ഓട്ടോ എക്സ്പോ 2020: റാപിഡിന്റെ പെട്രോൾ വേരിയന്റ് അവതരിപ്പിച്ച് സ്കോഡ
റാപിഡിലെ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് പകരമാണ് സ്കോഡ പുതിയ ടർബോ ചാർജ്ജ്ഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നത്.
-
1.0 ലിറ്റർ പെട്രോൾ എഞ്ചിൻ നൽകുന്ന 115പിഎസ്/200എൻഎം പുതിയ റാപിഡിനെ കൂടുതൽ കരുത്തനാക്കുന്നു.
-
6 സ്പീഡ് മാന്വലും 7 സ്പീഡ് ഡിഎസ്‌ജിയുമാണ് ലഭ്യമായ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
-
റാപിഡിന്റെ ഒരു ഇന്ത്യൻ പതിപ്പിന് ലഭിക്കുന്ന ആദ്യ ഡുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ
-
2020 ഏപ്രിലിൽ പുറത്തിറങ്ങുമെന്ന് സൂചന. വില 9 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിൽ.
റാപിഡ് ടിഎസ്‌ഐയെക്കുറിച്ചുള്ള രഹസ്യം ഒടുവിൽ പരസ്യമാക്കിയിരിക്കുകയാണ് സ്കോഡ ഇന്ത്യ. ഓട്ടോ എക്സ്പോ 2020 ലാണ് റാപിഡിന്റെ ഡിസൈൻ, സാങ്കേതിക വിശേഷങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2020 ഏപ്രിലിൽ റാപിഡിന്റെ ഈ പെട്രോൾ വേരിയന്റ് വിപണിയിലെത്തുമെന്നാണ് സൂചന.
ബിഎസ്6 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് റാപിഡിന് കരുത്തു പകരുന്നത്. 115പിഎസ്/200എൻഎം ശക്തിയിൽ കുതിക്കാൻ ഈ ബിഎസ്6 എഞ്ചിൻ റാപിഡിനെ സഹായിക്കുന്നു. എന്നാൽ സ്കോഡ ഓട്ടോ വോക്സ്‌വാഗൺ ഇന്ത്യ ബിഎസ്6 ഡീസൽ എഞ്ചിനുകൾ പുറത്തിറക്കാത്തതിനാൽ റാപിഡിന്റെ ഡീസൽ വേരിയന്റിന് സാധ്യതയില്ല.
റാപിഡ് ടിഎസ്‌ഐ ൽ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളാണുള്ളത്, 6 സ്പീഡ് മാന്വലും 7 സ്പീഡ് ഡിഎസ്‌ജിയും. മാത്രമല്ല ആദ്യമായാണ് ഒരുപെട്രോൾ റാപിഡ് വേരിയന്റിന് സ്കോഡ ഡുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതൊന്നും പോരാഞ്ഞ് റാപിഡിന് ഭാവിയിൽ ഒരു സിഎൻജി വേരിയന്റ് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
50,000 രൂപ അധികമായി ഈടാക്കി മാറ്റ് കൺസെപ്റ്റ് റാപിഡും സ്കോഡ നൽകുന്നു. വലിയ 17 ഇഞ്ച് വീലുകളുള്ള റാപ്പിഡ് മോണ്ടീ കാർലെയാണ് മറ്റൊരു എഡിഷൻ. 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് സ്കോഡ ഈ രണ്ട് എഡിഷനുകൾക്കും നൽകിയിരിക്കുന്നത്.
എന്നാണ് പുറത്തിറങ്ങുക എന്നത് സ്കോഡ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2020 ഏപ്രിലിൽ റാപിഡ് ടിഎസ്‌ഐ എത്തുമെന്നാണ് പ്രതീക്ഷ. 9 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിലായിരിക്കും എകദേശ വില. (എക്സ് ഷോറൂം). ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസുകി സിയാസ് എന്നീ മോഡലുകൾക്ക് തന്നെയാകും റാപിഡ് ടർബോ പെട്രോൾ വേരിയന്റും വെല്ലുവിളിയുയർത്തുക.
Write your Comment on Skoda slavia
A reliable car except for the worst service network of skoda especially from Mahavir Skoda in Hyderabad, Telangana, India.