കിയാ കാർണിവൽ, ഓട്ടോ എക്സ്പോ 2020യിൽ ലോഞ്ച് ചെയ്തു. 24.95 ലക്ഷം രൂപ മുതൽ വില.
ഫെബ്രുവരി 06, 2020 12:15 pm rohit കിയ കാർണിവൽ 2020-2023 ന് പ്രസിദ്ധീകരിച്ചത്
- 35 Views
- ഒരു അഭിപ്രായം എഴുതുക
9 ആളുകൾക്ക് വരെ യാത്ര ചെയ്യാവുന്ന ഒരു നൂതന മോഡലാണ് കാർണിവൽ!
-
മൂന്ന് വേരിയന്റുകളിൽ കാർണിവൽ ലഭിക്കും: പ്രീമിയം,പ്രെസ്റ്റീജ്,ലിമോസിൻ.
-
ബി.എസ് 6 നിലവാരത്തിലുള്ള 2.2 ലിറ്റർ ഡീസൽ എൻജിനും 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർ ബോക്സുമാണ് ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 202PS/440Nm എന്ന കണക്കിലാണ് ഈ എൻജിന്റെ ശക്തി.
-
ഡ്യുവൽ പാനൽ സൺറൂഫും ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകളും പ്രധാന ആകർഷണം.
-
ടൊയോട്ട ഇന്നോവ ക്രിസ്റ്റയെക്കാൾ വിലക്കൂടുതലും ടൊയോട്ട വെൽഫയർ,മെഴ്‌സിഡസ് ബെൻസ് വി ക്ലാസ് എന്നിവയെക്കാൾ വിലക്കുറവും കാർണിവലിനുണ്ട്.
കിയാ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ ഇറക്കുന്ന രണ്ടാമത്തെ കാറാണ് കാർണിവൽ. ഓട്ടോ എക്സ്പോ 2020യിൽ ഇതിന്റെ ലോഞ്ച് നടന്നു. കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ പറ്റുന്ന ഈ പ്രീമിയം കാർ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്: പ്രീമിയം,പ്രെസ്റ്റീജ്,ലിമോസിൻ. പല സീറ്റിങ് ലേഔട്ടുകളിൽ 9 പേർക്ക് വരെ ഇരിക്കാവുന്ന എം.പി.വി ആയാണ് കാർണിവൽ എത്തുന്നത്. ലോഞ്ചിന് മുൻപ് തന്നെ 3500 ബുക്കിങ് കാർണിവൽ നേടിക്കഴിഞ്ഞു.
വേരിയന്റ് |
സീറ്റിങ് ലേഔട്ട് |
വില |
പ്രീമിയം(ബേസ് മോഡൽ) |
7 / 8-സീറ്റർ |
24.95 ലക്ഷം(7-സീറ്റർ)/25.15 ലക്ഷം (8-സീറ്റർ) |
പ്രെസ്റ്റീജ് (ഇടത്തരം മോഡൽ) |
7 / 9-സീറ്റർ |
28.95 ലക്ഷം(7-സീറ്റർ)/ 29.95 ലക്ഷം(9-സീറ്റർ) |
ലിമോസിൻ (ടോപ് മോഡൽ) |
7-സീറ്റർ വി.ഐ.പി |
33.95 ലക്ഷം രൂപ |
ബി.എസ് 6 നിലവാരത്തിൽ 2.2 ലിറ്റർ ഡീസൽ എൻജിൻ നൽകുന്നത് 202PS പവറും 440Nm ടോർക്കുമാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ആണ് നൽകുന്നത്.
ഇതും വായിക്കൂ: സ്കോഡ ഒക്‌ടേവിയ RS 245, ഓട്ടോ എക്സ്പോ 2020യിൽ ലോഞ്ച് ചെയ്തു, വില 36 ലക്ഷം രൂപ
ഫീച്ചറുകൾ നോക്കിയാൽ കാർണിവൽ എം.പി.വിയിൽ ഒരു നീണ്ട നിര തന്നെയുണ്ട്. 3 സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഡീഫോഗർ,ഓട്ടോ ഹെഡ് ലാമ്പുകൾ,ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകൾ എന്നിവ എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ട്. ടിൽറ്റ് ആൻഡ് ടെലിസ്കോപിക് സ്റ്റിയറിംഗ്,LED പ്രൊജക്ടർ ഹെഡ്ലാമ്പുകൾ,LED ഫോഗ് ലാമ്പുകൾ, LED ടെയിൽ ലാമ്പുകൾ, പവെർഡ് ടെയിൽഗേറ്റ് എന്നിവയും കിയാ നൽകിയിട്ടുണ്ട്. ഡ്യൂവൽ പാനൽ സൺറൂഫ്, പവർ ഫോൾഡിങ് ORVMകൾ,വയർലെസ്സ് ചാർജിങ് എന്നിവ പല വാരിയന്റുകളിൽ നൽകിയിരിക്കുന്നു. സ്മാർട്ട് വാച്ച് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന 37 കണക്ടഡ് ഫീച്ചറുകൾ ഒരു പ്രധാന ആകർഷണമാണ്.
ഇതും വായിക്കാം: പ്രൊഡക്ഷൻ സ്പെസിഫിക് ടാറ്റ ആൾട്രോസ് ഇവി,ഓട്ടോ എക്സ്പോ 2020യിൽ പ്രദർശിപ്പിച്ചു.
24.95 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയുള്ള റേഞ്ചിലാണ് കിയാ കാർണിവലിന്റെ വില(എക്സ് ഷോറൂം വില). നേരിട്ടുള്ള എതിരാളികൾ ഇല്ല എങ്കിലും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലും ടൊയോട്ട വെൽഫയറിന്റെയും മെഴ്‌സിഡസ് ബെൻസ് വി ക്ലാസ്സിന്റെയും താഴെയുമാണ് കാർണിവലിന്റെ സ്ഥാനം. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 15.36-23.02 ലക്ഷം വില നിലവാരം ആണുള്ളത്. മെഴ്‌സിഡസ് ബെൻസ് വി ക്ലാസിന് 68.4 ലക്ഷം രൂപ മുതൽ 1.1 കോടി രൂപ വരെയാണ് വില. ടൊയോട്ട വെൽഫയർ 2020 മാർച്ചിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷ. 85 ലക്ഷം മുതൽ 90 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
(എല്ലാ വിലകളും എക്സ് ഷോറൂം വിലകളാണ്)
കൂടുതൽ അറിയാം: കിയാ കാർണിവൽ ഓട്ടോമാറ്റിക്