വമ്പൻ തിരിച്ചുവരവിനൊരുങ്ങി Skoda Superb; 54 ലക്ഷം രൂപയ്ക്ക് വിപണിയിലെത്തും!

modified on ഏപ്രിൽ 08, 2024 02:42 pm by ansh for സ്കോഡ സൂപ്പർബ്

  • 45 Views
  • ഒരു അഭിപ്രായം എഴുതുക

സ്കോഡയുടെ മുൻനിര സെഡാൻ  ഉപേക്ഷിച്ച അതേ രൂപത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു

Skoda Superb Launched

  • 190 PS നൽകുന്ന സമാനമായ 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെ ലഭിക്കുന്നു, കൂടാതെ ഇത്  7-സ്പീഡ് DSG ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

  • 2023-ൽ മോഡൽ നിർത്തലാക്കിയ അതേ എക്സ്റ്റീരിയർ ഇന്റിരിയർ ഡിസൈനിലാണ് ഇത് വരുന്നത്.

  • സൺറൂഫ് ഒഴിവാക്കിയിരിക്കുന്നു, പക്ഷേ ഡ്രൈവ് മോഡുകൾക്കൊപ്പം ഡ്രൈവർ-നീ എയർബാഗും ഡൈനാമിക് ചാസിസ് കണ്ട്രോളും കൂട്ടിക്കിച്ചേർക്കുന്നു.

  • പുതിയ വർണ്ണ ഓപ്ഷനുകൾ ഇനി പറയുന്നവയാണ് - റോസ്സോ ബ്രൂനെല്ലോ, വാട്ടർ വേൾഡ് ഗ്രീൻ,  മാജിക് ബ്ലാക്ക് എന്നിവ

  • വില 54 ലക്ഷം രൂപ (തുടക്കത്തിലേ വില, എക്സ്-ഷോറൂം).

കഴിഞ്ഞ വർഷം നിർത്തലാക്കിയതിന് ശേഷം, സ്‌കോഡ സൂപ്പർബ് ഉപേക്ഷിച്ച സമാനമായ പതിപ്പിൽ തന്നെ ഇന്ത്യയിൽ തിരിച്ചെത്തുന്നു. ഇന്ത്യയിൽ സ്‌കോഡ സൂപ്പർബിന് 54 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില, അത് നിർത്തലാക്കുന്നതിന് മുമ്പ് നൽകിയ അതേ ഫീച്ചറുകളും പവർട്രെയിനും ഡിസൈനും തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അനാവരണം ചെയ്‌ത ന്യൂ ജനറേഷൻ സൂപ്പർബ് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സ്‌കോഡ വാഗ്ദാനം ചെയ്യുന്നതുമായി ഞങ്ങൾ പൊരുത്തപ്പെടേണ്ടതായി വരുന്നു. സ്‌കോഡ സൂപ്പർബിന് ലഭിക്കുന്നത് ഇനിപറയുന്നവയാണ്.

വില

 

വേരിയന്‍റ്

 

എക്സ്-ഷോറൂം വില

L&K AT

    

54 ലക്ഷം രൂപ

സമാനമായ ഡിസൈന്‍

Skoda Superb Front

ഡിസൈനിന്റെ കാര്യത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇതിന് അതേ ഗ്രില്ലും L ആകൃതിയിലുള്ള DLR-കളുള്ള ദീർഘചതുരാകൃതിയിലുള്ള LED ഹെഡ്‌ലാമ്പുകളും, നേർത്ത ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ബമ്പറിൽ ഒരു സ്ലീക്ക് ബമ്പറും ഫോഗ് ലാമ്പ് സജ്ജീകരണവും ലഭിക്കുന്നു.

Skoda Superb Rear

സൈഡ് പ്രൊഫൈൽ അതിന്റെ നീളം കാണാവുന്നതാണ്, വിൻഡോ ലൈനിലുടനീളം നിങ്ങൾക്ക് ഒരു നേർത്ത ക്രോം സ്ട്രിപ്പ് കാണാനും കഴിയും. നിർത്തലാക്കിയ പതിപ്പിലെ 17 ഇഞ്ച് അലോയ് വീലുകളെ അപേക്ഷിച്ച് 18 ഇഞ്ച് അലോയ് വീലുകളാണ് സ്കോഡ ഇപ്പോൾ സൂപ്പർബ് പതിപ്പിൽ വാഗ്ദാനം ചെയ്യുന്നത്. പിൻഭാഗത്ത്, സെഡാന് ഒരു ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സുഗമമായ LED ടെയിൽലൈറ്റുകൾ ലഭിക്കുന്നു, കൂടാതെ ക്രോം അലങ്കാരത്തോടുകൂടിയ വീതി കുറഞ്ഞ ബമ്പറും ലഭിക്കുന്നു.

