സാങ്ങ് യോങ്ങ് 2016 ജനീവ മോട്ടോർ ഷോയ്ക്ക് മുൻപായി എസ് ഐ വി -2 കൺസെപ്ട് വെളിപ്പെടുത്തി
ആഗോളപരമായി ചേക്കേറാൻ മുകളിൽ പറഞ്ഞ തിവോലിയ്ക്കാകുമോ, സാങ്ങ് യോങ്ങ് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും!
സാങ്ങ് യോങ്ങ് അടുത്ത മാസം വരാൻ പോകുന്ന ജനീവ മോട്ടോർ ഷോയിൽ ആഗോളപരമായി അരങ്ങേറ്റം കുറിയ്ക്കാൻ പോകുന്ന അവരുടെ എസ് ഐ വി -2 കൺസെപ്ട് അതിന് മുൻപായി വെളിപ്പെടുത്തി. ഇപ്പോൾ മുതൽ രണ്ട് വർഷത്തിനുള്ളിൽ (2018 ൽ) ഇതിന്റെ പ്രൊഡക്ഷൻ തുടങ്ങിയേക്കാം. ഈ കാറിനു തിവോലി കോംപാക്ട് എസ് യു വിയുടെ മുകളിലെത്താൻ സാധിക്കും. ഈ എസ് ഐ വി -2 കൺസെപ്ട് “സാങ്ങ് യോങ്ങിന്റെ ‘റോബസ്റ്റ്, സ്പെഷ്യാലിറ്റി, പ്രീമിയം തീ ബേസിഡാണെന്നാണ്” കമ്പനി അവകാശപ്പെടുന്നത്. ഇത് നിസ്സാൻ ക്വാഷിക്കൈ, ഹ്യുണ്ടായ് തുക്സൺ തുടങ്ങിയ എസ് യു വികളുമായിട്ടാണ് മത്സരിക്കുക. ഇന്ത്യയെക്കുറിച്ച് പറയുമ്പോൾ, കാർ രാജ്യത്തേയ്ക്കുള്ള അതിന്റെ വഴി തെളിക്കാനുള്ള സാധ്യതയുണ്ട്, രാജ്യത്ത് അധികം താമസിയാതെ ഹ്യുണ്ടായ് തുക്സൺ ലോഞ്ച് ചെയ്യും. എല്ലാറ്റിനുമുപരിയായി സാങ്ങ് യോങ്ങ് ഇന്ത്യയിൽ ഈ വർഷം തിവോലി ലോഞ്ച് ചെയ്യും.
എസ് ഐ വി-2 കൺസെപ്ടിനെക്കുറിച്ച് പറയുകയാണെങ്കിൽ, 48 വി മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ ഫീച്ചേഴ്സാണ് അവർക്കുള്ളതെന്നാണ് സാങ്ങ് യോങ്ങ് പറയുന്നത്. മഹീന്ദ്രയും സാങ്ങ് യോങ്ങും ഒരുമിച്ച് നിർമ്മിച്ച കെ യു വി 100 ന്റെ 1.2 ലിറ്ററിനു (എം ഫാല്ക്കോൺ ജി 80) ശേഷം പുതിയ പെട്രോളിന്റെ ഗണത്തിൽ പെട്ട അടുത്ത മോട്ടറായ 1.5-ലിറ്റർ ടർബോചാർജിഡ് പെട്രോൾ ആവും എഞ്ചിൻ. എഞ്ചിൻ ലിഥിയം -അയോൺ ബാറ്ററി ബാക്കിനൊപ്പം ഇലക്ട്രിക്ക് മോട്ടോറുമായും യോജിപ്പിച്ചിട്ടുണ്ട്. “ കുറഞ്ഞ സ്പീഡിലും ഐഡിലിങ്ങിലും ശാന്തവും കാര്യക്ഷമവുമായ ഡ്രൈവിങ്ങും, കുറഞ്ഞ CO2 എമിഷനും നിശബ്ദമായ ഓട്ടവും ഹൈബ്രിഡ് പവർ ട്രെയിൽ നല്കുന്നുവെന്നാണ്” വാഹനനിർമ്മാതാക്കൾ പറയുന്നത്.
കൊറിയൻ യൂട്ടിലിറ്റി മാനുഫാക്ച്ചറിൽ നിന്നുള്ള തിവോലി പോലുള്ള ഏറ്റവും പുതിയ മോഡലുകളുടെ നിരയിലാണ് കൺസെപ്ടിന്റെ ഡിസൈനും എന്ന് മാത്രമല്ലാ ഇത് 2013 ജനീവ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ച എസ് ഐ വി -1 കൺസെപ്ടിന്റെ ഒരു ഐറ്ററേഷനാണിത്. എച്ച് ഇ വി, പി എച്ച് ഇ വി, ഇ വികൾ പോലുള്ള ഹൈ എഫിഷ്യന്റായ പവർട്രെയിനുകൾ പിന്നീട് നിർമ്മിക്കാൻ ലൈറ്റ് വെയ്റ്റിന്റെ തൂടർച്ചയും സസ്പെൻഷൻ സെറ്റപ്പും സഹായിക്കുമെന്നാണു സാങ്ങ് യോങ്ങ് പറയുന്നത്.