• English
  • Login / Register

New-Generation Kia Carnival വീണ്ടും ടെസ്റ്റിംഗ് നടത്തി!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 41 Views
  • ഒരു അഭിപ്രായം എഴുതുക
മുഖം മറച്ച കാർണിവലിന്, Kia EV9-ന് സമാനമായ ഒരു പുതിയ ഹെഡ്‌ലൈറ്റ് ഡിസൈൻ ലഭിക്കുന്നു.

New-Generation Kia Carnival Spied Testing Again, This Time In Hilly Terrain

  • കിയ കാർണിവൽ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ വീണ്ടും പരീക്ഷണം നടത്തി, ഇത്തവണ മലയോര മേഖലയിലാണ് കണ്ടെത്തിയാണ്.

  • 2024ൽ അവസാന മാസങ്ങളിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • വലിയ ഗ്രില്ലിനൊപ്പം ഫ്രണ്ട് എൻഡിൽ ചെയ്ത ഫ്രഷ് സ്റ്റൈലിംഗ് ഉൾപ്പെടെ, പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

  • മുമ്പത്തേക്കാൾ കൂടുതൽ സാങ്കേതികതയോടെ വരുന്ന ഇൻ്റീരിയർ ആഗോള മോഡലിന് സമാനമായിരിക്കും, .

  • വരാനിരിക്കുന്ന നെക്സ്റ്റ് ജനറേഷൻ കാർണിവലിന് 30 ലക്ഷം രൂപയ്ക്ക് മുകളിൽ വില പ്രതീക്ഷിക്കുന്നു.

2023-ൽ നിർത്തലാക്കിയതിന് ശേഷം, കിയ കാർണിവൽ അതിന്റെ ഏറ്റവും പുതിയ രൂപത്തിൽ രാജ്യത്തേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഹിമാചൽ പ്രദേശിലെ ഉയർന്ന പ്രദേശങ്ങളിൽ പ്രീമിയം MPV വീണ്ടും പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നു. വിപണി ഏറെ കാത്തിരിക്കുന്ന ന്യൂ ജനറേഷൻ ഇന്ത്യ-സ്പെക്ക് കിയ കാർണിവലിൻ്റെ  ഈ ടെസ്റ്റ് മ്യൂളിൽ ഞങ്ങൾക്ക് കണ്ടെത്താൻനായവ ഇതാ.

എന്താണ് പുതിയത്

മറക്കുന്ന ആവരങ്ങളിൽ പൊതിഞ്ഞ ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ വരാനിരിക്കുന്ന MPVയുടെ ഫ്രണ്ട്-എൻഡ് ഡിസൈനിന്റെ കൂടുതൽ വിശദമായ രൂപം നൽകുന്നു. L ആകൃതിയിലുള്ള LED ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള (DRL) കിയ EV9-ന് സമാനമായ ഡിസൈൻ ഭാഷയോടുകൂടിയ പുതിയ LED ഹെഡ്‌ലൈറ്റ് സജ്ജീകരണവും ഇതിൽ   അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ പഴയ കാർണിവലിനെ അപേക്ഷിച്ച്,  കൂടുതൽ നിവർന്നുനിൽക്കുന്ന മുൻഭാഗവും വിശാലമായ ഗ്രില്ലും സഹിതം മുൻഭാഗം വലുതായി കാണപ്പെടുന്നു.

2024 Kia Carnival spied

നേരത്തെ നടത്തിയ ഒരു പരീക്ഷണ മ്യൂളിൽ MPV യുടെ വശവും പിൻഭാഗവും ഉള്ള പ്രൊഫൈലുകൾ മറച്ചുവച്ച രീതിയിൽ കാണാനാകുമായിരുന്നു. ശ്രദ്ധേയമായി, ആ സ്പൈ ഷോട്ടുകളിൽ, മുൻവശത്ത് ബ്രഷ് ചെയ്ത അലുമിനിയം സ്കിഡ് പ്ലേറ്റ് ഞങ്ങൾ കണ്ടു, അത് ഈ ടെസ്റ്റ് മ്യൂളിന്റെ ആവരണത്തിനിടയിൽ   മറച്ചു വച്ചിരിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ  വായിക്കൂ  

പ്രതീക്ഷിക്കുന്ന ഇൻ്റീരിയറുകളും സവിശേഷതകളും

വരാനിരിക്കുന്ന ഇന്ത്യ-സ്പെക്ക് കിയ കാർണിവലിൻ്റെ ഇന്റീരിയർ ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും, സാങ്കേതികവിദ്യയും രൂപകൽപ്പനയും ആഗോള മോഡലിന് സമാനമായിരിക്കുമെന്ന് നമുക്ക് അനുമാനിക്കാം. അതിനാൽ, രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ സമന്വയിപ്പിക്കുന്ന ഒരു വളഞ്ഞ ഗ്ലാസ് പാളി ഇതിൽ ഉണ്ടായിരിക്കണം. കൂടാതെ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, വെൻ്റിലേറ്റഡ്, പവർഡ് സീറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത AC വെൻ്റുകളുള്ള മൂന്ന് സോൺ ഓട്ടോ AC സിസ്റ്റം, രണ്ടാം നിര യാത്രക്കാർക്ക് രണ്ട് സ്‌ക്രീനുകളുള്ള റിയർ സീറ്റ് എന്റർടൈൻമെന്റ് പാക്കേജ് എന്നിവയും ഇതിന് വാഗ്ദാനം ചെയ്യാനാകും.

2024 Kia Carnival Facelift interiors

എഞ്ചിനും പേർഫോമൻസും

ഇന്ത്യയ്‌ക്കായുള്ള പുതിയ-ജെൻ കാർണിവലിൻ്റെ പവർട്രെയിൻ സവിശേഷതകളെക്കുറിച്ച്  കിയയിൽ നിന്നും ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും തന്നെ  ലഭിച്ചിട്ടില്ലെങ്കിലും, ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോഡിയാക്കി ഒരൊറ്റ എഞ്ചിൻ ഓപ്ഷനിലായിരിക്കും ഇത് വരുന്നതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ, ഇതിന് 3.5-ലിറ്റർ V6 പെട്രോൾ  (287 PS/353 Nm) 1.6-ലിറ്റർ പെട്രോൾ-ഹൈബ്രിഡ്  (242 PS/367 Nm) ഓപ്‌ഷനുകൾ ലഭിക്കുന്നു. പഴയ കാർണിവൽ 2.2 ലിറ്റർ ഡീസൽ എഞ്ചിനിലും (200 PS/ 440 Nm) 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലും ലഭ്യമാണ്.

വിലയും എതിരാളികളും

2024 കിയ കാർണിവലിൻ്റെ ആരംഭ വില 30 ലക്ഷം രൂപകൂടുതലായിരിക്കാം (എക്സ്-ഷോറൂം). ടൊയോട്ട വെൽഫയർ, ലെക്‌സസ് LM തുടങ്ങിയ ലക്ഷ്വറി MPVകളേക്കാൾ താങ്ങാനാവുന്ന വിലയിൽ തുടരുമ്പോഴും ടൊയോട്ട ഇന്നോവ ഹൈക്രോസിനു പകരമുള്ള കൂടുതൽ സമൃദ്ധവും പ്രീമിയവും ആയ മോഡലായിരിക്കാമെന്ന്  പ്രതീക്ഷിക്കുന്നു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Kia കാർണിവൽ

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എം യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience