ഇന്ത്യയിലിറങ്ങുന്ന ആദ്യ എംജി സെഡാനാകാൻ ഒരുങ്ങി ആർസി-6
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 22 Views
- ഒരു അഭിപ്രായം എഴുതുക
ഹെക്റ്റർ എസ്‌യുവിയിൽ എംജി നൽകുന്ന സൌകര്യങ്ങളും കണക്ടഡ് സവിശേഷതകളും ആർസി-6ലും ലഭ്യമാകും
-
സെഡാൻ, കൂപ്പെ, എസ്‌യുവി രൂപ സവിഷേഷതൾ ചേരുന്നതാണ് എംജി ആർസി-6 ന്റെ എക്സ്റ്റീരിയർ ഡിസൈൻ.
-
എൽഇഡി ലൈറ്റുകൾ, സൺറൂഫ്, ഉൾവശത്തുള്ള കണക്ടഡ് സ്ക്രീനുകൾ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ വേറേയുമുണ്ട്.
-
കണക്ടഡ് കാർ ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ലോക്കുകൾ, ലൊക്കേഷൻ പങ്കുവെക്കൽ, മ്യൂസിക്.
-
കരുത്തു പകരാൻ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 6 സ്പീഡ് എംടി അല്ലെങ്കിൽ സിവിടി ഓപ്ഷനുകളും.
-
കാമ്രിയുടെ വലിപ്പമുള്ള ഒരു ക്രോസ് സെഡാനായിരിക്കും ആർസി-6. കൊറോളയുടെ പരിധിയായ 18 ലക്ഷത്തിനടുത്തായിരിക്കും ആർസി-6 ന്റേയും വിലയെന്നാണ് സൂചന.
എസ്‌യുവികളുടെ കരുത്തിലാണ് എംജി മോട്ടോർ എന്ന ബ്രാൻഡ് നാമം കാർപ്രേമികളുടെ മനസിൽ ഇടംപിടിച്ചതെങ്കിലും, കമ്പനി സെഡാൻ ഉൾപ്പെടെയുള്ള കൂടുതൽ വിഭാഗങ്ങളിലേക്ക് പടരാനുള്ള തയ്യാറെടുപ്പിലാണ്. ഈ ദിശയിലുള്ള നയമാറ്റത്തിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് ആർസി-6മായി ഓട്ടോ എക്സ്പോ 2020യിലേക്കുള്ള എംജിയുടെ വരവ്. എംജിയുടെ തന്നെ സഹോദര കാർ ബ്രാൻഡായ ബോജനാണ് 2019 ചെങ്ങ്ഡു മോട്ടോർ ഷോയിൽ ആർസി-6 ആദ്യമായി അവതരിപ്പിച്ചത്.
എല്ലാ അർഥത്തിലും വേറിട്ടു നിൽക്കുന്ന ഒന്നാണ് എംജി ആർസി-6. സെഡാന്റെ ശരീരത്തിൽ എസ്‌യുവി ഹൃദയം മിടിക്കുന്ന സ്റ്റൈലിംഗാണ് ഇതിന് പ്രധാന കാരണം. റൂഫ്‌ലൈനാകട്ടെ കൂപ്പെകളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ പിൻഭാഗത്തേക്ക് ഒഴുകിയിറങ്ങുന്നു. വലിപ്പം നോക്കുകയാണെങ്കിൽ ആർസി-6 നെ ഭീമാകാരൻ എന്നുതന്നെ വിളിക്കാം. അളവുകൾ താഴെ.
