മാരുതി ഇൻവിക്റ്റോ ലോഞ്ചിനു മുമ്പ് ബുക്ക് ചെയ്തത് 6,000-ലധികം ആളുകൾ!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 24 Views
- ഒരു അഭിപ്രായം എഴുതുക
മാരുതി ഇൻവിക്റ്റോ അടിസ്ഥാനപരമായി ഒരു ടൊയോട്ട ഇന്നോവ ഹൈക്രോസ് തന്നെയാണ്, ചില കോസ്മെറ്റിക്, ഫീച്ചർ വ്യത്യാസങ്ങളാണ് ഇതിലുള്ളത്
-
കാർ നിർമാതാക്കളുടെ നെക്സ നിരയിലെ എട്ടാമത്തെ മോഡലാണ് മാരുതി ഇൻവിക്റ്റോ; MPV ശ്രേണിയിൽ XL6-ന് മുകളിൽ സ്ഥാപിച്ചിരിക്കുന്നു.
-
മാരുതി പുതിയ പ്രീമിയം MPV രണ്ട് വേരിയന്റുകളിൽ നൽകുന്നു: സെറ്റ+, ആൽഫ+.
-
7, 8 സീറ്റർ ലേഔട്ടുകളിൽ വരുന്നു, ആദ്യത്തേതിൽ മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളാണുള്ളത്.
-
10 ഇഞ്ച് ടച്ച്‌സ്‌ക്രീനും പവർഡ് ടെയിൽഗേറ്റും പനോരമിക് സൺറൂഫും ലഭിക്കുന്നു.
-
ടൊയോട്ട MPV-യിൽ ഉള്ള, ക്യാപ്റ്റൻ സീറ്റുകൾക്കുള്ള ഒട്ടോമൻ ഫംഗ്ഷണാലിറ്റിയും ADAS-ഉം ഇതിലില്ല.
-
ഇന്നോവ ഹൈക്രോസിന്റെ അതേ 2-ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് പവർട്രെയിൻ ആണ് കരുത്തേകുന്നത്.
-
വില 24.79 ലക്ഷം രൂപ മുതൽ 28.42 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം ഡൽഹി).
മാരുതി ഇൻവിക്റ്റോയുടെ രൂപത്തിൽ എട്ടാമത്തെ അംഗം വരുന്നതോടെ മാരുതിയുടെ നെക്സ ലൈനപ്പ് ഇപ്പോൾ കൂടുതൽ വളരുന്നു. ഇൻവിക്റ്റോ അടിസ്ഥാനപരമായി ടൊയോട്ട ഇന്നോവ ഹൈക്രോസ് തന്നെയാണ്, അതിന്റെ ഡിസൈനിലും ഫീച്ചറുകളിലും ചില മാറ്റങ്ങളുണ്ട്. ലോഞ്ച് സമയത്ത്, ഇതിന്റെ പുതിയ മുൻനിര മോഡലിന് വില പ്രഖ്യാപനം വരെ 6,200 പ്രീ-ലോഞ്ച് ഓർഡറുകൾ ലഭിച്ചതായി കാർ നിർമാതാക്കൾ വെളിപ്പെടുത്തി.
മാരുതിയുടെ പുതിയ പ്രീമിയം MPV-യുടെ എല്ലാ പ്രധാന വിശദാംശങ്ങളുമുള്ള ഒരു ചെറു സംഗ്രഹം കാണൂ:
വേരിയന്റുകളും സീറ്റിംഗ് കോൺഫിഗറേഷനും
രണ്ട് വേരിയന്റുകളിൽ മാത്രമാണ് മാരുതി ഇൻവിക്റ്റോ വാഗ്ദാനം ചെയ്യുന്നത്. സെറ്റ+, ആൽഫ+ - ആദ്യത്തേത് 7, 8 സീറ്റർ ലേഔട്ടുകളിൽ ലഭ്യമാണ്. ടൊയോട്ട MPV-യിൽ നിന്ന് വ്യത്യസ്തമായി, 7 സീറ്റർ പതിപ്പിൽ വാഗ്ദാനം ചെയ്തിരുന്ന, മധ്യനിര ക്യാപ്റ്റൻ സീറ്റുകൾക്കായുള്ള ഒട്ടോമൻ ഫംഗ്ഷണാലിറ്റി മാരുതി MPV-യിൽ വരുന്നില്ല.
ഇതിലുള്ള ഫീച്ചറുകൾ
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ് തുടങ്ങിയ സജ്ജീകരണങ്ങൾ ഇൻവിക്റ്റോയിൽ നൽകിയിട്ടുണ്ട്. മെമ്മറി ഫംഗ്‌ഷനോടുകൂടിയ, 8 രൂപത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയും മാരുതി വാഗ്ദാനം ചെയ്യുന്നു, ഇവയെല്ലാം മാരുതി കാറിൽ ആദ്യത്തെയാണ്.
ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷ നോക്കുന്നത്.
ഇതും വായിക്കുക:: 2023 ജൂണിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കാറുകളായിരുന്നു ഇവ
ഹൈബ്രിഡ് പവർട്രെയിൻ മാത്രം
മാരുതി, ടൊയോട്ട MPV-കൾ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, ഇൻവിക്റ്റോ നൽകുന്നത് ഇന്നോവ ഹൈക്രോസിന്റെ 186PS (സംയോജിത) 2-ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് പവർട്രെയിൻ, e-CVT ഗിയർബോക്‌സ് സഹിതം മാത്രമാണ് എന്നതാണ്. ഇത് ലിറ്ററിന് 23.24kmpl മൈലേജ് അവകാശപ്പെടുന്നു.
വിലകളും മത്സരവും
24.79 ലക്ഷം രൂപ മുതൽ 28.42 ലക്ഷം രൂപ വരെയാണ് ഇൻവിക്റ്റോയുടെ വില (എക്സ് ഷോറൂം ഡൽഹി). ഇതിന്റെ നേരിട്ടുള്ള എതിരാളി ടൊയോട്ട ഇന്നോവ ഹൈക്രോസ് മാത്രമാണ്, കൂടാതെ കിയ കാരെൻസിന് ഒരു പ്രീമിയം ബദലായി ഇത് സ്ഥാനം പിടിക്കുന്നു.
ഇവിടെ കൂടുതൽ വായിക്കുക: മാരുതി ഇൻവിക്റ്റോ ഓട്ടോമാറ്റിക്
0 out of 0 found this helpful