നിസ്സാനും റെനോയും ഇന്ത്യയിൽ ആറ് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പോകുന്നു - 4 SUV-കളും 2 EV-കളും

published on ഫെബ്രുവരി 14, 2023 08:37 pm by sonny

  • 38 Views
  • ഒരു അഭിപ്രായം എഴുതുക

ഇവയിൽ ആദ്യത്തേത് ഓട്ടോമോട്ടീവ് സഖ്യത്തിൽ നിന്നുള്ള പുതിയ നിക്ഷേപങ്ങൾ സഹിതം 2025-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • നിസാനും റെനോയും രണ്ട് പുതിയ കോംപാക്റ്റ് SUV-കളും ഓരോ എൻട്രി ലെവൽ EV-യും അവതരിപ്പിക്കും.

  • അവയിലൊന്ന് തീർച്ചയായും പുതിയ ഡസ്റ്റർ ആയിരിക്കും, കൂടാതെ നിസാനിനുള്ള അതിന്റെ പതിപ്പുമായിരിക്കും.

  • പങ്കിട്ട മോഡലുകൾ ക്രോസ്-ബാഡ്ജ് ചെയ്തതായിരിക്കില്ല, പകരം അവക്ക് വ്യത്യസ്തമായ ഐഡന്റിറ്റികൾ ഉണ്ടായിരിക്കും.

  • സിട്രോൺ eC3, ടാറ്റ ടിയാഗോ EV എന്നിവക്ക് EV-കൾ എതിരാളികളായിരിക്കും.

  • പുതിയ മോഡലുകൾ എത്തുന്നതുവരെ, നിസ്സാൻ CBU-കളും അതിന്റെ പതിപ്പായ റെനോ ട്രൈബറും പുറത്തിറക്കും.

Nissan logo

ഇന്ത്യയിൽ 2025 മുതലുള്ള ഭാവി മോഡൽ പ്ലാനുകൾ നിസ്സാൻ പ്രഖ്യാപിച്ചു. ഈ ജാപ്പനീസ് ബ്രാൻഡും അതിന്റെ ഫ്രഞ്ച് സഖ്യ പങ്കാളിയായ റെനോയും ഓരോ ബാഡ്ജിലും മൂന്നു വീതമെന്ന നിലയിൽ ആറ് പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നു. നാല് കോംപാക്റ്റ് SUV-കളും രണ്ട് എൻട്രി ലെവൽ EV-കളും ഇവയിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ റെനോ-നിസാൻ സാന്നിധ്യം പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള 5,300 കോടി രൂപയുടെ പുതിയ നിക്ഷേപം ഈ പുതിയ മോഡലുകൾക്ക് പിന്തുണയാകും.

ഏതൊക്കെ SUV-കളാണ് വരാൻപോകുന്നത്?

നമ്മുടെ വിപണിക്കായി അണിനിരത്തിയിരിക്കുന്ന പുതിയ മോഡലുകളെ കുറിച്ചുള്ള സവിശേഷതകൾ ഒന്നും നിസ്സാൻ പുറത്തുവിട്ടിട്ടില്ല, എന്നാൽ C-സെഗ്‌മെന്റിന് SUV-കൾ ഉണ്ടാകുമെന്ന് അവർ പ്രസ്താവിച്ചിട്ടുണ്ട്, ഇത് കോംപാക്റ്റ് SUV സെഗ്മെന്റ് എന്നും അറിയപ്പെടുന്നു. ജനപ്രിയമായ റെനോ ഡസ്റ്ററിന്റെയും നിസാനിലെ അതിന്റെ എതിരാളിയായ ടെറാനോയുടെയും ഒരു പിൻഗാമി സ്വാഭാവികമായും ഇതിൽ ഉണ്ടാവണം. മറ്റ് രണ്ട് SUV-കൾ അവക്ക് മുകളിലുള്ള മൂന്ന്-വരി ഓഫറിംഗുകളായിരിക്കാനാണ് സാധ്യത.

ഇതും വായിക്കുക: റെനോ-നിസാൻ പുതിയ SUV-കൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പോകുന്നു, ചിലപ്പോൾ ഡസ്റ്ററും തിരികെ കൊണ്ടുവന്നേക്കാം

Dacia Bigster Concept

ഹൈബ്രിഡുകൾ, ബാറ്ററി EV-കൾ മുതലായ വൈദ്യുതീകരിച്ച പവർട്രെയിനുകൾക്ക് അനുയോജ്യമാകുന്ന ഒരു പുതിയ തലമുറ പ്ലാറ്റ്‌ഫോമാണ് ഈ SUV-കൾക്ക് അസ്ഥിവാരമിടുന്നത്. എങ്കിലും ഈ SUV-കൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ നിസാനോ റെനോയോ വൈദ്യുതീകരിച്ച പവർട്രെയിനുകൾ നൽകുമോ എന്ന കാര്യം വ്യക്തമല്ല.