പരിചിതമായ ക്യാബിന്‍

Skoda Superb Cabin

സൂപ്പർബിന്റെ ഈ പതിപ്പിന് ലളിതവും എന്നാൽ മനോഹരവുമായ ഇന്റിരിയർ ഉണ്ട്, എന്നാൽ ഇപ്പോൾ ഡിസൈൻ കാലാനുസൃതമായി പുതുക്കിയിരിക്കുന്നു, കൂടാതെ ക്യാബിൻ കറുപ്പും തവിട്ടുനിറത്തിലുള്ള തീമിലാണ്  ലഭ്യമാകുന്നത്. ഡാഷ്‌ബോർഡിൽ വീതി കുറഞ്ഞ AC വെന്റുകൾ ഉണ്ട്, സെൻട്രൽ കൺസോൾ ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് ഫിനിഷ് ചെയ്‌തിരിക്കുന്നത്, രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലുണ്ട്, ക്യാബിന് AC വെന്റുകൾക്ക് ചുറ്റും, സെന്റർ കൺസോളിലും ഡോറുകളിലും സ്റ്റിയറിംഗ് വീലിലും ക്രോം ഘടകങ്ങൾ ലഭിക്കുന്നു. സ്‌കോഡ പവർ നാപ്പ് പാക്കേജിനൊപ്പം പിൻഭാഗത്തെ സുഖസൗകര്യങ്ങൾ അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു, ഇത് ഉറങ്ങുമ്പോൾ ഹെഡ് സപ്പോർട്ടിനായി ക്രമീകരിക്കാവുന്ന വിംഗ്‌സും ബ്ളാങ്കറ്റുകളും നൽകുന്നു.

ഫീച്ചറുകളും & സുരക്ഷയും

Skoda Superb Touchscreen

സവിശേഷതകളുടെ കാര്യത്തിൽ, ഇതിന് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പൂർണ്ണമായ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12-സ്പീക്കർ 610W കാന്റൺ  സൗണ്ട് സിസ്റ്റം, ഡ്രൈവർ സീറ്റിന് മെമ്മറി ഫംഗ്‌ഷനുള്ള 12-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവ ലഭിക്കുന്നു. ഹീറ്റിങ്, കൂളിങ് ഇവ രണ്ടും ചെയ്യാവുന്ന വായുസഞ്ചാരമുള്ള മുൻ സീറ്റുകൾ, ഡ്രൈവർ സീറ്റിനുള്ള മസാജ് ഫംഗ്ഷൻ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, സൂപ്പർബിൽ ഇപ്പോൾ സൺറൂഫ്  വരുന്നില്ല. പകരം, ഇതിലെ ഡ്രൈവ് മോഡുകൾക്കൊപ്പം ഡൈനാമിക് ചാസിസ് കൺട്രോൾ ലഭിക്കുന്നു.

ഇതും വായിക്കൂ: ടൊയോട്ട ടൈസർ ഇന്ത്യയിൽ അവതരിപ്പിക്കുന്നു, വില 7.74 ലക്ഷം രൂപ മുതൽ

സുരക്ഷയുടെ കാര്യത്തിൽ, ഇത് 9 എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ ഹോൾഡ് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഓട്ടോ ബ്രേക്കിംഗിനൊപ്പം പാർക്കിംഗ് സഹായത്തിന് സെമി ഓട്ടോണമസ് പാർക്ക് അസിസ്റ്റും ഇതിന് ലഭിക്കുന്നു.

പവർട്രെയിൻ

Skoda Superb 7-speed DSG

 

എഞ്ചിൻ

 

2-ലിറ്റർ ടർബോ-പെട്രോൾ

 

പവർ

190 PS

 

ടോർക്ക്

320 Nm

 

ട്രാൻസ്മിഷൻ

 

7-സ്പീഡ് DSG

 

ഡ്രൈവ്ട്രെയിൻ

FWD

മുമ്പത്തേതിന് സമാനമായ എഞ്ചിൻ ഓപ്ഷനുമായാണ് സൂപ്പർബ് വരുന്നത്: 7-സ്പീഡ് DSG ട്രാൻസ്മിഷനോടുകൂടിയ 2-ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ഇതിൽ ഉൾപ്പെടുത്തുന്നു. അന്താരാഷ്‌ട്ര വിപണികളിൽ, ഈ പവർട്രെയിൻ ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇത് ഇന്ത്യ-സ്പെക്ക് സൂപ്പർബിനൊപ്പം വാഗ്ദാനം ചെയ്യപ്പെടുന്നില്ല.

എതിരാളികൾ

54 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള സ്കോഡ സൂപ്പർബിന് ഇന്ത്യയിൽ ഒരു എതിരാളി മാത്രമേയുള്ളൂ, അത് ടൊയോട്ട കാമ്രി ഹൈബ്രിഡാണ്. മെഴ്‌സിഡസ്-ബെൻസ്, ഓഡി, BMW തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ആഡംബര സെഡാനുകൾക്ക് പണത്തിന് മൂല്യമുള്ള ഒരു ബദലായി ഇതിനെ കണക്കാക്കാം. സൂപ്പർബിന്റെ ഈ പതിപ്പ് ഏതൊരു എതിരാളിയേക്കാളും ബദലുകളെക്കാളും വളരെ അപൂർവതായുള്ളവയായിരിക്കും, കാരണം സ്കോഡ 100 യൂണിറ്റുകൾ മാത്രമേ കൊണ്ടുവരുന്നുള്ളൂ, ഡെലിവറികൾ ഈ മാസം അവസാനം ആരംഭിക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ സ്കോഡ സൂപ്പർബ്

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingസെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience