മാരുതി സുസുകി സ്വിഫ്റ്റ് ഡിസയറിന്റെ അടുത്ത തലമുറയുടെ ലോഞ്ച് നേരത്തെയാക്കി
dec 28, 2015 04:06 pm manish മാരുതി ഡിസയർ 2017-2020 ന് പ്രസിദ്ധീകരിച്ചത്
- 16 Views
- 1 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ന്യൂ ഡൽഹി:
ലൈവ് മിന്റിന്റെ ഒരു റിപ്പോർട്ട് പ്രകാരം മാരുതി ഡിസയറിന്റെ അടുത്ത തലമുറയുടെ ലോഞ്ച് ഒരു വർഷം നേരത്തെയാക്കി. ആദ്യം പ്രഖ്യാപിച്ചിരുന്ന ലോഞ്ച് 2018 ൽ ആയിരുന്നെങ്കിൽ ഇപ്പോൾ 2017 ൽ വാഹനം എത്തുമെന്നാണ് പ്രതീഷിക്കുന്നത്. മാരുതിയുടെ തന്നെ പ്രീമിയും ഹാച്ച് ബാക്കായ ബലീനോയുടെ വരവോടെ സ്വിഫ്റ്റ് ഹാച്ച് ബാക്കിനുണ്ടായ നഷ്ടം നകത്തുക എന്ന ഉദ്ധേശമായിരിക്കാം ഇതിനു പിന്നിൽ. സ്വിഫ്റ്റ് ഹാച്ച് ബാക്കിന്റെ മൂന്നാം തലമുറ വേർഷൻ 2016 ൽ ഇന്ത്യൻ നിരത്തുകളിൽ എത്തും, അതിന്റെ സെഡാൻ വേർഷന്റെ വരവും വൈകിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾക്ക് താൽപ്പര്യമില്ല.
നിലവിലെ മോഡലിനേക്കാൾ ഏതാണ്ട് 50-80 കിലോയോളം ഭാരം കുറവായിരിക്കും അടുത്ത തലമുറ ഡിസയറിന്. അസ്സാം ക്രാഷ് ടെസ്റ്റുകളിലെ ശരാശരിയിലും താഴ്‌ന്ന പ്രകടനം കാരണം ഇത്തവണ വാഹനം കൂടുതൽ സുരക്‌ഷാ സംവിധാനങ്ങളുമായിട്ടായിരിക്കും എത്തുക. ബലീനോയുടെ പുതിയ തലമുറ പ്ലാറ്റ്ഫോമിലായിരിക്കും ഡിസയറും സ്വിഫ്റ്റ് ഹാച്ച്ബാക്കും നിർമ്മിക്കുക. ഫിയറ്റിന്റെ ഡി ഡി ഐ എസ് എഞ്ചിൻ മറ്റൊരു ശക്‌തികൂടിയ എഞ്ചിന് വേണ്ടി ഒഴിവാക്കുമോയെന്നും ഇതുവരെ വ്യക്‌തമായിട്ടില്ല. 100 പി കോമ്പാക്ക്‌ട് സെഡാൻ ക്ലബിൽ (ഹോണ്ട അമേസ്, ഫോർഡ് ഫിഗൊ ആസ്‌പയർ) നിന്നുള്ള വർദ്ധിച്ച് വരുന്ന മത്സരത്തിൽ ഇന്ത്യൻ വിപണിയിൽ മുൻകൈ നേടാൻ ശക്‌തിയേറിയ എഞ്ചിൻ ചിലപ്പോൾ സഹായിച്ചേക്കും.