ഇലക്ട്രിക് SUV-കൾ ഇല്ലേ?

ഇന്ത്യയിൽ EV-കൾ അവതരിപ്പിക്കുന്ന സമയത്ത് നിസാനും റെനോയും എൻട്രി ലെവൽ റൂട്ട് സ്വീകരിക്കാൻ പോകുന്നുവെന്നാണ് തോന്നുന്നത്. EV-കൾ ഉണ്ടാകുന്നത് രണ്ട് ബ്രാൻഡുകളും ഉപയോഗിക്കുന്ന ഏറ്റവും ചെറിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ CMF-A അടിസ്ഥാനമാക്കിയായിരിക്കും, അതുവഴി ഇത് സബ്കോംപാക്റ്റ് SUV-കളായ മാഗ്നൈറ്റ്കൈഗർ എന്നിവയേക്കാൾ ചെറുതാക്കും, എന്നാൽ റെനോ ക്വിഡിനേക്കാൾ വലുതാകാനാണ് സാധ്യത.

Dacia Spring 2022

ബന്ധപ്പെട്ടത്ടാറ്റ ടിയാഗോ EV-ക്ക് വെല്ലുവിളിയായി ഇന്ത്യയിൽ എൻട്രി ലെവൽ EV-കൾ നിർമിക്കാൻ റെനോയും നിസ്സാനും പദ്ധതിയിടുന്നു

ഈ എൻട്രി ലെവൽ EV-കൾ 10 ലക്ഷം രൂപയിൽ താഴെയുള്ള തുടക്ക വിലയിൽ എത്തുമെന്നും 50kW DC ഫാസ്റ്റ് ചാർജിംഗ് പിന്തുണ സഹിതം കുറഞ്ഞത് 300km അവകാശപ്പെടുന്ന റേഞ്ച് ഓഫർ ചെയ്യുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴും SUV പോലുള്ള ക്രോസ്ഓവർ സ്റ്റൈലിംഗ് അവയിൽ ഉൾപ്പെടുത്താനാകും, കൂടാതെ സിട്രോൺ eC3, ടാറ്റ ടിയാഗോ EV എന്നിവക്ക് താങ്ങാനാവുന്ന വിലയിലുള്ള ഒരു എതിരാളിയും ആയിരിക്കും.

ഈ പുതിയ കാറുകൾ എപ്പോഴായിരിക്കും എത്തുക?

ഈ പുതിയ ആറ് കാറുകളിൽ ആദ്യത്തേത് 2025-ൽ എത്തുമെന്ന് നിസാൻ പ്രസ്താവിച്ചിട്ടുണ്ട്. നമ്മൾ മാഗ്‌നൈറ്റിലും കൈഗറിലും കണ്ടതുപോലെ, പുതിയ ഡസ്റ്ററിന് മുമ്പ് വിപണിയിൽ നിസാൻ SUV അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതുവരെ, കോസ്‌മെറ്റിക് മെച്ചപ്പെടുത്തലുകളും സാങ്കേതികാധിഷ്‌ഠിത ഫീച്ചർ അപ്‌ഗ്രേഡുകളും ഉൾപ്പെടുന്ന ഫെയ്‌സ്‌ലിഫ്റ്റുകൾ മുഖേന നിലവിലെ റെനോ-നിസാൻ ലൈനപ്പിനായുള്ള അപ്‌ഡേറ്റുകൾ നമ്മൾ പ്രതീക്ഷിക്കുന്നു. മാത്രമല്ല, റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി സ്വന്തം സബ് കോംപാക്റ്റ് മൂന്നു വരി ക്രോസ്ഓവർ ലോഞ്ച് ചെയ്യാനും നിസാന് പ്ലാനുകൾ ഉണ്ട്, കുടാതെ X-ട്രെയിൽ പോലുള്ള CBU മോഡലുകൾ അവതരിപ്പിക്കാനും അവർക്ക് പദ്ധതിയുണ്ട്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ലെക്സസ് യുഎക്സ്
    ലെക്സസ് യുഎക്സ്
    Rs.40 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • പോർഷെ ടെയ്‌കാൻ 2024
    പോർഷെ ടെയ്‌കാൻ 2024
    Rs.1.65 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • ടാടാ altroz racer
    ടാടാ altroz racer
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • എംജി gloster 2024
    എംജി gloster 2024
    Rs.39.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • ഓഡി യു8 2024
    ഓഡി യു8 2024
    Rs.1.17 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
×
We need your നഗരം to customize your experience