Login or Register വേണ്ടി
Login

പെട്രോൾ വിലയിൽ 32 പൈസയുടെ ഇടിവ് ; ഡീസലിന്‌ 28 പൈസ വില വർദ്ധനവ്

published on ഫെബ്രുവരി 18, 2016 03:27 pm by sumit

പെട്രോൾ വാഹന ഉടമകൾക്ക് നല്ല വാർത്ത, ഡീസൽ വാഹന ഉടമകൾക്ക് മോശവും! ഒറ്റ രാത്രികൊണ്ട് വിലയിൽ വന്ന മാറ്റം മൂലം പെട്രോളിന്‌ 32 പൈസ വില കുറയുകയും ഡീസലിന്‌ 28 പൈസ വില വർദ്ധിക്കുകയും ചെയ്‌തു. പുതിയ വില വർദ്ധനവും ഇടിവും നടപ്പിലാക്കിയപ്പോൾ പെട്രോളിന്റെ വിൽ 59.63 ആയും ഡീസലിന്റെ വില 44.96 ആയും മാറി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടായ് ഇടിവ് കണക്കിലെടുക്കുമ്പോൾ പെട്രോളിന്റെ വില ഇതിലും വലിയ തോതിൽ കുറയേണ്ടതായിരുന്നു. ഇത് ആറാം തവണയാണ്‌ വിലയിൽ ഇടിവുണ്ടാകുന്നത്. അവസാനത്തെ വില ഇടിവിൽ പെട്രോളിന്‌ 4 പൈസയും ഡീസലിന്‌ 3 പൈസയും കുറഞ്ഞിരുന്നു. “നിലവിലെ അന്താരാഷ്ട്ര വിപണിയിലെ പെട്രോൾ ഡീസൽ വിലയും രൂപ ഡോളർ വിനിമയ നിരക്കും കണക്കിലെടുക്കുമ്പോൾ ഉണ്ടാകേണ്ട വിലക്കുറവ് നേരിട്ട് നടപ്പിലാക്കുകയാണ്‌ ചെയ്‌തത്. അന്താരാഷ്ട്ര എണ്ണ വിപണിയിലെ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും രൂപ ഡോളർ വിനിമയ നിരക്കും പ്രത്യേകം നിരീക്ഷിക്കുന്നുണ്ടായിരിക്കും. ” ഇന്ത്യൻ ഓയിൽ കോർപറേഷൻ തങ്ങളുടെ ഔദ്യോഗീയ പ്രസ്ഥാവനയിൽ പറഞ്ഞു.

എണ്ണ വിപണിയിലെ വിലക്കുറവ് അതിലുള്ള കമ്മി നികത്തുവാൻ ഗവൺമെന്റ് ഉപയോഗിക്കുകയാണ്‌ അതും വാർഷിക ബഡ്‌ജറ്റ് അടുത്തിരിക്കുന്ന സമയത്ത്. പേട്രോളിലും ഡീസലിലും ഉള്ള എക്‌സൈസിന്റെ ചാർജ് യഥാക്രമം 1 രൂപയും 1.50 രൂപയും വർദ്ധിപ്പിക്കുന്നതിലൂടെ 3,200 കോടി രൂപയും നേട്ടമുണ്ടാക്കി.
അമേരിക്കൻ ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കുറയുന്നതും ഗുരുതരമായ ഒരു വിഷയമാണ്‌. പെട്രോൾ വില ഇടിവ് ഒരു പരിധിവരെ കുറയാനും ഇത് കാരണമായി.
“നിലവിലെ പെട്രോളിന്റെയും ഡീസലിന്റെയും അന്താരാഷ്ട്ര വിപണിയിലെ വിലയും രൂപ ഡോളർ വിനിമയ നിരക്കും കണക്കിലെടുക്കുമ്പോൾ പെട്രോളിന്‌ വില ഇടിവും ഡീസലിന്‌ വില വർദ്ധനവുമാണ്‌ ഉണ്ടാകുക. ഈ വില വ്യത്യാസം ഉപഭോഗ്‌താക്കളിലേക്ക് ഞങ്ങൾ നേരിട്ടെത്തിച്ചു കഴിഞ്ഞു.” ഐ ഒ സി ഒരു ഒരു പ്രസ്ഥവനയിൽ പറഞ്ഞു.

s
പ്രസിദ്ധീകരിച്ചത്

sumit

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