2016 ഫെബ്രുവരി 23 ന് സ്കോഡ സൂപ്പർബ് ലോഞ്ച് ചെയ്യുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
സെക്ക് വാഹനനിർമ്മാതാക്കൾ , സ്കോഡ, അവരുടെ എല്ലാ പുതിയ ആഡംബര സെഡാൻ, സൂപ്പർബ് ഈ മാസം 23 ന് ലോഞ്ച് ചെയ്യുന്നു. കാർ നിർമ്മാതാക്കൾക്ക് കാറിന്റെ പ്രചാരത്തിന് വേണ്ടിയുള്ള എല്ലാ ഗങ്ങ്-ഹോയും ഉണ്ട് എന്നുമാത്രമല്ലാ കാർ നിർമ്മാതാക്കളുടെ ഇന്ത്യ-നിർദ്ദിഷ്ടമായ വെബ്സൈറ്റിൽ പ്രദർശിപ്പിച്ച ഒരു വീഡിയോ വഴി കാറിനെ സംബന്ധിച്ചുള്ള എല്ലാ സത്യസന്ധപരമായ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ നവീകരണങ്ങളിലെ ഹൈലൈറ്റെന്നത് മുൻഗാമികളെ വച്ച് നോക്കുമ്പോൾ സെഡാന്റെ മൊത്തത്തിലുള്ള വലുപ്പം വർദ്ധിച്ചതാണ്. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമെന്നത് മുൻ തലമുറയെക്കാൾ വലുപ്പക്കൂടുതൽ ഉണ്ടെങ്കിലും, നിറുത്തിയ മോഡലിനെക്കാൾ 75 കിലോഗ്രാം വെയ്റ്റ് ഇതിന് കുറവാണെന്നതാണ്. പുതിയ ഫോക്സ് വാഗൺ പസ്സാത്ത് പങ്കുവെയ്ക്കുന്ന അതേ എം ക്യൂ ബി പ്ലാറ്റ്ഫോം തന്നെയാണ് സ്കോഡ സൂപ്പർബിന്റെയും അടിത്തറ.
ബോണറ്റിനുള്ളിൽ, ആഡംബർ സെഡാനിൽ 178 ബി എച്ച് പി പ്രൊഡ്യൂസ് ചെയ്യുന്ന 1.8 ലിറ്റർ പെട്രോൾ എഞ്ചിനും, 160 ബി എച്ച് പി പവർ ഔട്ട്പുട്ട് നല്കാൻ കഴിയുന്ന 2.0 ലിറ്റർ ഡീസൽ മില്ലും സൂപ്പർബിൽ സംയോജിപ്പിക്കുമെന്നാണ് കരുതുന്നത്. ഈ രണ്ട് പവർപ്ലാന്റുകളും ഡ്യൂവൽ -ക്ലെച്ച് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോട് കൂട്ടിച്ചേത്താണ് വരുന്നത്.
ക്യാബിനുള്ളിൽ , റേഞ്ചിൽ ടോപിലുള്ള ലൗറിൻ & ക്ലെമന്റ് മോഡലുകളിൽ 10-സ്പീക്കർ കാന്റൺ ഓഡിയോ സിസ്റ്റവുമായി യോജിപ്പിച്ചിരിക്കുന്ന സ്മാർട്ട് ലിങ്ക് ടച്ച് സ്ക്രീൻ സിസ്റ്റം സൗകര്യപ്രദമായ രീതിയിൽ കൂട്ടിയിണക്കിയിട്ടുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിട് ഓട്ടോ, പൂർണ്ണമായും ലെതറു കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഉൾഭാഗം ഇതെല്ലാം മറ്റ് ഫീച്ചറുക്കളാണ്. കാറിന്റെ വില ഏകദേശം 25 ലക്ഷത്തിനടുത്തെവിടെയെങ്കിലും ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. താരതമ്യേന ഇൻഫീരിയറായ പവർപ്ലാന്റ് ഓപ്ഷനുകൾ പരിഗണിക്കാതിരിക്കുകയാണെങ്കിൽ - പ്രീമിയം സ്കോഡ ബാഡ്ജിനൊപ്പമുള്ള മൃദുവായ ഉൾഭാഗത്തിന്റെ പരിചരണവും, വിലയിലെ മാത്സരികതയും സൂപ്പർബിനെ ടൊയോട്ട കാമ്രി പോലുള്ള എതിരാളികളെ നേരിടാൻ സഹായിക്കും.