ആർ എസ് 01 ന്റെ സ്‌പോർട്ട്സ് കൺസപ്‌റ്റുമായി റെനൊ വിസ്‌മയിപ്പിക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
തങ്ങളുടെ റേസിങ്ങ് കാറാൻ കൺസപ്റ്റായ റെനൊ സ്‌പോർട്ട്സ് ആർ എസ്സ് 01 നടന്നുകൊണ്ടിരിക്കുന്ന ഡൽഹി ഓട്ടോ എക്‌സ്പോ 2016 ൽ അവതരിപ്പിച്ചു. ലോകം മുഴുവനുള്ള കൺസപ്‌റ്റ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെനി ആർ എസ് 01 നിർമ്മിച്ചിരിക്കുന്നത്. 1,100 കി ഗ്രാമിൽ താഴെമാത്രം ഭാരം വരുന്ന കാർബൺ മോണോകോക്ക് ഫ്രേമും 500 എച് പിയിലധികം പവർ പുറന്തള്ളുന്ന എഞ്ചിനും വാഹനത്തെ 300 കി മി യിലധികം വേഗത്തിൽ പോകുവാൻ സഹായിക്കുന്നു, റെനോയുടെ മികവിറ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ കൺസപ്‌റ്റ് വാഹനം.
റെനൊ ലോഗോയും സ്ഗ്‌നേച്ചറും പിന്നെ എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകൾക്കൊപ്പം ഘടിപ്പിച്ചിരിക്കുന്ന ബ്രേക് കൂളിങ്ങ് സ്‌കൂപ്പും കൂടിയാവുമ്പോൾ മികച്ച ഒരു ഡൈനാമിക് ഡിസൈനാണ് റെനോയുടെ മുൻവശത്തിന് ലഭിച്ചിരിക്കുന്നത്. വാഹനത്തിന് 2,000 മി മി നീളവും 1,116 മി മി ഉയരവും ഉണ്ട്. എൽ ഇ ഡി ടെയിൽ ലൈറ്റ്, ട്വി എക്‌സോസ്റ്റ്, ഡിസൈർ കൺസപ്‌റ്റ് ഇൻസ്പയേർഡ് ലൈനുകൾ, പി എഫ് സി ബ്രേക്കിലുള്ള 138 മി മി കാർബൺ ഡിസ്കുകൾ, ഒപ്പം 6- പിസ്റ്റൺ കാലിപ്പറുകൾ തുടങ്ങിയ പരമ്പരാഗത സവിശേഷതകൾ എല്ലാം ഇതിനുമുണ്ട്.
ഒരു 3.8 ലിറ്റർ വി 6 ട്വിൻ ടർബൊ എഞ്ചിനായിരിക്കും ആർ എസ് 01 ന് ശക്‌തിനൽകുക , നിസ്സാൻ ജി ടി ആറിൽ നിന്ന് ഉരുത്തിരിഞ്ഞ നിസ്മോ ആണ് എഞ്ചിൻ തയാറാക്കിയിരിക്കുന്നത്. 600 എൻ എം പരമാവധി ടോർക്കിൽ 500 എച്ച് പി പവറാണ് വാഹനം പുറന്തള്ളുക.
ലോഞ്ചിറ്റ്യൂടിനൽ ആയ 7 സ്പീഡ് ഗീയർ ബോക്‌സുമായാണ് എഞ്ചിൻ സംയോജിപ്പിച്ചിരിക്കുന്നത്. ഒപ്പം സ്റ്റീയറിങ്ങ് വീൽ പാഡിലുകളും വാഹനത്തിനുണ്ടാകും. സ്‌പോർട്സ് ആർ എസ് 01 ന് വേണ്ടി ഇസഡ് എഫ് റേസ് എഞ്ചിനീയറിങ്ങ് പ്രത്യേകം നിർമ്മിച്ച ക്ലച്ചിന് അന്റി - സ്റ്റാൾ സംവിധാനവുമുണ്ട് ഒപ്പം നീണ്ട കാലത്തേക്ക് നിലനിൽക്കുകയും ചെയ്യും.