പേര് |
എംജി ആർസി-6 (ചൈന സ്പെക്) |
ഹോണ്ട അക്കോർഡ് |
കാമ്രി ഹൈബ്രിഡ് |
സ്കോഡ സൂപർബ് |
നീളം |
4925എംഎം |
4933എംഎം |
4885എംഎം |
4861എംഎം |
വീതി |
1880എംഎം |
1849എംഎം |
1840എംഎം |
1864എംഎം |
ഉയരം |
1580എംഎം |
1464എംഎം |
1455എംഎം |
1483എംഎം |
വീൽബേസ് |
2800എംഎം |
2776എംഎം |
2825എംഎം |
2841എംഎം |
എംജി ആർസി-6 ന്റെ ചൈനാ സ്പെക് മോഡൽ നീളത്തിന്റെ കാര്യത്തിൽ അക്കോർഡിന് തൊട്ടു പിന്നിലാണെങ്കിലും വീതിയിലും ഉയരത്തിലും മറ്റുള്ളവയേക്കാൾ മുന്നിലാണെന്ന് കാണാം. വിശാലമായ വീൽബേസാണെങ്കിലും അത് കാമ്രിയേക്കാൾ 25എംഎമ്മും സൂപർബിനേക്കാൾ 41 എംഎമ്മും പിന്നിലാണ്. എന്നാൽ ആർസി-6ന്റെ തുറപ്പുചീട്ട് 198എംഎം വരുന്ന ഗ്രൌണ്ട് ക്ലിയറൻസാണെന്ന് പറയാം. ഇത് ആർസി-6നെ മറ്റുള്ള സെഡാനുകളേക്കാൾ ഒരുപടി മുന്നിലാക്കുന്നതോടൊപ്പം എസ്‌യുവി വിഭാഗത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നു.
ഹെക്റ്ററിനുള്ളതു പോലെ വലിയ, കറുത്ത തുളകളുള്ള ഗ്രില്ലും, ഇരുവശത്തുമായി ഡിആർഎല്ലും എൽഇഡി ഹെഡ്‌ലൈറ്റുകളും ആർസി-6നും എംജി നൽകിയിരിക്കുന്നു. പിൻവശത്താകട്ടെ വശങ്ങളിലേക്ക് ചരിഞ്ഞ നിലയിലുള്ള ടെയ്‌ൽ ലൈറ്റുകളും നടുവിലായി ടെയ്‌ൽഗേറ്റും ഇടംപിടിച്ചിരിക്കുന്നു.
എംജി ആർസി-6ന്റെ പ്രധാന സവിശേഷകൾ സൺറൂഫ്, ഇൻഫോടെയിന്മെന്റ് യൂണിറ്റുനായിള്ള രണ്ട് കണക്ടഡ് സ്ക്രീനുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീഴ്ഭാഗം പരന്ന ആകൃതിയുള്ള സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് ടച്ച്പോയിന്റുകൾ, കോണ്ട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിവയാണ്. കൂടാതെ കണക്ടഡ് കാർ ടെക്ക് ഉപയോഗിച്ച് റിയർടൈം ലൊക്കേഷൻ ഷെയറിംഗ്, റിമോട്ട് ലോക്ക്, അൺലോക്ക്, വൊയ്സ് കമാൻഡ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന എസി, വിൻഡോകൾ, സൺറൂഫ്, മ്യൂസിക് എന്നീ സൌകര്യങ്ങളുമുണ്ട്.
147പിഎസ്/245എൻഎം ശക്തിയുള്ള 1.5 ലിറ്റർ ടർബോ ചാർജ്ജ്ഡ് പെട്രോൾ എഞ്ചിനാണ് ആർസി-6ന്റെ കുതിപ്പിന് പിന്നിൽ. 6 സ്പീഡ് എംടി അല്ലെങ്കിൽ സിവിടി എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കും.
ഈ വർഷം എംജിയുടെ ശ്രദ്ധ എസ്‌യുവികളിലായിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതിനാൽ ആർസി-6ന്റെ ഇന്ത്യൻ പതിപ്പ് 2021ൽ പ്രതീക്ഷിച്ചാൽ മതി. വലിപ്പത്തിൽ സ്കോഡ സൂപ്പർബിനൊപ്പം ഇടംപിടിക്കുന്ന ആർസി-6 എതിരാളികൾക്ക് വെല്ലുവിളി ഉയർത്തുന്നത് വിലയുടെ കാര്യത്തിലായിരിക്കും. 20 ലക്ഷത്തിനടുത്തായിരിക്കും ആർസി-6ന്റെ വില എന്നാണ് കരുതപ്പെടുന്നത്.
- കൂടുതൽ വായിക്കാം: എംജി എസെഡ്എസ് പെട്രോൾ ഓട്ടോ എക്സ്പോ 2020ൽ അവതരിപ്പിച്ചു.