫ്റ്റേർസുള്ള 6 സ്പീഡ് സെലെക്ട് ഷിഫ്റ്റ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഹനത്തിനുണ്ടാകും.

സാങ് യോങ് ടിവോലി

രാജ്യത്തെ ഏറ്റവും വലിയ എസ് യുവി മേക്കറായ മഹീന്ദ്ര, ആ സ്ഥാനം നിലനിർത്തുവാൻ കഴിയുന്നതെല്ലാം ചെയ്യുകയാണ്. കോംപാക്ട് എസ് യുവി സെഗ്മെന്റിലേക്ക് ടിയുവി300 ഇറക്കിയ ശേഷം, ഇപ്പോൾ ഒരു കൊറിയൻ കയ്യൊപ്പ് പതിഞ്ഞ വാഹനം അവർ അവതരിപ്പിക്കയാണ്. 
വിദേശ വിപണികളിലുള്ള സാങ് യോങ് ടിവോലി, ഇൻഡ്യയിൽ മറ്റ് കൊറിയൻ (ഹ്യൂണ്ടായി ക്രെറ്റ) ഫ്രഞ്ച് (റെനോ ഡസ്റ്റർ) നിർമ്മാതാക്കൾക്ക് വെല്ലുവിളി സൃഷ്ടിച്ച് വരാൻ തയ്യാറെടുക്കുകയാണ്. ഓട്ടോ എക്സ്പോയിൽ ഏറെ ശ്രദ്ധ ആകർഷിച്ച സാങ് യോങ് ടിവോലി, അവരുടെ ലക്ഷ്യം കൈവരിക്കും എന്നുവേണം കരുതാൻ. യുകെ വേർഷനിൽ ഉപയോഗിച്ച 1.6 ലിറ്റർ 4 ഇൻ-ലൈൻ ഡീസൽ മിൽ ആൺ കോംപാക്ട് എസ് യുവിയിലുള്ളത്. ഇതിന് 115പിഎസ് പവറും, 300എൻഎം പരമാവധി ടോർക്കും ഉല്പാദിക്കാൻ കഴിയും. 1.6 ലിറ്ററിന്റെ പെട്രോൾ എൻജിൻ 128പിഎസ് പവറും, 160എൻഎം പരമാവധി ടോർക്കും ഉല്പാദിക്കുന്നതാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ട്രാൻസ്മിഷൻ സംവിധാനത്തോടാകും ഈ എൻജിനുകൾ എത്തുക.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി ക്യു7 2024
    ഓഡി ക്യു7 2024
    Rs.90 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • ബിഎംഡബ്യു എം3
    ബിഎംഡബ്യു എം3
    Rs.1.47 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • ടൊയോറ്റ കാമ്രി 2024
    ടൊയോറ്റ കാമ്രി 2024
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • സ്കോഡ enyaq iv
    സ്കോഡ enyaq iv
    Rs.65 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • മഹീന്ദ്ര ബിഇ 09
    മഹീന്ദ്ര ബിഇ 09
    Rs.45 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
×
We need your നഗരം to customize your experience